Tuesday, March 29, 2011

തീര്‍ച്ചയായും പുസ്തകം വായിക്കണം, മുഖ പുസ്തക ചര്‍ച്ചകള്‍

അതിനെന്താ? അതും വേണ്ടേ? ജനകീയ യുദ്ധത്തെ കുറിച്ച് പറയുന്ന മാവോയിസത്തില്‍ വായന മാത്രമല്ല ജീവിതം. വ്യക്തിയുടെ സമഗ്ര വികസനം തന്നെയാണ് ഉദ്ദേശിക്കുന്നത്. കായികവും മാനസികവും ഉള്‍പടെ സര്‍വതും വരുമതില്‍. വിപ്ലവം സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ സജ്ജരായിരിക്കേണ്ടതുണ്ട്. ആര്‍ക്കും കോണ്ട്രാക്റ്റ് കൊടുക്കാന്‍ കഴിയില്ലല്ലോ..
സ്കൂളിംഗ് സമയം കുറച്ചു അധ്വാന്ത്തിലേക്ക് വിദ്യാര്‍ത്ഥികളെ engage ചെയിക്കുക എന്നത് ഒരു നല്ല ആശയമാന്നു.നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ നോക്കു.എത്ര സമയമാണു നാം ഒരു ദിവസം പഠിക്കാനായി ( ടെക്സ്റ്റ്‌ ബുക്ക്‌ പഠനം) ചെലവഴിക്കുന്നത്.calico യുടെ കമന്റ്...‌ ധ്വനിപ്പിക്കുന്നത് പോലെ തൊഴില്‍ ശക്തിക്കും സൈന്യത്തിനും വേണ്ടി ആളെ സംഘടിപ്പിക്കാനല്ല മാവോ ഉദ്യേശിക്കുന്നത്.മാര്‍ക്സിയന്‍ ജ്ഞാനസിദ്ധാന്തം അനുസരിച്ച് അറിവിന്‍റെ
അടിസ്ഥാനം പ്രവര്‍ത്തി ആണ്.മനുഷ്യ ബോധത്തിന്റെ വളര്‍ച്ചയില്‍ അധ്വാനത്തിനുള്ള പങ്ക് വളരെ വലുതാണ്.പക്ഷെ ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ അധ്വാനത്തിന്‍റെപങ്കിനെ നിഷേധിക്കുന്നു. അഭ്യസ്തവിദ്യരില്‍ അധ്വാനത്തോടും അധ്വനിക്കുന്നവരോടും ഉള്ള അവജ്ഞയാണ് ഉണ്ടാവുന്നത്.calicoയുടെ കമന്റ്‌ തന്നെ ഈ മനോഭാവത്തിനു നല്ല ഉദാഹരണമാണു. അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന ധാരണയാണ്calico ക്ക് . അറിവിന്‌ ആധാരമായ അധ്വാനത്തിന്റെ പങ്കിനെ പുച്ച്ചിക്കുകയാണ്. ബുദ്ധിജീവികളെ കൃഷിപണിക്കയച്ചത് വലിയ അപരാധമാവുന്നത് അത് കൊണ്ടാണ്.കൂട്ടിചേര്‍ക്കലും വെട്ടികുറക്കലും നടത്തി മാവോ കൃതികള്‍ എതോക്കെയന്നെന്നു ആര്‍ക്കും അറിയാതായി എന്ന പ്രസ്താവനയും വരുന്നത് അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന തെറ്റായ കാഴ്ചപാടില്‍ നിന്ന് തന്നെയാണ് .ഏതു അറിവിന്റെയും ഉറവിടം പ്രായോഗിക പ്രവര്‍ത്തനമാണു.

മാവോയിസ്റ്റുകള്‍ മാവോയുടെ പുസ്തകം കാണാതെ പഠിച്ചല്ല പ്രവര്‍ത്തിക്കുന്നത്.അങ്ങനെ പഠിച്ചു നക്സലൈട്ടുകളായി നടന്നവര്‍ ഇന്ന് മുരത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരാണ്.പുസ്തകം വായിച്ചു വസ്തുനിഷ്ഠ സാഹചര്യം എന്താണെന്നു അറിയാതെ കാണാതെ പഠിച്ചത് പ്രയോഗിക്കാ...ന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും പരാജയപെടും.മാവോ തന്നെ തന്റെ ആശയം വികസിപ്പിച്ചത് പ്രായോഗിക പ്രവര്‍ത്തനത്തിലൂടെയാണ് ( കൊബാദ് ഗാന്ധിക്കും ഇതു ബാധകമാണ്.) പുസ്തകം വായിക്കരുത് എന്നല്ല മാവോയും പറയുന്നത്. തീര്‍ച്ചയായും പുസ്തകം വായിക്കണം .പക്ഷെ യഥാര്‍ത്ഥ അറിവ് ഉണ്ടാവുന്നത് പ്രായോഗിക പ്രവര്‍ത്തനത്തില്‍ നിന്നാണ് . മാവോ ശരിയാണെന്നും മാവോയിസം വര്‍ത്തമാന കാലത്തെ മാര്‍ക്സിസമാനെന്നു കമ്മ്യൂണിസ്റ്റ്‌ കള്‍ പറയുന്നത് മാവോയോടുള്ള ആരാധന കൊണ്ടല്ല .വര്‍ത്തമാന കാലത്തെ വസ്തുനിഷ്ഠവും ആത്മനിഷ്ടവും ആയ സാഹചര്യങ്ങളെ അത് പ്രതിഫലിപ്പിക്കുന്നത് കൊണ്ടും അവയുടെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നതു കൊണ്ടുമാണ്.



നമുക്ക് കെട്ടുകഥകളുടെ അടിസ്ഥാനത്തില്‍ സൈദ്ധാന്തിക ചര്‍ച്ച നടത്താന്‍ കഴിയില്ല. സാംസ്ക്കാരിക വിപ്ലവത്തില്‍ ക്രൂരതകള്‍ നടന്നു എന്ന് സ്ഥാപിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അതിനുള്ള materials കണ്ടെത്താന്‍ അയാള്‍ക്ക്‌ കഴിയും.....എന്താണ് നമ്മള്‍ ത...െളിയിക്കാന്‍ തീരുമാനിക്കുന്നത്‌ അതിനു സഹായകരമായ നമുക്ക് കണ്ടെത്താം. ഉദാഹരണത്തിന് ടി ടി ശ്രീകുമാര്‍ എന്നൊരു മഹാന്‍ രണ്ടു കൊല്ലം മുന്‍പ് പെറുവില്‍ പോയി. അവിടെ ഏതോ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ബോധ്യമായ കാര്യം ഷൈനിംഗ് പാത്ത് കാട്ടിയ ക്രൂരതകള്‍ ആയിരുന്നു അവര്‍ നേരിട്ട തിരിച്ചടികള്‍ക്ക് കാരണം എന്നതായിരുന്നു. അതുപോലെ അമേരിക്കയില്‍ നിന്നൊരാള്‍ വന്നു ഛത്തീസ്ഗഡിലെ സാല്‍വാ ജുദൂം അംഗത്തെയോ അയാളുടെ കുടുംബാംഗത്തെയോ കണ്ടിട്ട് പോയി ലേഖനം എഴുതിയാല്‍ മാവോയിസ്റ്റുകള്‍ ഭീകരര്‍ തന്നെയാകും...നാളെ മാവോയിസ്റ്റുകള്‍ തോല്‍ക്കുകയും സാല്‍വാ ജുദൂം വിജയിക്കുകയും ചെയ്‌താല്‍ ലോകം മാവോയിസ്റ്റ് ക്രൂരതകളെക്കുറിച്ച് പറയും...അവരെ തോല്‍പ്പിച്ച സാല്‍വാ ജുദൂം ജനകീയ മുന്നെറ്റമായും അറിയപ്പെടും...
കമ്മ്യൂണിസ്റ്റു പാര്‍ടികള്‍ തിരുത്തല്‍വാദത്തിനു കീഴടങ്ങുകയും വിപ്ലവത്തിന്റെ വഴികളില്‍ നിന്നും അകലുകയും ചെയ്ത ഘട്ടത്തിലാണ് ചെഗുവേര ആയുധമേന്തി ബൊളിവിയന്‍ കാടുകളിലേക്ക് പോവുന്നത്.ബൊളിവിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ചെഗുവേരയെ കയോഴിഞ്ഞു.തുടര്‍ന...്നാണ് അദ്ദേഹം പിടിയിലകുന്നതും കൊല്ലപെടുന്നതും. ഇന്ന് സി.പി എമും , സി പി ഐ യും ഒക്കെ ചെഗുവേരയുടെ പടങ്ങളും ഉധരനികളുംവ്യാപകമായി ഉപയോഗിക്കുന്നു.ഇതും ഒരു തരം ഉപയോഗപ്പെടുത്തലാണ്.പാരലമേന്ടരി രാഷ്ട്രിയമായി വര്‍ഗ സമരത്തെ തരം താഴ്ത്തി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ സത്ത പിഴിഞ്ഞെടുത്ത് കളഞ്ഞതിന് ശേഷം മര്ധിത വര്‍ഗങ്ങളെ വന്ജ്ചിക്കനയിട്ടാണ് ഇവിടെ ചെഗുവേരയുടെ ബിംബം തിരുത്തല്‍ വാദികള്‍ ഉപയോഗപ്പെടുത്തുന്നത് വിപ്ലവ ബോധം ഉണ്ടെന്നു വരുത്താനുള്ള ഒരുതരം .കപട ശ്രമം. തീര്‍ച്ചയായും ചെഗുവേരയെ നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. പക്ഷെ അത് ചെഗുവേര ഉയര്‍ത്തിപിടിച്ച വിപ്ലവത്തോടുള്ള പ്രതിബദ്ധത വീണ്ടെടുത്തു കൊണ്ടന്നു അല്ലാതെ പൈന്കിളിത്തത്തോളം താഴ്ന്ന വര്‍ണനകള്‍ കൊണ്ടല്ല.
എന്റെ ആദ്യ പ്രതികരണത്തിന് inqilab makkal നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു."വിപ്ലവകാരികളെ സാമ്രാജ്യത്വം പുണ്യവാളന്മാരാക്കിയാലും എന്തിനാണു കമ്മ്യൂണിസ്റ്റുകള്‍ അതില്‍ പ്രകോപിതരാകേണ്ടത്..? കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് നിരവധിയാള്‍ക്കാര്‍ക്ക...് കടന്നുവരാനുള്ളൊരു താക്കോലായ് അതിനെ കാണുന്നതില്‍ എന്താണു പിശക്..?

ഇനി അത് അങ്ങനെയല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ധൈഷ്ണികത അതിനെ അങ്ങനെയാക്കി മാറ്റുകയാണു വേണ്ടത്.. ചെഗുവേരയുടെ ചിത്രം പതിപ്പിച്ച ടീ ഷേര്‍ട്ടുകള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനില്‍ വിപ്ലവ വീര്യം ചോര്‍ത്തുമെന്ന രഹസ്യം അവര്‍ അറിഞ്ഞാല്‍ നാടൊട്ടൊകെ വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അവന്‍ ധാരാളം റ്റീ ഷേര്‍ട്ടുകള്‍ സൗജന്യമായ് വിതരണം ചെയ്യാനും മതി.!

സാമ്രാജ്യത്വം അതിന്റെ ദുരയാല്‍ പലപ്പോഴും വരാനിരിക്കുന്ന കാലഘട്ട മുന്നേറ്റത്തെ കാണാന്‍ ശ്രമിക്കുന്നില്ല."
പക്ഷെ കമ്മ്യുണിസ്റ്റ് ആചാര്യനായ ലെനിന്‍ നു തങ്ങളുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് തോന്നുന്നു.ലെനിന്‍ ന്റെ ഏറ്റവും പ്രസിദ്ധമായ ക്ര്തികളില്‍ ഒന്നായ ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തിന്റെ ആദ്യം ലെനിന്‍ തന്നെ എഴുതി വച്ച വാചകങ്ങളാണ് ഞാന്‍ quote ചെയ്തത്. സാമ്രാജ്യത്ത്വം വിപ്ലവകാരികളെ പുന്ന്യലന്മാരക്കിയാല്‍ അത് നല്ലതാണെന്നും കമ്മ്യുണിസ്റ്റ് ആശയത്തിലേക്ക് നിരവധിയല്‍ക്കാര്‍ക്ക് കടന്നു കയറാനുള്ള താക്കോലായി അതിനെ കാണാമെന്നും ഇനി അതങ്ങനെയല്ലെങ്ങില്‍ കമ്മ്യുണിസ്റ്റ് ധൈഷ്ന്നികത അത് അങ്ങനെയക്കൈ മാറ്റണമെന്നും കണ്ടെത്താനുള്ള ശേഷി പാവം ലെനിന് ഇല്ലാതെ പോയി. അത് കൊണ്ട് മര്ധക വര്‍ഗങ്ങള്‍ മാര്‍ക്സിനെ വിഗ്രഹമാക്കുന്നതിനെതിരയും മാര്‍ക്സിസത്തിന്റെ വിപ്ലവ സത്ത ചോര്‍ത്തി കലയുന്നതിനെത്തിരായും വെറുതെ സമരം ചെയ്തു.

ടിസ്ഥാന വര്‍ഗങ്ങള്‍ക്ക് പൈങ്കിളി ഭാഷയോടെ സംവദിക്കാന്‍ കഴിയു എന്നതു ഒരു ഭരണ വര്‍ഗ ആശയമാണ്. പാര്‍ടിയില്‍ ചോദ്യം ചോദിക്കുന്നവരെ ഒതുക്കാന്‍ സി. പി. എം.,സി. പി. ഐ തുടങ്ങിയ പാര്‍ട്ടികള്‍ എന്നും ഉപയോഗിക്കാറുള്ള ഒരു വാദമാണ് ഇതു. തീര്‍ച്ചയായും ഇത്തരം ലളിതവത്കരനത്തിനെതിരായും കമ്മ്യൂണിസ്റ്റ്‌ കാരന് സമരം ചെയ്യേണ്ടതുണ്ട്
തങ്ങള്‍ ചര്‍ച്ചയുടെ വിഷയമായി പറയുന്ന രണ്ടു കാര്യങ്ങളും അല്ല വാസ്തവത്തില്‍ വിഷയം.മര്ധക വര്‍ഗങ്ങള്‍ എങ്ങിനെയാണ്‌ വിപ്ലവകാരികളെയും അവരുടെ ആശയങ്ങളെയും പിടിച്ചെടുത്തു തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതെന്നതന്നു യഥാര്‍ത്ഥ വിഷയം.അതിലാണ് ചര്‍ച്ച തുടങ...്ങിയത്. എന്നാല്‍ അതിനെ ടി-ഷേര്‍ടില്‍ ഛെ ഗുവേര യുടെ പടം പതിപ്പിക്കലാക്കി ചുരുക്കിയത് ശരീയായില്ല. തങ്ങള്‍ പറയുന്ന മറ്റൊരു വിഷയമായ പഠനത്തിനുപയോഗിക്കേണ്ട ഭാഷ എന്നാ വിഷയം. വാസ്തവത്തില്‍ ആ വിഷയം തങ്ങള്‍ നടത്തിയ ഒരു ഒളിചോട്ടമാണെന്ന് പറയേണ്ടി വരും.കാരണം ഈ വിഷയം ഉന്നയിക്കാന്‍ ആധാരമായ കമന്റില്‍ ഞാന്‍ പറഞ്ഞത് ചെ ഗുവേര ഉണ്ടായ സാഹചര്യത്തെ കുറിച്ചായിരുന്നു.കമ്മുനിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുള്ളില്‍ കടന്നു കയറിയ മര്ധക വര്‍ഗങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുകയും അതെ സമയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ചെ ഉയര്‍ന്നു വരുന്നത്. വിപ്ലവതോടുള്ള പ്രതിബദ്ധതയന്നു ചെ യുടെ മുഖമുദ്ര.അത് വീണ്ടെടുക്കണം അല്ലാതെ പൈങ്കിളി വര്‍ണനകള്‍ കൊണ്ട് കാര്യമില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്.തങ്ങള്‍ അതിലെ പൈങ്കിളി പ്രയോഗത്തില്‍ മാത്രം കടിച്ചു തൂങ്ങി. തിരുത്തല്‍വാദത്തിന്റെയും ചെയുടെ വിപ്ലവത്തോടുള്ള പ്രതിബദ്ധത വീണ്ടെടുക്കലിനെ കുറിച്ചും തങ്ങള്‍ ഒന്നും പറയുന്നുമില്ല.
തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തിലേക്ക് വരാം ടി- ഷേര്‍ടില്‍ പതിച്ച ചെ യുടെ പടം കണ്ടു മാത്രം ആളുകള്‍ കമ്മ്യൂണിസ്റ്റ്‌ ആകും എന്നാണോ തങ്ങള്‍ പറഞ്ഞുവരുന്നത്. ചെ യുടെ പടമുള്ള കുപ്പായവും ധരിച്ചു ചുണ്ടില്‍ ഒരു സിഗരെട്ടും കത്തിച്ചു വച്ചാല്‍ ചെ യുടെ രക്തസക്ഷിത്ത്വതോടുള്ള നമ്മുടെ കടമ തീരുമോ ?
ഇനി ഭാഷ പ്രശ്നത്തിലേക്ക് വരാം.(തങ്ങള്‍ ഗ്രംഷിയുടെതെന്നു പറഞ്ഞു ചേര്‍ത്തിട്ടുള്ള വാചകങ്ങള്‍ നോക്കുക.പഠനം പാല്പായസം ആവേണ്ടതില്ലെന്നും ഗ്രാംഷി പറഞ്ഞു.)അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ആശയം പഠിപ്പിച്ചു കൊടുക്കണം എന്നത് തന്നെ ഒരു ആശയവാദപരമായ ചിന്തയാണ് . വാസ്തവത്തില്‍ മറ്റാരെകാളും വിപ്ലവാശയങ്ങള്‍ മനസിലാക്കാന്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് സാധിക്കും.കാരണം അവരുടെ ദിനംദിന ജീവിതാനുഭവം അതാണ്.എന്നാല്‍ അവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല എന്നും അതുകൊണ്ട് തിരുത്തല്‍ വാദം എന്നോന്നും പറയേണ്ട എന്ന മട്ടിലുള്ള ലളിതവത്കരണം തീര്‍ച്ചയായും അപകടകരമാണ്.
ഇനി തങ്ങള്‍ ഉന്നയിക്കുന്ന അവസാന ചോദൃത്തിലേക്ക് വരാം സാമ്രാജ്യത്വം ചെ യുടെ പടം കുപ്പായത്തില്‍ പതിപ്പിക്കുന്നത് എങ്ങനെ തടയാം എന്നത് അല്ല പ്രശ്നം ഞാന്‍ ആദ്യം പറഞ്ഞത് പോലെ ചെ യുടെ വിപ്ലവത്തോടുള്ള കമ്മിട്മെന്റ്റ് വീന്ടെടുക്കലാണ്.ചെ തന്നെ പറയുന്നതും അത് തന്നെയല്ലേ എന്ന് നോക്കു

"I don't care if I fall as long as someone else picks up my gun and keeps on shooting.”

“If you tremble indignation at every injustice then you are a comrade of mine.”

ലളിത്യവം ഭാഷയുടെയും ചിന്തയുടെയും ലളിതവത്കരണവും രണ്ടും രണ്ടാണ്.ലളിതവത്കരനത്തിന്റെ പേരില്‍(കമ്മ്യൂണിസം ലളിതമാണെന്നു താങ്കള്‍ തന്നെ പറയുന്നു എന്നിട്ടും അത് അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് മനസിലാവില്ല എന്ന് കരുതുന്നത് ശരിയാണോ ?) തിരുത്തല്‍ വാദം, സാമ്ര...ാജ്യത്വം , തൊഴിലാളിവര്‍ഗ സര്‍വാധിപത്യം , തുടങ്ങിയ വാക്കുകളൊന്നും അവര്‍ക്ക് മനസിലാകില്ല എന്നും അതൊക്കെ നമ്മള്‍ മനസിലാക്കും എന്നിട്ട് അവരുടെ ഭാഷയില്‍ ലളിതമായി നമ്മള്‍ പഠിപ്പിക്കും എന്നുംമറ്റുമുള്ള സമീപനം തെറ്റാണു.അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിതത്തോടു അടുത്തു നില്കനമെന്നും അവരുടെ ഭാഷയില്‍ സംവേദിക്കണമെന്നും പറയുമ്പോള്‍ കമ്മ്യൂണിസം അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നും അവരുടെ ജീവിതത്തില്‍ നിന്നും ഭിന്നമായ ഒരു ആശയമാണെന്നു പറയുന്നതിന് തുല്യമാണത്.
ഒരു മനുഷ്യന്‍ അയാളുടെ ചിന്തകളുടെ ഉത്പന്നമാണ്. അയാള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരുന്നു." -ഗാന്ധി .
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ കോളത്തിനു മുകളിലായി കൊടുത്തിരിക്കുന്ന ഉദ്ധരണിയാണ് ഇതു.ആശയവാദ വീക്ഷണത്തിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. മനുഷ്യന്റെ സാമൂഹ്യ അസ്തിത്വമാണ് അവന്റെ ചിന്തയെ നിശ്ചയിക്കുന്നത് എന്നാണ് മാര്‍ക്സിസം പറ...യുന്നത്.

Monday, March 7, 2011

ഭാരതിരാജ

ഭാരതിരാജ

28 Feb 2009




1977-ലെ ദീപാവലി ദിവസം. അന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു. പലവിധ വര്‍ണ്ണങ്ങളിലുള്ള വേഷവിധാനങ്ങളോടെയുള്ള നടീനടന്മാരുടെ ആട്ടവും പാട്ടും സ്റ്റുഡിയോ സെറ്റുകളിലെ നാടകീയമായ അഭിനയരീതിയും നെടുനെടുങ്കന്‍ സംഭാഷണങ്ങളും സാഹസിക രംഗങ്ങളും കണ്ടുശീലിച്ചവരെ '16 വയതിനിലെ'എന്ന പടം അക്ഷരാര്‍ത്ഥത്തില്‍ അതിശയപ്പെടുത്തി. സ്വന്തം ഗ്രാമത്തില്‍ കണ്ടു പരിചയമുള്ള അന്തരീക്ഷത്തിലെ കഥ, അഭിനേതാക്കളെല്ലാം നാട്ടുമ്പുറത്തെ കഥാപാത്രങ്ങള്‍ , അവര്‍ പറയുന്ന സംഭാഷണം സാധാരണ മട്ടിലുള്ളത്, വളരെ റിയലിസ്റ്റിക്കായ ആകഥാപത്രങ്ങളങ്ങളും ചുറ്റുപാടുകളും കാണികളുടെ മനസ്സിനെ എളുപ്പംസ്​പര്‍ശിച്ചതോടെ പടം കാണാന്‍ ആളുകള്‍ കൂടികൂടി വന്നു. കമലാഹാസനും ശ്രീദേവി, രജനികാന്ത്് എന്നിവര്‍ അതിനുമുമ്പൊരിക്കലും ചെയ്യാത്ത സ്വാഭാവികതയുള്ള കഥാപാത്രങ്ങളായി ആ ചിത്രത്തില്‍ മാറി.

അതിഭാവുകത്വത്തിന്റെ തടവറയിലായിരുന്ന തമിഴ് സിനിമയ്ക്ക് അതൊരു പുതിയ തുടുക്കമായിരുന്നു, ചരിത്രനിയോഗം പോലെ അതിനുനിമിത്തമായത് ഭാരതിരാജ എന്ന പുതിയ സംവിധായകനും. തമിഴ് സിനിമയുടെ തലവിധി തിരുത്തികൊണ്ടുള്ള ഇൗ സംവിധായകന്റെ കടന്നുവരവ്, തുടക്കത്തില്‍ തന്നെ വളരെ ശ്രദ്ധിക്കപ്പെടുക മാത്രമല്ല ആ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. അതുവരെയുണ്ടായിരുന്ന രീതിശീലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ തുടക്കത്തില്‍ തന്നെ തന്റെ നിലനില്‍പുപോലും നോക്കാതെ ചെയ്യാനും മറ്റു കമേഴ്‌സ്യല്‍ സിനിമകളോടൊപ്പം മത്സരിച്ച് വിജയം നേടാനും ഭാരതിരാജയ്ക്കു കഴിഞ്ഞു. ഇതൊരു പുതിയ കാല പിറവിയായിരുന്നു. ആദ്യ വിജയം കൊണ്ടോ പരീക്ഷണം കൊണ്ടോ അദ്ദേഹം ചുവടുമാറ്റിയില്ല. വീണ്ടും താന്‍ തിരഞ്ഞെടുത്ത പാതയിലൂടെ മുന്നേറി തമിഴ് സിനിമയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന കലാസൃഷ്ടികള്‍ അദ്ദേഹം കാഴ്ചവെച്ചു. കിഴക്കുപോകുംറെയില്‍, ചികപ്പുറോജാക്കള്‍, പുതിയവാര്‍പ്പുകള്‍, അലൈകള്‍ ഒയ്‌വതില്ലെ, മണ്‍വാസനെ, മുതല്‍മര്യാദെ, വേദം പുതിയത് ഇങ്ങനെ ഭാരതിരാജ സിനിമയിലൂടെ പുതിയൊരു ചരിത്രം കുറിച്ചപ്പോള്‍ അവാര്‍ഡുകളും അംഗീകാരങ്ങളുമായി തമിഴകം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു .തമിഴില്‍ വ്വത്യസ്തമായ ചിത്രങ്ങളെടുക്കാന്‍ എന്നും പണിപ്പെട്ടിട്ടുള്ള കെ. ബാലചന്ദ്രര്‍ ഈ ചിത്രങ്ങള്‍ കണ്ടിട്ട് ഭാരതിരാജയുടെ മനോഹരമായ കഥപറയുന്ന രീതിയും കലാബോധവും കാണുമ്പോള്‍ അവരുടെ കാലില്‍വീണു നമസ്‌ക്കരിക്കാന്‍ തോന്നുന്നുവെന്നാണ് പറഞ്ഞത്.


മധുര ജില്ലയിലെ അല്ലിനഗരം എന്നുള്ള ഗ്രാമത്തില്‍ നിന്നാണ് ഭാരതിരാജ സിനിമാമോഹവുമായെത്തുന്നത്. കൃഷിയുമായി കഴിയുന്ന മായത്തേവരുടേയും മീനാക്ഷിയമ്മാളുടേയും മകനാണ് ചിന്നസ്വാമി എന്ന യഥാര്‍ത്ഥപേരുള്ള ഭാരതിരാജ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ശിവാജിയുടെ കടുത്ത ആരാധകനായിമാറിയ ചിന്നസ്വാമിയുടെ മനസ്സുമഴുവന്‍ സിനിമാസ്വപ്‌നങ്ങളായിരുന്നു. ശിവാജിയെപ്പോലെ അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും വീണ്ടും കാണുകയും സ്‌കൂള്‍ നാടകങ്ങളില്‍ അവ പരീക്ഷിക്കുന്നതും പതിവായിരുന്നു.
സിനിമാഭ്രാന്തുകയറിയതോടെ പഠിപ്പില്‍ മോശമായി. ഒരുവിധം പത്താംക്ലാസ്സുകടന്നുകൂടിയതോടെ പഠിപ്പ് അവസാനിപ്പിക്കുകയും ചെയ്തു.നാടകം കളിച്ചുനടന്നാപോരാ എന്തെങ്കിലും തൊഴിലുചെയ്യണമെന്നു വീട്ടുകാര്‍ നിര്‍ബ്ബന്ധം തുടങ്ങിയപ്പോഴാണ് ചിന്നസ്വാമി അതു ഗൗരവമായിട്ടെുടുത്തത്. ഒടുവില്‍ മലേറിയ നിയന്ത്രണ ഇന്‍സ്‌പെ്ക്ടറായി ജോലി കിട്ടി. ഗ്രാമങ്ങളിലെ വീടുവീടാന്തരം ദിവസവും കയറിഇറങ്ങണം. സ്വന്തം ഗ്രാമത്തിലെ വീടുകള്‍ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പോകണം. ഇങ്ങനെ ജോലിയുടെ ഭാഗമായി പന്നൈപ്പുരം ഗ്രാമത്തില്‍ എത്തിയതാണ് ചിന്നസ്വാമിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്.

പാവലര്‍ വരദരാജന്‍ പന്നൈപ്പുരത്തെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഭാസ്‌ക്കര്‍, ഗംഗെ, അമരന്‍, ഇളയരാജ എന്നിവര്‍ പാര്‍ട്ടിക്കുവേണ്ടി ഗാനമേള നടത്തുന്നുവര്‍. ഇവരുമായി ചിന്നസ്വാമി പരിചയപ്പെട്ടതോടെ അവരുടെ വീട്ടിലെ ഒരംഗമായിമാറി. നാടകങ്ങളും പാട്ടുകളും എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ ചിന്നസ്വാമിയും സജീവമായി പങ്കെടുത്തു. ചിന്നസ്വാമിയാണ് നാടകങ്ങള്‍ എഴുതിയിരുന്നത്, ഗംഗെ പാട്ടുകളെഴുതും ഇളയരാജ അവ ചിട്ടപ്പെടുത്തും ചിന്നസ്വാമിയും ഭാസ്‌ക്കറും നാടകങ്ങളില്‍ അഭിനയിക്കും. ഈ കലാപ്രവര്‍ത്തന
ങ്ങളുമായി നടക്കുന്നതിനിടയില്‍ ഇവര്‍ക്കെല്ലാവര്‍ക്കും സിനിമയില്‍ കേറാന്‍ മോഹമുണ്ടായിരുന്നു. അക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതും പതിവായി. ചെന്നൈയില്‍ പോയി സംഗീതത്തില്‍ കൂടുതല്‍ പരിശീലനം നേടണമെന്നായിരുന്നു ഇളയരാജയുടെയും സഹോദരങ്ങളുടേയും ആഗ്രഹം എന്നാല്‍ ഏതുവിധേനയും സിനിമയില്‍ കയറിക്കൂടി ഒരഭിനേതാവുക എന്നതായിരുന്നു ഭാരതിരാജയുടെ മോഹം. ഈ മോഹത്തോടെ ചെന്നൈയില്‍ എത്തി ഭാരതി പല സംവിധായകരേം കണ്ടുവെങ്കിലും ഫലമുണ്ടായില്ല. സുന്ദരന്മാരായ നടീനടന്മാരുടെ ഇടയില്‍ തനിക്കു സ്ഥാനമില്ലെന്നറിഞ്ഞിട്ടും ഭാരതി ശ്രമം തുടര്‍ന്നു. ചെലവിനു പണം ഇല്ലാതായതോടെ ഭാരതി ഒരു പമ്പില്‍ പെട്രോള്‍ അടിച്ച്‌കൊടുക്കുന്ന ജോലിചെയ്തു. ഇതിനിടെ കൂട്ടുകാരായ ഇളയരാജയും സഹോദരങ്ങളും പിറകേയെത്തി. അതോടെ എല്ലാവരും വടപഴനിയിലെ ഒരു ലോഡ്ജില്‍ ഒരുമുറിയിലായി താമസം. ചില നാടകസമിതിക്കാരുമായി ഇവര്‍ പരിചയപ്പെട്ടു.

തുടര്‍ന്ന് ഭാരതി വീണ്ടും നാടകങ്ങളെഴുതുകയും ഗംഗെയുടെ പാട്ടുകള്‍ അവയ്ക്കുവേണ്ടി ഇളയരാജ ട്യൂണ്‍ ചെയ്യുകയും ചെയ്തു. പല തവണ ആ നാടകങ്ങള്‍ ചെന്നൈയില്‍ അവതരിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇളയരാജസഹോദരന്മാര്‍ സംഗീത പരിപാടികള്‍ നടത്തുന്നതും റേഡിയോ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. എങ്കിലും സിനിമയില്‍ കേറണമെന്ന മോഹം വിട്ടൊഴിഞ്ഞില്ല. ഇതില്‍ ഇളയരാജയാണ് ആദ്യം സിനിമയുമായിബന്ധപ്പെട്ടത്. കൂടുതല്‍ സംഗീതോപകരണങ്ങള്‍ പഠിച്ച് അദ്ദേഹം സംഗീതസംവിധായകസഹായായി ചേര്‍ന്നു. ഇളയരാജയുടെ പുതിയ സിനിമാപരിചയത്തിലൂടെ ഏതെങ്കിലും സിനിമാക്കാരെ പരിചയപ്പെട്ട് അഭിനയിക്കാന്‍ ചാന്‍സുകിട്ടുമെന്ന് ഭാരതി ആഗ്രഹിച്ചു. 
പാട്ടുകള്‍ റിക്കാഡുചെയ്യാന്‍ വരുമ്പോള്‍ കണ്ടിട്ടുള്ള പരിചയംവെച്ച് ഇളയരാജ ഒരിക്കല്‍ കൂട്ടുകാരന്റെ കാര്യം കന്നട സംവിധായകനായ പുട്ടണ്ണയോടു പറഞ്ഞു. അങ്ങനെ ഭാരതിരാജ അവസരം തേടി പുട്ടണ്ണയുടെ അടുത്തെത്തി. ഭാരതിരാജയുടെ രൂപംകണ്ടപ്പോള്‍ തന്നെ അഭിനയിക്കാനൊന്നും അവസരമില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിവാക്കാന്‍ നോക്കി. അഭിനയിക്കാന്‍ അവസരമില്ലെങ്കില്‍ സഹായിയായിട്ടു നില്‍ക്കാനെങ്കിലും അനുവദിക്കണമെന്നെ അപേക്ഷ പുട്ടണ്ണ സ്വീകരിച്ചതോടെ ഓര്‍ക്കാപ്പുറത്ത് ഭാരതിരാജ സംവിധാനരംഗത്ത് സഹായിയായി സിനിമയില്‍ തുടക്കമിട്ടു.

അക്കാലത്തു കന്നടസിനിമകള്‍ അധികവും എടുത്തിരുന്നത് ചെന്നൈയിലായിരുന്നു. സ്റ്റുഡിയോ നാടകങ്ങള്‍ പോലെ അരങ്ങേറിയിരുന്ന കന്നട സിനിമാസെറ്റുകള്‍ വേഗം മടുത്തപ്പോള്‍ ഭാരതിരാജ, കെ.ശങ്കര്‍ എന്ന സംവിധായകന്റെ അസിസ്റ്റന്റായി. പീന്നീട് എം.കൃഷ്ണന്‍ നായര്‍, കെ.എസ്.സേതുമാധവന്‍, എ.ജഗന്നാഥന്‍ എന്നിവരുടെ കീഴില്‍ പരിചയിച്ചു. നാടകങ്ങള്‍ എഴുതി ശീലമുള്ള അദ്ദേഹം സിനിമയ്ക്കുവേണ്ടി ചിലകഥകള്‍ എഴുതിവെച്ചു. എന്നെങ്കിലും സ്വന്തമായി ഒരു പടം തന്റെ കഥയില്‍ ചെയ്യണമെന്നാഗ്രഹിക്കുകയും ചെയ്തു. എഴുതിയ കഥയില്‍ ഒരെണ്ണത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കി അദ്ദേഹം സാമ്പത്തിക സഹായത്തിനായി ദേശീയ ചലച്ചിത്രവികസന കോര്‍പ്പേഷനു സമര്‍പ്പിച്ചെങ്കിലും കഥയിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി അവര്‍ തിരിച്ചയച്ചു. തുടര്‍ന്ന് സ്‌ക്രിപ്റ്റ് വീണ്ടും മാറ്റിയെഴുതി രണ്ടാവട്ടവും അയച്ചിട്ടും അംഗീകരിച്ചില്ല. പല നിര്‍മ്മാതക്കളോടും തന്റെ സംവിധാനമോഹം അറിയിച്ചിട്ടും കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചിട്ടും ആരും ഈ പുതിയ സംവിധായകനെ പരീക്ഷിക്കാന്‍ തയ്യാറായില്ല. കെ.ആര്‍.ജി എന്ന നിര്‍മ്മിതാവ് ഭാരതിയുടെ നാലു കഥകള്‍ കേട്ടു. അതില്‍ 'മയില്‍'എന്ന കഥ അദ്ദേഹത്തിനിഷ്ടമായെങ്കിലും പടം തുടങ്ങന്നതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. ഇങ്ങനെ സംവിധാന സ്വപ്‌നവുമായി ഭാരതിരാജ നടക്കുന്നതിനിടയില്‍, കൃഷ്ണന്‍ നായരുടെ അസിസ്റ്റന്റായിരുന്നപ്പോള്‍ മേട്ടുപ്പാളയത്തുവെച്ച് പരിചയപ്പെട്ട ഒരു നിര്‍മ്മിതാവ് ചെന്നെയില്‍ എത്തിയതറിഞ്ഞ് അദ്ദേഹത്തെയും കണ്ട് തന്റെ സിനിമാമോഹത്തെപ്പറ്റി പറഞ്ഞു. എഴുതിവെച്ചിരിക്കുന്ന നാലു കഥകളും നിര്‍മ്മിതാവിനെ പറഞ്ഞു കേള്‍പ്പിച്ചു. അതില്‍ 'മയില്‍' എന്ന കഥ അദ്ദേഹത്തിനും ഇഷ്ടമായി. കെ.ആര്‍.ജിയോടു പറഞ്ഞ് അനുവാദംവാങ്ങി ആ കഥചെയ്യാമെന്ന് എസ്.എ.രാജ്കണ്ണ് എന്ന ആ നിര്‍മ്മിതാവ് സമ്മതിച്ചു. പുതുമുഖങ്ങളെവെച്ച് ബഌക്ക് ആന്‍ഡ് വൈറ്റില്‍ കുറഞ്ഞചെലവില്‍ 'മയില്‍'ചെയ്യാനായിരുന്നു ഭാരതിരാജയുടെ ആഗ്രഹം. ചിത്രം കളറില്‍ എടുക്കാമെന്നും നായകനായി കമലാഹാസന്‍ വേണമെന്നും നിര്‍മ്മിതാവ് പറഞ്ഞപ്പോള്‍ ഭാരതിരാജ നിരാശപ്പെട്ടു. കാരണം കമലാഹാസന്‍ തിരക്കുള്ള നായകനാണ് തന്നെപ്പോലെയുള്ള ഒരു തുടക്കക്കാരന്റെ പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സു കുറവ് എങ്കിലും കമലാഹാസനില്ലാതെ പടം നടക്കില്ലെന്നറിഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിച്ചു. കമലാഹാസന്‍ അഭനിയിച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഭാരതിരാജ സഹസംവിധായകനായിരുന്നു ആ പരിചയം ഓര്‍ത്ത് അദ്ദേഹം നിര്‍മ്മിതാവിനോടൊപ്പം ആഴ്‌വാര്‍പേട്ടയിലെ കമലിന്റെ വീട്ടില്‍പോയി. 
ചേട്ടന്‍ ചാരുഹാസനും കഥകേള്‍ക്കാനുണ്ടായിരുന്നു. കമല്‍ ആ സമയം തമിഴ് മലയാള പടങ്ങളുടെ തിരക്കിലാണ്. കഥകേട്ടപ്പോള്‍ ഈ ചിത്രത്തില്‍ തന്റെ അനുജന്‍ അഭിനയിക്കുന്നതിനോട് ചാരുഹാസന് താല്‍പര്യം തോന്നിയില്ല. രണ്ടുഭാഷകളില്‍ നായകനായി കമല്‍ തിരക്കില്‍ നില്‍ക്കുന്നതിനിടിയില്‍ തികച്ചും ഗ്രാമീണനായി കോണകവും ഉടത്തൊക്കെ അഭിനയിച്ചാല്‍ അത് ഇമേജിനെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ കഥയിലെ ചപ്പാണി എന്ന കഥാപാത്രത്തെ കമലിന് ഇഷ്ടമായി, പതിനഞ്ചുദിവസത്തെ കാള്‍ഷീറ്റ് കൊടുക്കുകയും ചെയ്തു. കമലിന്റെ നായികയായി കണ്ടുപിടിച്ചത് ശ്രീദേവിയാണ്, വില്ലനായി അക്കാലത്ത് 'മൂന്നുമുടിച്ചു' എന്ന ചിത്രത്തില്‍ അഭിനയിച്ച രജനികാന്തിനേയും പടത്തിന്റെ 'മയില്‍' പേര്് '16 വയതിനിലെ'എന്നാക്കുകയും ചെയ്തു.

മൈസൂറിലെ ശിവസമുദ്രം അണക്കെട്ടിനടുത്തായിരുന്നു '16 വയതിനിലെ' എന്നു പേരിട്ട ആ ചിത്രത്തിന്റെ ലൊക്കേഷന്‍. പടത്തിലെ മറ്റൊരു കഥാപാത്രമായ ഡോക്ടറുടെ വേഷം ശരത്ബാബുവിനായിരുന്നു. എന്നാല്‍ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ ശരത്ബാബു സ്ഥലം വിട്ടു. പിന്നീട് രവികുമാര്‍ എന്ന മലയാളനടനെ കൊണ്ടുവന്നെങ്കിലും അദ്ദേഹവും പിന്‍മാറി. തുടര്‍ന്നാണ് ഗോകുല്‍നാഥ് ആ വേഷത്തില്‍ എത്തിയത്. ഭാരതിരാജയുടെ ഉറ്റസുഹൃത്തായ ഇളയരാജയാണ് പടത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. രണ്ടുമാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ഈ ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് ഭാരതിരാജയുടെ സഹായിയായി എത്തുന്നത്. പടം പൂര്‍ത്തിയായപ്പോള്‍ വിതരണത്തിനെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. മലയാളപടംപോലെയിരിക്കുന്നു എന്നു പറഞ്ഞ് എല്ലാരും ഒഴിഞ്ഞുമാറി. നായികാനായകന്മാര്‍ ഗഌമര്‍ വേഷത്തില്‍ വരാതെ തനി ഗ്രാമീണരായി വരുന്നതും വിതരണക്കാരേ ആകര്‍ഷിച്ചില്ല. ആദ്യചിത്രത്തിനു വിതരണക്കാരെ കിട്ടാത്തത് ഭാരതിരാജയെ നിരാശപ്പെടുത്തി. ഒടുവില്‍ നിര്‍മ്മിതാവുതന്നെ പടത്തിന്റെ വിതരണചുമതലയും ഏറ്റെടുത്തു. പടം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ഒന്നുരണ്ടു ദിവസം കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും പിന്നീട് മാറി. പക്ഷേ അത് തമിഴ്‌നാടിനെ ഇളക്കിമറിക്കുന്ന വിജയമാകുമെന്ന് ആരുംകരുതിയില്ല.ഇതിലെ പാട്ടുകളും ഹിറ്റായി. വിതരണക്കാര്‍ കൈയൊിഴിഞ്ഞ ഈ പടം റീലീസുചെയ്ത തിയേറ്ററുകളില്‍ നൂറുദിവസം പിന്നിട്ട് വന്‍ വിജയമായതോടെ പത്രമാസികളും പടത്തെ വാഴ്ത്തിക്കൊണ്ട് തുടര്‍ച്ചയായി എഴുതി. ഇതിനുപുറമേ അവാര്‍ഡുകളും പെരുമഴപോലെ ഈ ചിത്രത്തെ തേടിയെത്തി. ഇതില്‍ ചപ്പാണി എന്ന കഥാപാതത്തെ അവതരിപ്പിച്ച കമലാഹാസന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് , മികച്ച തമിഴ് ചിത്രം, എസ്.ജാനകിക്ക് മികച്ച ഗായികക്കുള്ള അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും 16 വയതിനിലെ വാരിക്കൂട്ടി. കന്നിചിത്രത്തിലൂടെതന്നെ ഭാരതിരാജ സംസ്ഥാനദേശീയതലത്തില്‍ ശ്രദ്ധേയനാവുകയും ചെയ്തു.

ആദ്യചിത്രത്തില്‍ പ്രശസ്തരായ നടീനടീനടന്മാരെ ഉള്‍പ്പെടുത്തി എല്ലാ പതിവു സിനിമാഗഌമറും മാറ്റിവെച്ചുകൊണ്ട് പടം ചെയ്തു വിജയിപ്പിച്ച ഭാരതിരാജ രണ്ടാമത്തെ ചിത്രത്തില്‍ അതിനേക്കാള്‍ സാഹസികമായ പരീക്ഷണത്തിനാണ് മുതിര്‍ന്നത്.
പ്രശസ്തരെ ഒഴിവാക്കി, സുധാകര്‍, ശ്രീനിവാസന്‍, ജനകരാജ്, വിജയന്‍, രാധിക, എന്നീ പുതുമുഖങ്ങളെവെച്ചാണ് അദ്ദേഹം 'കിഴക്കു പോകും റെയില്‍' എന്ന രണ്ടാമത്തെ ചിത്രം ചെയ്തത്. വ്യത്യസ്തമായ ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. ഈ ഇരട്ടവിജയം ഭാരതിരാജയെ തമിഴ് സിനിമാസംവിധായകരില്‍ ഒന്നാമനാക്കി. ആദ്യത്തെ രണ്ടുചിത്രങ്ങളും ഗ്രാമീണ പശ്ചാത്തലത്തില്‍ ആയതുകൊണ്ട് അത്തരം കഥകള്‍ മാത്രമേ ഭാരതിരാജയ്ക്കു വഴങ്ങുകയുള്ളുവെന്നുള്ള ചില വിമര്‍ശനങ്ങള്‍ക്കു മറുപടിയായിരുന്നു മൂന്നാമത്തെ ചിത്രം. തികച്ചും നഗര പശ്ചാത്തലത്തില്‍ ഒരു സൈക്കോ കില്ലറുടെ കഥ പറഞ്ഞ 'ശികപ്പുറോജാക്കള്‍' 78 ല്‍തന്നെ പുറത്തുവന്നു. ഏതുതരം കഥയായാലും സംവിധായകന്റെ കഴിവാണ് സിനിമയുടെ വിജയം എന്ന് ഭാരതിരാജ തെളിയിച്ചു കാട്ടി. നിറം മാറാത്ത പൂക്കള്‍, കല്ലുക്കുള്‍ ഈറം, കാതല്‍ ഓവിയം, മണ്‍വാസനെ, മുതല്‍ മര്യാദെ, കടലോര കവിതകള്‍, വേദം പുതിതു, പുതുനെല്ലുപുതുനാത്തു, നാടോടി തെന്‍ റല്‍, കിഴക്കു സീമയിലെ, കറുത്തമ്മ, പശുമപൊന്‍, ഒുരു കൈതിയിന്‍ ഡയറി , നിഴല്‍കള്‍, ടിക്..ടിക്, പുതുമപെണ്‍, കൊടിപറക്കിതു ഇങ്ങനെ വന്ന ആ പടങ്ങള്‍ ദേശിയ സംസ്ഥാനതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

'നിറം മാറാത്ത പൂക്കള്‍'ക്കുശേഷം പിരിഞ്ഞുപോയ തന്റെ ശിഷ്യന്‍ ഭാഗ്യരാജ് വീണ്ടും ഒത്തുചേര്‍ന്ന പടമാണ് 'ഒരു കൈതിയിന്‍ ഡയറി' ഭാഗ്യരാജാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കമല്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ഈ ചിത്രവും വന്‍ വിജയമായിരുന്നു. ശിവാജിഗണേശന്‍ അഭിനയിച്ച ഭാരതിരാജയുടെ ആദ്യചിത്രമാണ് 'മുതല്‍ മര്യാദ'.നിരവധി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം താഷ്‌ക്കന്‍ഡ് ഫിലിംമേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 'വേദംപുതിതു' നിരവധി അവാര്‍ഡുകള്‍ നേടിയെടുത്തെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. രജനികാന്തിനോടൊപ്പം ചെയ്ത 'കൊടിപ്പറക്കതു' കമേഴ്‌സ്യല്‍ ആയി വിജയിച്ചെങ്കിലും ഭാരതിരാജ ടച്ചില്ലാത്ത മസാല പടമായിരുന്നു.

തമിഴിനൊപ്പം ഹിന്ദിയിലും തെലുങ്കിലും പടങ്ങള്‍ ചെയ്യാന്‍ ഭാരതിരാജയ്ക്ക് അവസരങ്ങള്‍ കിട്ടി. 16 വയതിലൂടെ ആയിരുന്നു ഹിന്ദിയിലേ അരങ്ങേറ്റം. പിന്നീട് ശിവപ്പുറോജാക്കള്‍, ടിക് ടിക്, കിഴക്കേ പോകുറെയില്‍ എന്നിവ ഹിന്ദിയിലും കൈതിയിന്‍ഡയറി ഉള്‍പ്പെടെ ഏഴു പടങ്ങള്‍ തെലുങ്കിലും അദ്ദേഹം ചെയ്തു.

'ഞാന്‍ അധികം പഠിക്കാത്തവനാണ് അല്ലാതെ ജീനിയസ്സൊന്നുമല്ല. സിനിമയില്‍ പാണ്ഡ്യത്തപ്രകടനത്തിനു തുനിയാതെ കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കു പ്രാധാന്യം നല്‍കാറുണ്ട്. വലിയ ബുദ്ധിജീവി ശൈലിയില്‍ പടം ചെയ്താല്‍ പശുവിനെ മേച്ചുനടുക്കുന്നവരെപ്പോലുള്ള സാധാരണക്കാര്‍ക്കു മനസ്സിലാവില്ല. എന്നാല്‍ എങ്ങനെ കഥപറയുമ്പോഴും അതു കലാപരമായി പറയാന്‍ ശ്രമിക്കാറുണ്ട്. 'വാലിപമേ വാ.വാ.' എന്ന പടമൊഴികെ എന്റെ പടമൊന്നും ഞാന്‍ മോശമായി കാണുന്നില്ല. പടം ഓടുന്നതും ഓടാത്തതും കാഴ്ചക്കാരുടെ അഭിരുചിക്ക് അനുസരിച്ച് മാറുമെന്ന ് എനിക്കറിയാം' ഭാരതിരാജ പറയുന്നു. 
തമിഴില്‍ ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളെ പരീക്ഷിച്ച സംവിധായകന്‍ ഭാരതിരാജയാണ്. ശ്രീദേവി നായികയായി ആദ്യം ശ്രദ്ധിക്കപ്പെട്ടത് 16 വയതിനിലൂടെയാണ് തുടര്‍ന്ന് രാധികയുള്‍പ്പെടെ നിരവധി പുതുമഖങ്ങള്‍ ഭാരതിരാജയുടെ ചിത്രങ്ങളിലൂടെ സിനമയില്‍ വന്നവരാണ്. പുതുമുഖങ്ങളെ കണ്ടെത്താനും അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിനു പ്രത്യേക സാമത്ഥ്യമുണ്ട്.പുതിയവാര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അസിസ്റ്റായിരുന്ന ഭാഗ്യരാജിനെ നടനാക്കിയത്. രേവതി,പാണ്ഡ്യന്‍ (മണ്‍വാസനെ) അരുണ (കല്ലുക്കുള്‍ ഈറം) കാര്‍ത്തിക് (അലെകള്‍ ഒയ്‌വിതല്ലെ) നിഴല്‍കള്‍ രവി (നിഴല്‍കള്‍) സുകന്യ, നെപ്പോളിയന്‍ (പുതു നെല്ലു പുതുനാത്തു) രഞ്ജിത (നാടോടി തെന്‍ റല്‍) ഉമാശങ്കരി ( കാതല്‍ പൂക്കള്‍) പ്രിയാമണി ( കണ്‍കളാല്‍ കൈതുശൈ) തുടങ്ങി നിരവധി പേരെ സിനിമയില്‍ കൊണ്ടുവന്ന ഭാഗ്യരാജ് സ്വന്തം മകന്‍ മനോജ് ഭാരതിയേയും താജ് മഹള്‍ എന്ന ചിത്രത്തിലൂടെ നായകനാക്കി. നടനാകാന്‍ ആഗ്രഹിച്ച ഭാഗ്യരാജ് 'കല്ലുക്കുള്‍ ഈറം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

'പുതുമുഖങ്ങളെ ഞാന്‍ ചിലപ്പോള്‍ അഭിനയിച്ചുകാണിച്ചു കൊടുക്കും. അല്ലെങ്കില്‍ എനിക്കിങ്ങനെയാണ് വേണ്ടത് എന്നു പറഞ്ഞുകൊടുക്കും. ആര്‍ട്ടിസ്റ്റിനെ സ്വതന്ത്രമായി വിട്ടാല്‍ നമ്മുടെ ഭാവനയും അവരുടെ ഭാവനയും ചേര്‍ന്നുള്ള പെര്‍ഫോമന്‍സ് കഥാപാത്രത്തിന് ഒരു പുതിയ മാനം നല്‍കും'
വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം എടുത്ത 'കാതല്‍ പൂക്കള്‍' എന്ന ലഘുചിത്രങ്ങളും ദേശീയ അവാര്‍ഡു നേടിയെടുത്തു. തമിഴ് സിനിമാഡയറക്ടേഴ്‌സ് യുണിയന്‍ പ്രസിഡന്റായ ഭാഗ്യരാജ് സിനിമാരംഗത്തെ എല്ലാ സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കുകയും അവകാശങ്ങള്‍ക്കുവേണ്ടിപോരാടാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കാറുമുണ്ട്.സിനിമാരംഗത്തെ എല്ലാവരുടേയും സ്നേഹബഹൂമാനം നേടുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തെ എല്ലാവരും അംഗീകരിക്കുന്നു.
ഒരു ഇടവേളയ്ക്കുശേഷം ഭാരതിരാജ ഹിന്ദി,തെലുങ്ക്, തമിഴ് എന്നീ മൂന്നുഭാഷകളിലായ തയ്യാറാക്കിയ ചിത്രമാണ് 'ബൊമ്മലാട്ടം' സിനമയെ പശ്ചാത്തലമാക്കി അദ്ദേഹം എടത്ത പുതിയ ഹിന്ദി ചിത്രത്തില്‍ നാനാപടേക്കറാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.

പ്രതിസന്ധികളിലൂടെ ബോളിവുഡ്

പ്രതിസന്ധികളിലൂടെ ബോളിവുഡ്

സി സജിത്

മാന്ദ്യം, സമരം, അതിരുവിട്ട ഗോസിപ്പുകള്‍, ഇടയ്ക്ക് ചില നല്ല സിനിമകള്‍ ഇങ്ങനെ ചുരുക്കി പറയാം 2009 ലെ ഹിന്ദി സിനിമാ ചരിത്രം. ബോളിവുഡിന്റെ ചരിത്രത്തില്‍ പ്രതിസന്ധികളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഈ രംഗത്തുള്ളവര്‍ മറക്കാന്‍ ഇഷ്ടപ്പെടുകയായിരിക്കും 2009 നെ. ആശ്വാസം നല്‍കുന്നതാകട്ടെ വര്‍ഷമവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഗജിനി എന്ന ഒറ്റസിനിമകൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിച്ച അമീര്‍ഖാന്‍ തന്നെയാണ് ഈ വര്‍ഷവും താരം.

പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമീറിന്റെ ത്രീ ഇഡിയറ്റ്‌സ് ആണ് ഇറങ്ങി രണ്ടാഴ്ച കൊണ്ട് ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. മറ്റൊന്ന് അമിതാഭ് ബച്ചന്റെ പാ ആണ്. ഇതില്‍ വളര്‍ച്ച മുരടിച്ച കുട്ടിയായി എത്തുന്ന അമിതാഭും അച്ഛനായി എത്തുന്ന അഭിഷേകും പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്.

2009 ല്‍ ബോളിവുഡിനെ ഏറെ തകര്‍ത്തു കളഞ്ഞത് തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തോളം തീയേറ്ററുകളിലേക്ക് ചിത്രങ്ങള്‍ എത്തിയില്ല. വന്നത് മള്‍ട്ടിപ്ലക്‌സുകളില്‍ ഒതുങ്ങി നിന്നു. വെറും 130 ചിത്രങ്ങളായിരുന്നു 2009 ല്‍ തീയേറ്ററുകളിലെത്തിയത്. ഏറെ ആഘോഷിച്ച് കാത്തിരുന്ന പലതും എട്ടു നിലയില്‍ പൊട്ടുകയും ചെയ്തപ്പോള്‍ ചിലത് അപ്രതീക്ഷിതമായി വിജയം കൈവരിച്ചു.

ഡിസംബറില്‍ റിലീസ് ചെയ്യപ്പെട്ട ത്രീ ഇഡിയറ്റ്‌സാണ് ബോളിവുഡില്‍ പുതിയ ഓളം സൃഷ്ടിക്കുന്നത്. ഇതിനകം തന്നെ ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് ചാര്‍ട്ടില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഈ ചിത്രം തകര്‍ക്കുമെന്നതിന് തെളിവാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ കാണുന്നത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ഖാനെക്കൂടാതെ മാധവനും സല്‍മാന്‍ ജോഷിയുമാണ് എത്തുന്നത്.

കരീന കപൂര്‍, ഒമി വൈദ്യ, പരീക്ഷിത് സാഹ്‌നി എന്നിവരും ഒപ്പമുണ്ട്. റിലീസിങ്ങിന്റെ പുതിയ മാര്‍ഗങ്ങളും ത്രീ ഇഡിയറ്റ്‌സ് കൊണ്ടുവരുന്നുണ്ട്. ചിത്രമിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ യൂ ട്യൂബില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളില്‍ 65 കോടിയാണ് 'മൂന്ന് വിഡ്ഢികള്‍' നേടിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ ഗജിനി നേടിയതിലും കൂടുതലാണിത്. 2009 ല്‍ ഇറങ്ങിയവയില്‍ മറ്റൊരു ഹിറ്റായി മാറിയത് തമിഴില്‍ പോക്കിരിയുടെ മൊഴിമാറ്റ ചിത്രമായ വാണ്ടഡ് ആയിരുന്നു. പ്രഭുദേവ സംവിധാനം ചെയ്ത ഈ ചിത്രം തകര്‍ന്നു കൊണ്ടിരുന്ന സല്‍മാന്‍ ഖാന്റെ ഇമേജിന് വന്‍ കയറ്റമാണുണ്ടാക്കിയത്.

64.7 കോടിയായിരുന്നു ഈ ചിത്രം കളക്ട് ചെയ്തത്. 35 കോടിയായിരുന്നു ചിത്രത്തിന്റെ ചെലവ്. പാകിസ്താനില്‍ ഈ ചിത്രം ഇന്ത്യന്‍ ചിത്രത്തിന്റെ റെക്കോഡ് തകര്‍ക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്റെ നായികയായി അയിഷ ടാക്കിയയാണ് എത്തിയത്. സയിഫ് അലി ഖാനും ദീപിക പദുകോണും നായികാ നായകരായ ലൗ ആജ് കല്‍ ആണ് ഹിറ്റുകളുടെ ലിസ്റ്റില്‍ മുകളിലുള്ളത്. സയിഫ് അലി ഖാനും ദിനേഷ് വിജനും നിര്‍മ്മിച്ച് ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം ഏകദേശം 63 കോടിയാണ് കളക്ട് ചെയ്തത്. ഈ ചിത്രത്തിലെ പാട്ടുകള്‍ ടോപ്പ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു.

ബോളിവുഡിലെ 2009 ലെ സൂപ്പര്‍ റൊമാന്റിക് കോമഡിയെന്ന് പേര് ലഭിച്ചത് യുവ നായകന്‍ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂറും കത്രീന കൈഫും നായികാനായകരായ അജബ് പ്രേം കീ ഗസബ് കഹാനിയായിരുന്നു. രാജ്കുമാര്‍ സന്തോഷിയായിരുന്നു സംവിധായകന്‍. ബോളിവുഡില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീര്‍ഖാനാണ്. അറുപത് കോടി ചെലവില്‍ സാജിദ് നാദിയാവാല നിര്‍മ്മിച്ച് സബിര്‍ ഖാന്‍ സംവിധാനം ചെയ്ത കമ്പക്ത് ഇഷ്‌ക്കായിരുന്നു ബോളിവുഡില്‍ പണംവാരിയ മറ്റൊരു ചിത്രം.

ഹോളിവുഡ് താരങ്ങളായ സില്‍വസ്റ്റര്‍ സ്റ്റലോണ്‍, ഡെന്നിസ് റിച്ചാര്‍ഡ്‌സ്, ബ്രാന്റണ്‍ റൂത്ത്, ഹോളിവാലന്‍സ് എന്നിവരും ആദ്യമായി ബോളിവുഡിലെത്തിയതും കമ്പക്ത് ഇഷ്‌ക്കിലൂടെയായിരുന്നു. അക്ഷയ്കുമാറും കരീനാ കപൂറും നായികാനായകരായ കമ്പക്ത് ഇഷ്‌ക്ക് 113 കോടിരൂപയാണ് ആഗോളവ്യാപകമായി കളക്ട് ചെയ്തത്. മലയാളികളുടെ സ്വന്തം പ്രിയദര്‍ശന്‍ ബോളിവുഡിലെ ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളത്തിലെ വെട്ടത്തിന്റെ റീമേക്കായ ദേ ധനാധന്‍ ഹിറ്റ് ലിസ്റ്റിലിടം പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഷാരൂഖ് ഖാന്‍ നായകനായ ബില്ലു ഫ്‌ളോപ്പായിരുന്നു. അക്ഷയ്കുമാര്‍, സുനില്‍ഷെട്ടി, കത്രീനാ കൈഫ്, പരേഷ് റവാല്‍ എന്നിവരായിരുന്നു ദേ ധനാധനിലെ പ്രധാന നടീനടന്‍മാര്‍.

2009 ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രനിര്‍മ്മിച്ച് കബീര്‍ഖാന്‍ സംവിധാനം ചെയ്ത ന്യൂയോര്‍ക്ക്. ജോണ്‍ എബ്രഹാമും കത്രീനാ കൈഫും നീല്‍ നേതിന്‍ മുകേഷും നായകരായ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അമേരിക്കന്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മുസ്‌ലിം യുവാവ് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളായിരുന്നു ഈ ത്രില്ലറിനാധാരം. ഷാഹിദ് കപൂറിന്റെ പുതിയ രൂപമാറ്റവും ഇരട്ട വേഷവുമായി എത്തിയ കമീനെ, അജയ്‌ദേവഗണ്‍, സഞ്ജയ് ദത്ത്, ബിപാഷാബസു, മുഗ്ധഗോഡ്‌സെ എന്നിവരഭിനയിച്ച ഓള്‍ ദ ബെസ്റ്റ്: ഫണ്‍ ബിഗൈന്‍സ് , 114 കോടി ചെലവില്‍ നിര്‍മ്മിച്ച സഞ്ജയ്ദത്ത്, അക്ഷയ്കുമാര്‍, ലാറാ ദത്ത എന്നിവരഭിനയിച്ച ബ്ലൂവും ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
2009 ല്‍ ആദ്യം റിലീസ് ചെയ്ത ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന അക്ഷയ്കുമാര്‍ ചിത്രം പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്. ചൈനയില്‍ വെച്ച് ഷൂട്ട് ചെയ്ത വന്‍ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ചാന്ദ്‌നി ചൗക്ക് ടു ചൈന.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി യായിരുന്നു ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷണ ചിത്രം. ഇത് വിജയചിത്രമായി മാറുകയും ചെയ്തു. ദേവദാസ് എന്ന ചിത്രത്തിന്റെ ആധുനിക മുഖമായിരുന്നു ദേവ് ഡിയില്‍പ്രേക്ഷകര്‍ കണ്ടത്. അഭയ് ഡിയോളായിരുന്നു ദേവ്ദാസായി വന്നത്. അഭിഷേക് ബച്ചനും സോനം കപൂറും നായികാനായകരായ ഡല്‍ഹി സിക്‌സും ആവറേജ് ഹിറ്റ് ലിസ്റ്റില്‍ കടന്നുകൂടി. മലയാളിയായ വിക്രം കുമാര്‍ സംവിധാനം ചെയ്ത തമിഴില്‍ ഏറെ ഹിറ്റായ യാവരും നലം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 13 ബി ഹിന്ദിയിലും ചലനം സൃഷ്ടിക്കുകയുണ്ടായി. മാര്‍ച്ചില്‍ റിലീസ് ചെയ്ത നന്ദിത ദാസ് സംവിധാനം ചെയ്ത ഫിറാഖ് കലാമൂല്യം കൊണ്ടും മേന്‍മകൊണ്ടും മികച്ചു നിന്നെങ്കിലും ജനങ്ങള്‍ സ്വീകരിച്ചില്ല.

ബോളിവുഡില്‍ പേര് ചേര്‍ത്ത മലയാളിയായ സംഗീത് ശിവന്റെ ഏക് ദ പവര്‍ ഓഫ് വണും പരാജയമടഞ്ഞ ചിത്രങ്ങളില്‍ പെടുന്നു. ഏപ്രിലില്‍ പുറത്തിറങ്ങിയ ഡോ. നാഗേഷ് കൊക്കനൂരിന്റെ അക്ഷയ്കുമാര്‍ അഭിനയിച്ച ആക്ഷന്‍ ചിത്രമായ 8 ന്ദ 10 തസ്‌വീര്‍ പക്ഷേ, പരാജയമടഞ്ഞു. ഇതിന് ശേഷമായിരുന്നു തിയേറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളുമായി തര്‍ക്കം തുടങ്ങിയത്. ഇതേത്തുര്‍ടന്ന് സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് നിറുത്തുകയായിരുന്നു. പിന്നീട് ചെറുകിട മള്‍ട്ടിപ്ലക്‌സ് ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനെത്തിയത്.

ജൂണില്‍ സമരം അവസാനിച്ചതിന് ശേഷമാണ് ന്യൂയോര്‍ക്ക് പ്രദര്‍ശനത്തിനെത്തിയത്. ആയതിനാലാകാം അത് ഹിറ്റായി മാറുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ഗോവിന്ദയും ഡേവിഡ് ധവാനും ചേര്‍ന്ന കൂട്ടുകെട്ടിന്റെ ഡു നോട്ട് ഡിസ്റ്റര്‍ബ് വിജയം കണ്ടില്ല. അക്ഷയ്കുമാറിനായിരുന്നു കഴിഞ്ഞ വര്‍ഷം അഞ്ച് ചിത്രങ്ങള്‍ ലഭിച്ചത്. ഇതില്‍ മൂന്ന് ഹിറ്റുകള്‍ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഡിസംബറിന്റെ അവസാനമിറങ്ങിയ പാ എന്ന ചിത്രം സാക്ഷാല്‍ ബിഗ് ബി യുടെ പുതിയ രൂപമാണ് പുറത്ത് കൊണ്ടുവന്നത്.

അഭിഷേക് ബച്ചന്റെ മകനായാണ് അമിതാഭ് ബച്ചന്‍ എത്തിയത്. അജയ്‌ദേവഗണ്‍, സഞ്ജയ്ദത്ത് തുടങ്ങിയ താരങ്ങളുടെ നിറസാന്നിധ്യവും ബോളിവുഡില്‍ ഉണ്ടായിരുന്നു. കുറച്ചുകാലം വിട്ടുനിന്ന ഗോവിന്ദയും രണ്ട് ചിത്രവുമായി സജീവമായി എത്തി. വമ്പന്‍ ബാനറുകള്‍ തന്നെയാണ് ചിത്രങ്ങളുടെ കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നത്. നായികമാരുടെ പുതിയ ഒരു നിരതന്നെ 2009 ല്‍ വെള്ളിത്തിരയിലെത്തി.

ഇവരോടൊപ്പം ബാര്‍ബറാ മോറിയടക്കമുള്ള വിദേശ നായികമാരും ബോളിവുഡില്‍ മുഖം കാണിച്ചു. കരീനാ കപൂറും കത്രീനാ കൈഫുമാണ് ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നിന്നത്. പാ യിലെ അഭിനയിത്തിന് വിദ്യാബാലന്‍ ഏറെ പ്രശംസ ഏറ്റുവാങ്ങി. അമിതാഭ് ബച്ചന്റെ അമ്മയായിട്ടാണ് വിദ്യ ബാലന്‍ അഭിനയിച്ചത്. ബിഗ്ബജറ്റിന്റെ കാര്യത്തിലും ബോളിവുഡ് പിന്നിട്ടു നിന്നില്ല. 114 കോടി ചെലവിട്ട ബ്ലൂ തന്നെയായിരുന്നു ഇതില്‍ മുമ്പന്‍. ശ്രീ അഷ്ടവിനായക് സിനി വിഷന്റെ ബാനറില്‍ ആന്റണി ഡിസൂസയായിരുന്നു സംവിധാനം.


തമിഴകത്ത് ചെറുചിത്രങ്ങളുടെ കൊയ്ത്ത്

തമിഴകത്ത് ചെറുചിത്രങ്ങളുടെ കൊയ്ത്ത്

പ്രകാശ് കാനത്തൂര്‍


കോടികള്‍ മുതല്‍മുടക്കി നിര്‍മിച്ച വമ്പന്‍ചിത്രങ്ങളെ കടത്തിവെട്ടി ചുരുങ്ങിയ ചെലവില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ അത്യപൂര്‍വവിജയം കൊയ്ത കാഴ്ചയാണ് 2009ല്‍ തമിഴകം കണ്ടത് 2009 ജനവരിമുതല്‍ ഡിസംബര്‍ 20വരെയായി 128 -ഓളം തമിഴ്ചിത്രങ്ങള്‍ റിലീസ് ചെയ്തു. 'നായ്കുട്ടി', 'കലാചാരം' ഉള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍കൂടി ഡിസംബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്.

130ലധികം ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ട തമിഴകത്ത്, പക്ഷേ, ഇതിനകം നൂറുദിവസം പ്രദര്‍ശനവിജയം നേടിയത് 20ല്‍ താഴെ ചിത്രങ്ങള്‍മാത്രമാണ്. സൂര്യ നായകനായ 'അയന്‍' എന്ന ചിത്രമാണ് പോയ വര്‍ഷം മികച്ച പ്രദര്‍ശനവിജയം നേടിയത്.

സംവിധായകനും നടനുമായ ശശികുമാര്‍ നിര്‍മിച്ച് പാണ്ഡ്യരാജ് സംവിധാനംചെയ്ത 'പശങ്ക' എന്ന ചിത്രം ഹിറ്റാവുക മാത്രമല്ല അന്താരാഷ്ട്ര ബാലചലച്ചിത്രോത്സവത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.

ശശികുമാര്‍ നായകനും അനന്യ , അഭിനയ എന്നിവര്‍ നായികമാരുമായ സമുദ്രക്കനി സംവിധാനം ചെയ്ത 'നാടോടികളും' വിജയിച്ച ചിത്രങ്ങളുടെ ഗണത്തില്‍പ്പെടും.

വിക്രംകുമാര്‍ സംവിധാനംചെയ്ത് മാധവനും നീതുചന്ദ്രയും ജോഡികളായി അഭിനയിച്ച 'യാവരും നലം', പുതുമുഖങ്ങളെ വെച്ച് ആര്‍. പനീര്‍ശെല്‍വം സംവിധാനംചെയ്ത 'റെനിഗുന്‍ഡ', ധനുഷ് നായകനായ 'പലിക്കാത്തവന്‍', 'ജബ് വി മെറ്റ്' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയ 'കണ്ടേന്‍ കാതലൈ', നകുല്‍, സുനൈന എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച 'മസിലാമണി', മാധവന്റെ 'യാവരും നലം', ആര്യ നായകനായ 'നാന്‍കടവുള്‍' എന്നീ ചിത്രങ്ങള്‍ 2009 ലെ മികച്ചവയില്‍ ഉള്‍പ്പെടും.

കമലഹാസനും മോഹന്‍ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ച 'ഉന്നൈപ്പോല്‍ ഒരുവന്‍' എന്ന ചിത്രം മോഹന്‍ലാലിന് തമിഴകത്ത് ആരാധകരെ കൂട്ടാന്‍ ഉപകരിച്ചു. ചിത്രം 50 ദിവസം ഓടി ശരാശരി കളക്ഷന്‍ മാത്രമേ നേടിയുള്ളൂവെങ്കിലും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണുണ്ടായത്.

2009ല്‍ നായകപദവിയില്‍ മുന്‍നിരയില്‍നിന്നത് സൂര്യയാണ്. 'അയനി'ലൂടെ സൂര്യയുടെ കരിയര്‍ ഗ്രാഫ് ഒരുപടികൂടി ഉയര്‍ന്നു.
കൂടാതെ വര്‍ഷാവസാനത്തോടെ റിലീസായ 'ആതവനിലും' സൂര്യ വിജയം ആവര്‍ത്തിച്ചു. ധനുഷിന്റെ നായികയായി 'പഠിക്കാത്തവന്‍' എന്ന ചിത്രത്തിലഭിനയിച്ച തമന്നയ്ക്കാണ് പോയ വര്‍ഷം പ്രേക്ഷകരുടെ കൂടുതല്‍ പ്രശംസ ലഭിച്ചത്. രജനീകാന്ത് നായകനായ പഴയ ചിത്രമായ 'പഠിക്കാത്തവന്‍' അതേപേരില്‍ വീണ്ടും തയ്യാറാക്കുകയായിരുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്ബജറ്റ് ചിത്രമായ 'കന്തസാമി'ക്ക് വേണ്ടത്ര പ്രേക്ഷകരെ കിട്ടിയില്ല. തുടക്കത്തില്‍ നല്ല കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീട് പരാജയമായിരുന്നു ഫലം. യുവനായകന്മാരായ വിജയിനും അജിത്തിനും 2009 ശുഭകരമായിരുന്നില്ല. വിജയിന്റെ 'വില്ലും' അജിത്തിന്റെ 'ഏകനും' വിജയം കൊയ്തില്ല. 'വെണ്ണില കബഡി കുഴു'വില്‍ നായകനല്ലെങ്കിലും കോച്ചായി അഭിനയിച്ച കിഷോര്‍, 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തില്‍ നായകവേഷമണിഞ്ഞ പ്രസന്ന, 'പേരാമൈ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജയം രവി എന്നിവര്‍ പ്രേക്ഷകപ്രശംസ നേടി.

2009-ല്‍ ഏറ്റവുമധികം തമിഴ് ചിത്രത്തില്‍ അഭിനയിച്ചത് സംവിധായകന്‍കൂടിയായ സുന്ദര്‍ സി.യാണ് (ആറ് ചിത്രം). നടിമാരില്‍ തുല്യ എണ്ണത്തോടെ നമിത ഒപ്പം നില്‍ക്കുന്നു. ഏഴു ചിത്രങ്ങളുമായി സംഗീതസംവിധാനരംഗത്ത് ഇളയരാജയും 33 ചിത്രങ്ങള്‍ക്ക് പാട്ടെഴുതി എന്‍. മുത്തുകുമാറും 17 ചിത്രങ്ങളില്‍ ഹാസ്യനടനായ ഗഞ്ചാ കറുപ്പും മുന്‍നിരയിലെത്തി. പ്രശസ്തനടന്‍ കമലഹാസന്‍ അഭിനയത്തിന്റെ 50-ാം വര്‍ഷം പിന്നിട്ടതാണ് തമിഴ്‌സിനിമയിലെ പോയ വര്‍ഷത്തെ മറ്റൊരു പ്രധാന സംഭവം.

'കാഞ്ചീവരം' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡിന്റെ തിളക്കം കൊയ്ത് പ്രിയദര്‍ശനും മലയാളികള്‍ക്ക് അഭിമാനത്തിളക്കമായി. 2008-ലെപ്പോലെത്തന്നെ ശ്രീലങ്കന്‍പ്രശ്‌നത്തില്‍ സിനിമക്കാരുടെ ശക്തമായ ഇടപെടല്‍ പോയവര്‍ഷവും ഉണ്ടായി. സംവിധായകരായ ഭാരതിരാജ, സീമാന്‍, അമീര്‍ എന്നിവരായിരുന്നു ഇതിന്റെ മുന്‍നിരക്കാര്‍. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ക്ഷേമനിധിബോര്‍ഡ് രൂപവത്കരിച്ചതും 2009-ലാണ്.ചില നടികളുടെ സ്വകാര്യജീവിതത്തെപ്പറ്റി അപകീര്‍ത്തിപ്പെടുത്തുംവിധം ലേഖനമെഴുതി എന്നാരോപിച്ച് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം തമിഴ് ദിനപത്രമായ 'ദിനമലറി'നെതിരെ തിരിഞ്ഞത് വിവാദ സംഭവമായിരുന്നു.

സിനിമ 2009: പ്രതീക്ഷയുടെ മുഖങ്ങള്‍

സിനിമ 2009: പ്രതീക്ഷയുടെ മുഖങ്ങള്‍

01 Jan 2010

എ.കെ. മനോജ്കുമാര്‍


മലയാള സിനിമയുടെ കൈയൊപ്പ് പതിഞ്ഞ സവിശേഷ ചിത്രങ്ങള്‍ സ്വപ്നമായി തുടരുമ്പോഴും എണ്ണംകൊണ്ട് ഇത്തവണ മോശമായില്ല. 2007-ലും 2008-ലും 61 ചിത്രങ്ങളാണ് പ്രേക്ഷകരെ തേടിയെത്തിയതെങ്കില്‍ ഇത്തവണ 78 ചിത്രങ്ങളാണ് മലയാളത്തെ പ്രതിനിധീകരിച്ചെത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിനുശേഷം റിലീസ് മാറ്റിവെച്ച ഏതാനും സിനിമകളും തെലുങ്ക്-കന്നട ഭാഷകളില്‍നിന്നു മൊഴി മാറ്റി മലയാളം സംസാരിച്ച ചിത്രങ്ങളും ചേര്‍ന്നാല്‍ ഈ പട്ടിക ഏതാണ്ട് നൂറിനടുത്താവും.

സൂപ്പര്‍ താരപരിവേഷംകൊണ്ട് ബലാബലം പരീക്ഷിച്ചവ, താരനിബിഡമായി വരവറിയിച്ചവ, കോളിളക്കമുണ്ടാക്കിയില്ലെങ്കിലും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പ്രതിഭ തെളിയിച്ചവ, ചിത്രീകരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം വെളിച്ചം കണ്ടവ ഇങ്ങനെ വൈവിധ്യമേറിയ ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു എന്നതാവണം 2009-ന്റെ സിനിമാ നാള്‍വഴികളുടെ പ്രത്യേകത.

മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ താരസിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടാതെ കാത്തുവെങ്കിലും അഭിനയിച്ച ചിത്രങ്ങളില്‍ പലതും അമാനുഷിക പരിവേഷങ്ങളില്‍ കുടുങ്ങി. എങ്കിലും എണ്‍പതോളം ചിത്രങ്ങളിറങ്ങിയതില്‍ സൂപ്പര്‍താരങ്ങളുടെ ചില ചിത്രങ്ങളാണ് കഥകൊണ്ടും അവതരണശൈലികൊണ്ടും അഭിനയമികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടത്.

ഏതു സിനിമ തിരഞ്ഞെടുക്കണമെന്നതിലുള്ള ധാരണക്കുറവ് പ്രകടമാക്കുന്നതരത്തിലുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍. വിഭിന്നമായ കഥാപാത്രങ്ങള്‍, വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍, വേറിട്ട ജനുസ്സുകളില്‍പ്പെട്ട ചിത്രങ്ങള്‍ ഇങ്ങനെ വൈവിധ്യമേറിയ പ്രകടനത്തിനു കൂട്ടത്തില്‍ നല്ല അവസരം ലഭിച്ചത് മമ്മൂട്ടിക്കാണ്. അവയില്‍ ഫേ്‌ളാപ്പായ ചിത്രങ്ങളുണ്ടാവാം, ടൈപ്പ് ചെയ്യപ്പെട്ട വേഷങ്ങളുണ്ടാവാം.

പക്ഷേ, 'പഴശ്ശിരാജ'യുടെ പ്രൗഢികൊണ്ട് ചരിത്രത്തെയും 'ലൗഡ്‌സ്​പീക്കറി'ലൂടെ നാട്ടിന്‍പുറത്തെ ഇടത്തരക്കാരനെയും 'ഡാഡി കൂളി'ലൂടെ സ്‌നേഹസമ്പന്നനായ ഉഴപ്പുന്നൊരച്ഛനെയും മമ്മൂട്ടി ആകര്‍ഷകമാക്കി. 'ഡാഡി കൂളി'നു പുറമേ 'പട്ടണത്തില്‍ ഭൂത'മായി കുട്ടികളുടെ മനം കവരാന്‍ ശ്രമിച്ചെങ്കിലും അതു പക്ഷേ, അസ്ഥാനത്തെ അടവായി പരിണമിച്ചു. 2009-ല്‍ 'ലൗ ഇന്‍സിംഗപ്പോര്‍' ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഭാഗ്യം പരീക്ഷിച്ചതെങ്കിലും ഒരു കഥയില്ലാത്ത സിനിമയായി കണ്ട് പ്രേക്ഷകര്‍ കൈവിട്ടു. ഡിസംബറില്‍ 'ചട്ടമ്പി നാട്ടി'ലൂടെയാണ് മമ്മൂട്ടി തന്റെ കൊട്ടിക്കലാശം നടത്തിയത്.

'രാജമാണിക്യ'ത്തിന്റെ അവതരണശൈലി മാതൃകയാക്കിയ ചിത്രം ഫാന്‍സുകാരെ തൃപ്തിപ്പെടുത്തുന്ന അടിതട ആഘോഷങ്ങളും അമാനുഷികത്വവും ചേരുംപടി ചേര്‍ത്ത് മുന്നേറുകയാണ്. നോവലില്‍ തുടങ്ങി സിനിമയിലെത്തിയ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' അസാധാരണമായ സമീപനം പുലര്‍ത്തിയില്ലെങ്കിലും മൂന്നു വ്യത്യസ്ത വേഷങ്ങളിലൂടെ തന്റെ അഭിനയശേഷി പുറത്തെടുക്കാന്‍ മമ്മൂട്ടിയെ ഏറെ സഹായിച്ചു.

2009-ന്റെ തുടക്കത്തിലെ പിഴവുകളും ചിത്രങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളയും തരണം ചെയ്ത മമ്മൂട്ടിക്ക് വര്‍ഷാന്ത്യത്തില്‍ ചില നല്ല ചിത്രങ്ങളുടെ ഭാഗമാകാനായെന്നുതന്നെ പറയാം. 'കേരള കഫേ' ചിത്രങ്ങളില്‍ ലാല്‍ജോസിനൊപ്പം സഹകരിച്ചതുള്‍പ്പെടെ എട്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പുറത്തുവന്നത്. നിര്‍മാണച്ചെലവുകൊണ്ടും സിനിമാരംഗത്തെ മാസ്റ്റേഴ്‌സുകളുടെ സംഗമമെന്ന നിലയിലും 'പഴശ്ശിരാജ' എന്ന ഒറ്റച്ചിത്രംകൊണ്ടുതന്നെ മമ്മൂട്ടിക്ക് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടാനായി.

സമാനസ്വഭാവം ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ട സംവിധായകര്‍, പരാജയം രുചിച്ച പരീക്ഷണങ്ങള്‍ എന്നിവകൊണ്ട് പാളിപ്പോയ ചിത്രങ്ങളുടെ ഭാഗമാകാനായിരുന്നു മോഹന്‍ലാലിന്റെ നിയോഗം. 2008-ലെ ക്രിസ്മസ് ചിത്രമായി നിശ്ചയിച്ചിരുന്ന 'റെഡ്ചില്ലീസ്' ജനവരിയില്‍ തിയേറ്ററുകളിലെത്തിയെങ്കിലും കാര്യമായ ഓളങ്ങളുണ്ടാക്കിയില്ല. അതിഥി താരത്തില്‍നിന്ന് അമാനുഷിക നായകനായി മോഹന്‍ലാലിന്റെ കഥാപാത്രത്തിനു കയറ്റം കിട്ടിയെങ്കിലും പ്രേക്ഷകര്‍ ചിത്രത്തെ നിരാകരിച്ചു.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ തുടര്‍ന്നെത്തിയ 'സാഗര്‍ ഏലിയാസ് ജാക്കി' പ്രേക്ഷകരുടെ അമിത പ്രതീക്ഷകള്‍ക്കൊത്ത് കുതിച്ചുമുന്നേറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ജനപ്രിയനായകനില്‍നിന്ന് സൂപ്പര്‍താരപദവി കൈവരിച്ച ലാലിന് അമലിന്റെ ചിത്രത്തില്‍ അധോലോകനായകനെന്നതിനപ്പുറം മറ്റു ഘടകങ്ങളിലൊന്നും ശ്രദ്ധയാകര്‍ഷിക്കാനായില്ല.
ഒറ്റ ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കുകയെന്ന സാഹസത്തിന്റെ ഉത്പന്നമായ 'ഭഗവാന്‍' മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിനെത്തിയിട്ടും ആസൂത്രണത്തിലെ പിഴവുകള്‍ക്ക് ബലിയാടായി. ഭീകരര്‍ ബന്ദികളാക്കിയവരെ കമാന്‍ഡോ ഓപ്പറേഷനിലൂടെ രക്ഷിക്കുകയെന്ന പ്രമേയത്തോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ അതിന്റെ സ്രഷ്ടാക്കള്‍ക്ക് കഴിഞ്ഞതുമില്ല.

പക്ഷേ, ബ്ലെസ്സിയുടെ സംവിധാന മികവുകൊണ്ടും വിവിധ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ശിവന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ മോഹന്‍ലാലിന്റെ അഭിനയംകൊണ്ടും 'ഭ്രമരം' ശ്രദ്ധേയമായി. 2009-ല്‍ മോഹന്‍ലാലിന്റെ പ്രധാന നേട്ടമായി ചരിത്രത്തില്‍ ഇടം നേടിയേക്കാവുന്ന ഈ ചിത്രത്തിനു റോഡ്മൂവിയെന്ന നിലയില്‍ മലയാളത്തിലെ യാത്രകളുടെ സിനിമയുടെ ഭാഗമായും ശ്രദ്ധിക്കപ്പെടാനായി. തുടര്‍ന്നുവന്ന 'എയ്ഞ്ചല്‍ ജോണാ'കട്ടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനാവാതെ വന്നതോടെ പരാജയമറിഞ്ഞു. മുഴുനീള വേഷത്തില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നുവെന്നതും ഈ ചിത്രത്തിനു തിരിച്ചടിയായി.

വര്‍ഷങ്ങള്‍ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലും ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലും മോഹന്‍ലാല്‍ അഭിനയിച്ച 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രമാണ് 2009-ലെ മോഹന്‍ലാലിന്റെ അവസാനചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം മോഹന്‍ലാലും തിലകനും മകനും അച്ഛനുമായി രംഗത്തെത്തിയ ചിത്രം സാധാരണക്കാരനായ കഥാപാത്രത്തിലൂടെ മോഹന്‍ലാലിലെ നടനെ വീണ്ടെടുക്കുകയാണ്. മലയാളത്തിനു പുറമേ കമലഹാസനൊപ്പം ചേര്‍ന്ന് 'ഉന്നൈപ്പോള്‍ ഒരുവനി'ല്‍ വേഷമിട്ടതുള്‍പ്പെടെ മോഹന്‍ലാലിന് ഏഴു ചിത്രങ്ങളിലാണ് വേഷമിടാനായത്. മോഹന്‍ലാലിന്റെ മനസ്സറിഞ്ഞ് കഥയും കഥാപാത്രങ്ങളും ഒരുക്കിയിരുന്ന പല സംവിധായകരും ഈ വര്‍ഷം രംഗത്തെത്താത്തതും അദ്ദേഹത്തിനു ദോഷമായെന്നു പറയാം.

'കളേഴ്‌സ്', 'മൗസ് ആന്‍ഡ് ക്യാറ്റ്', 'പാസഞ്ചര്‍', കേരള കഫേ', 'സ്വ.ലേ.' എന്നീ ചിത്രങ്ങളുമായെത്തിയ ദിലീപിനു തന്റെ മുന്‍കാല പ്രകടനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അന്യഭാഷാചിത്രങ്ങള്‍ക്കുകൂടി സമയം പകുത്തുകൊടുത്ത പൃഥ്വിരാജിനാകട്ടെ മലയാളത്തില്‍ 'പുതിയമുഖം' ഒറ്റയ്ക്ക് ചുമലിലേന്തി വിജയത്തിലെത്തിക്കാനായി. ജോഷിയുമായി സഹകരിച്ച് 'റോബിന്‍ഹുഡി'ലെയും 'കേരള കഫേ' ചിത്രത്തിലെയും ഭാഗമാകാനുമായി. പക്ഷേ, 'കലണ്ടര്‍' ലക്ഷ്യം കണ്ടില്ല.

'ഹെയ്‌ലസാ', 'ഐ.ജി', 'ഭൂമിമലയാളം', 'കാഞ്ചീപുരത്തെ കല്യാണം' തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സുരേഷ്‌ഗോപിക്കും 2009 കാര്യമായ നേട്ടം നല്‍കിയില്ല. കഴിഞ്ഞ വര്‍ഷം 'വെറുതെ ഒരു ഭാര്യ'യിലൂടെ തിരിച്ചുവന്ന ജയറാമിന് അതേ ടീമിനൊപ്പം 'കാണാക്കണ്മണി'യില്‍ വിജയം ആവര്‍ത്തിക്കാനായില്ല. 'സമസ്ത കേരളം പി.ഒ.'യും ലക്ഷ്യം കണ്ടില്ല. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 'ഭാഗ്യദേവത'യില്‍ നായകനായി വിജയചിത്രം നല്‍കിയെന്നതാണ് ആശ്വാസം. നേരത്തേ ചിത്രീകരിച്ച് വൈകിയെത്തിയ 'വിന്റര്‍', 'സീതാകല്യാണം' എന്നീ ചിത്രങ്ങളും ജയറാമിനു തിക്താനുഭവങ്ങളാണ് നല്‍കിയത്. ഒടുവില്‍ 'മൈ ബിഗ് ഫാദറി'ലും നായകനായി.

യുവതാരങ്ങളുടെ കൂട്ടത്തില്‍ ഏറെ ചിത്രങ്ങളില്‍ സഹകരിക്കാനായതും പലതിലും അപ്രതീക്ഷിത വിജയം നേടാനായതും ജയസൂര്യയ്ക്കാണ്. 'ഇവര്‍ വിവാഹിതരായാല്‍', 'ഡോ. പേഷ്യന്റ്', 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം', 'വൈരം', 'റോബിന്‍ഹുഡ്', 'കേരള കഫേ', 'ഉത്തരാ സ്വയംവരം', 'പത്താം നിലയിലെ തീവണ്ടി', 'ഗുലുമാല്‍', 'കറന്‍സി' എന്നീ ചിത്രങ്ങളില്‍ ജയസൂര്യ തിളങ്ങി. 'ഗുലുമാലി'ല്‍ ജയസൂര്യയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍ വീണ്ടും രംഗത്തെത്തിയ കുഞ്ചാക്കോ ബോബനും കാണികളുടെ മനം കവര്‍ന്നു.

വര്‍ഷങ്ങള്‍ക്കുശേഷം 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടാം ഭാഗവുമായി രംഗപ്രവേശം ചെയ്ത ലാല്‍ അപ്രതീക്ഷിതമായ വമ്പന്‍ ഹിറ്റാണ് സമ്മാനിച്ചത്. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ ടീം വീണ്ടും കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു. മകനും അച്ഛനുമായി വിനീത് ശ്രീനിവാസനും ശ്രീനിവാസനുമെത്തി തലമുറകളുടെ സാന്നിധ്യമുറപ്പാക്കി. വേറിട്ട സമീപനംകൊണ്ട് രഞ്ജിത്ത് ശങ്കറൊരുക്കിയ 'പാസഞ്ചറി'ന്റെ ഭാഗമാകാനും ശ്രീനിവാസനു കഴിഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'പഴശ്ശിരാജ' 30 കോടി നിര്‍മാണച്ചെലവിന്റെയും സാങ്കേതികത്തികവിന്റെയും കാര്യത്തില്‍ സിനിമാചരിത്രത്തിന്റെ ഭാഗമായി. പരീക്ഷണങ്ങളില്‍ മലയാളം പിന്നാക്കമാണെന്നു പരാതിപ്പെടുന്നവര്‍ക്ക് മറുപടിയായി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അണിനിരന്ന പത്തു സംവിധായകര്‍ 'കേരള കഫേ' എന്ന ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിച്ചു.
വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ ഒറ്റ ഘടകത്തില്‍ കോര്‍ത്തിണക്കിയ പരീക്ഷണം പ്രേക്ഷകരും സ്വീകരിച്ചു. അന്‍വര്‍ റഷീദിലും ഷാജി കൈലാസിലുമൊക്കെ വേറിട്ടൊരു സംവിധായകനുണ്ടെന്നു തെളിയിക്കാനും കേരള കഫേക്കായി.

'വെള്ളത്തൂവലി'ലൂടെ ഐ.വി. ശശിയും 'മൗസ് ആന്‍ഡ് ക്യാറ്റി'ലൂടെ ഫാസിലും സംവിധാനത്തിനൊരുമ്പെട്ടെങ്കിലും രണ്ടു ചിത്രങ്ങളും നിരാശയാണ് പകര്‍ന്നത്. 'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സജി സുരേന്ദ്രനും 'പുതിയ മുഖത്തി'ലൂടെ ദീപനും നവാഗതസംവിധായകരായി തിളങ്ങി. 'സ്വ.ലേ.'യിലൂടെ സുകുമാറും നല്ല സിനിമ ഒരുക്കാനാവുമെന്നു തെളിയിച്ചു. പക്ഷേ, സാമൂഹികപ്രസക്തിയുള്ള 'പാസഞ്ചര്‍' സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കറാണ് കൂട്ടത്തില്‍ വേറിട്ട വഴി സ്വീകരിച്ചത്. 'കപ്പല് മുതലാളി'യിലൂടെ രമേഷ് പിഷാരടിയെ രംഗത്തെത്തിച്ച് താഹയും ഹാസ്യചിത്രമൊരുക്കി. വി.കെ. പ്രകാശും ഹാസ്യത്തിന്റെ വഴിയില്‍ അദ്ഭുതം സൃഷ്ടിച്ചു.

ഐ.ടി. രംഗത്തെ ആധുനിക യുവത്വത്തിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ശ്യാമപ്രസാദ് ഒരുക്കിയ 'ഋതു'വും വ്യത്യസ്തമായ അനഭുവം പകര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം 'നീലത്താമര'യ്ക്ക് പുതുമയുടെ പുതിയ മുഖം നല്‍കി ലാല്‍ജോസിനെ സംവിധാനച്ചുമതലയേല്പിച്ച് എം.ടി. പുതിയ പരീക്ഷണം ജനപ്രിയമായി അവതരിപ്പിച്ചു. അര്‍ച്ചന കവി, കൈലാസ് നാഥ്, റീമ കല്ലിങ്കല്‍, സുരേഷ് എന്നീ താരങ്ങളെ മലയാളസിനിമയിലേക്ക് മുതല്‍ക്കൂട്ടാനും ഇതിലൂടെ കഴിഞ്ഞു.

'ഒരു പെണ്ണും രണ്ടാണും' എന്ന ചിത്രവുമായി അടൂരും 'രാമാന'വുമായി എം.പി. സുകുമാരന്‍നായരും 'പത്താംനിലയിലെ തീവണ്ടി'യുമായി ജോഷി മാത്യുവും 'മധ്യവേനലു'മായി മധു കൈതപ്രവും 'ലൗഡ് സ്​പീക്കറു'മായി ജയരാജും 'ഭൂമി മലയാളം', 'വിലാപങ്ങള്‍ക്കപ്പുറം' എന്നീ സിനിമകളിലൂടെ ടി.വി. ചന്ദ്രനും വേറിട്ട സിനിമകളൊരുക്കി. 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രാജസേനന്‍ നായകനായും അരങ്ങേറി.

വൈകിയെത്തിയതുകൊണ്ടുമാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില ചിത്രങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. കലാഭവന്‍ മണിയെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്‍', മുകേഷിനെയും ജഗതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത 'ഭാര്യ സ്വന്തം സുഹൃത്ത്' എന്നീ ചിത്രങ്ങളാണ് വൈകിയെത്തിയതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയത്. സുരാജ് വെഞ്ഞാറമ്മൂട് 'ഡ്യൂപ്ലിക്കേറ്റി'ലൂടെ നായകനായി അരങ്ങേറിയപ്പോള്‍, 'ഡീസന്റ് പാര്‍ട്ടീസി'ലൂടെ ജഗദീഷും 'ശുദ്ധരില്‍ ശുദ്ധനി'ലൂടെ ഇന്ദ്രന്‍സും 'രാമാന'ത്തിലൂടെ ജഗതിയും കേന്ദ്രകഥാപാത്രങ്ങളായി.

അച്ഛന്റെ വ്യഥകളും പ്രതികാരവും 'വൈര'ത്തിലൂടെ ആവിഷ്‌കരിച്ച നൗഷാദും ശ്രദ്ധേയമായ സിനിമയൊരുക്കി. വര്‍ഷങ്ങള്‍ക്കുശേഷം 'നമ്മള്‍ തമ്മില്‍' പ്രദര്‍ശിപ്പിക്കാനായെങ്കിലും ആ ചിത്രവും പിന്നീട് ചെയ്ത 'കെമിസ്ട്രി'യും വിജി തമ്പിക്ക് കാര്യമായ നേട്ടം നല്‍കിയില്ല. സംവിധായകനെന്നനിലയില്‍ മികവുകാട്ടാന്‍ നടന്‍ ശങ്കറിന് കേരളോത്സവം 2009 അവസരമൊരുക്കി. 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തില്‍ നടനായും ശങ്കര്‍ തിളങ്ങി. റിലീസ് ചെയ്ത 78 ചിത്രങ്ങളില്‍ പരാമര്‍ശിക്കേണ്ടവ ഇനിയുമുണ്ട്. ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രത്യേക സംഭാവന നല്‍കിയ ചിത്രങ്ങള്‍ ഇവയില്‍ ഏറെ കുറവാണെന്നതാണ് വസ്തുത.

തരക്കേടില്ലാതെ പാടും. രണ്ടെണ്ണം അകത്തുചെന്നാലേ പാട്ട് വരൂ

ഒരു നാളും നിലയ്ക്കാത്ത വേണുഗാനം..

രവി മേനോന്‍

21 Apr 2010

സുഹൃത്താണ്. തരക്കേടില്ലാതെ പാടും. രണ്ടെണ്ണം അകത്തുചെന്നാലേ പാട്ട് വരൂ എന്ന് മാത്രം. നിവേദ്യം എന്ന സിനിമയിലെ കോലക്കുഴല്‍വിളി കേട്ടോ ആണ് ഇഷ്ടഗാനം. സുഹൃദ്‌സദസ്സുകളില്‍ ഈ ഗാനം സ്വയം മറന്നു പാടുമ്പോള്‍ ആ മുഖത്തു റൊമാന്‍സിന്റെ ഒരു കടല്‍ ഇരമ്പുന്നത് കാണാം. പാടുന്ന പാട്ടിന്റെ ശ്രുതിശുദ്ധിയെക്കാള്‍ അതിവൈകാരികതയിലേക്കുള്ള ആ ഭാവപ്പകര്‍ച്ചയായിരുന്നു ആസ്വാദ്യകരം. പക്ഷെ ഒരു കുഴപ്പമുണ്ട്. എന്തുവന്നാലും ഓടക്കുഴല്‍ വിളി കേട്ടോ എന്നേ പാടൂ അദ്ദേഹം. ചുറ്റുമുള്ളവര്‍ പ്രതിഷേധിച്ചാല്‍, കണ്ണുകള്‍ ഇറുക്കി ചിരിച്ചുകൊണ്ട് ഇത്ര മാത്രം പറയും: ''ഇതാണ് എന്റെ ശൈലി. ഓടക്കുഴലിനു എന്താ കുഴപ്പം? അതിനല്ലേ കോലക്കുഴലിനേക്കാള്‍ ഭംഗി. കേള്‍ക്കാന്‍ ഇമ്പവും?''

പാട്ടിന്റെ വരികള്‍ മാറ്റിപ്പാടി വികലമാക്കുന്നതിനോട് തെല്ലുമില്ല യോജിപ്പ്. ഒ.എന്‍.വിയുടെ ശരദിന്ദുമലര്‍ദീപനാളം നീട്ടി എന്ന പ്രശസ്ത ഗാനത്തെ ഗാനമേളക്കാരും ടെലിവിഷന്‍ അവതാരകരും ശരബിന്ദുവാക്കി കൊല ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഒ.എന്‍.വിയുടെ തന്നെ ചില്ലിമുളംകാടിനെ അവര്‍ ഇല്ലിമുളംകാടാക്കുന്നു; വയലാറിന്റെ ശര്‍ക്കരപന്തലിനെ ചക്കരപ്പന്തലും ശ്രീകുമാരന്‍ തമ്പിയുടെ നന്ത്യാര്‍വട്ടപൂവിനെ നമ്പ്യാര്‍വട്ട പൂവുമാക്കുന്നു. റിയാലിറ്റി ഷോകളില്‍ പോലും കേള്‍ക്കാം ഇത്തരം വിവരക്കേടുകള്‍.

എന്നാല്‍, കോലക്കുഴലിനെ ആ കൂട്ടത്തില്‍ പെടുത്താനാവില്ലെന്നാണ് സുഹൃത്തിന്റെ വാദം. ''കോലക്കുഴലിന്റെ സ്ഥാനത്തു ഓടക്കുഴല്‍ വന്നാല്‍ ഒരു തെറ്റുമില്ല. കുറെ കൂടി ഔചിത്യമുള്ള പ്രയോഗം എന്നേ പറയൂ ആളുകള്‍. ഈ പാട്ടെഴുതിയ ലോഹിതദാസിനെ എന്നെങ്കിലും കാണുകയാണെങ്കില്‍ നിങ്ങള്‍ ചോദിച്ചുനോക്കണം, ഒട്ടും കാവ്യാത്മകവും സംഗീതാത്മകമല്ലാത്ത ഒരു വാക്ക് പാട്ടിന്റെ തുടക്കത്തില്‍ എന്തിന് ഉപയോഗിച്ചു എന്ന് ...''


അറിയാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. പക്ഷെ അതിനു മുന്‍പേ ലോഹിതദാസ് തിരശീലക്കപ്പുറത്ത് മറഞ്ഞു; ഏറെക്കാലം ടി.വി. ചാനലുകളിലും എഫ്.എം. റേഡിയോയിലും നിറഞ്ഞു നിന്ന ശേഷം ആ പാട്ടും. പക്ഷെ അറിഞ്ഞോ അറിയാതെയോ കോലക്കുഴല്‍ ഓടക്കുഴലാക്കി പാടുന്നവര്‍ ഇപ്പോഴുമുണ്ട്... എന്റെ ഗായകസുഹൃത്തിനെപ്പോലെ.

''നിങ്ങള്‍ക്ക് തോന്നിയ ഇതേ സന്ദേഹം ആദ്യം ആ വരികള്‍ വായിച്ചു കേട്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു,'' ലോഹിതദാസിന്റെ വരികള്‍ക്ക് ഈണം പകര്‍ന്ന പ്രശസ്ത സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്റെ വാക്കുകള്‍. ''ലോഹിയേട്ടനോട് അക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. മറുപടി ഇതായിരുന്നു. ഈ സിനിമയുടെ ഇതിവൃത്തവുമായി യോജിച്ചു പോകുക കോലക്കുഴല്‍ ആണ്; ഓടക്കുഴല്‍ അല്ല. രണ്ടും ഒറ്റനോട്ടത്തില്‍ ഒരേ അര്‍ത്ഥമാണ് ദ്യോതിപ്പിക്കുന്നതെങ്കിലും, വ്യത്യാസമുണ്ട്. കോലക്കുഴല്‍ എന്നാല്‍ കോലമുളകൊണ്ടുള്ള കുഴല്‍. ഓടക്കുഴലിനോളം ആഡ്യത്വമില്ല അതിന്. കണ്ണന്‍ പൈക്കളെ മേച്ചു നടക്കുമ്പോള്‍ ഊതിയിരുന്ന കുഴലാണ് അത്. എന്റെ കഥാപാത്രത്തിന്റെ ലാളിത്യത്തിന് ഇണങ്ങുക കോലക്കുഴലാണ്; ഓടക്കുഴല്‍ അല്ല. മറ്റൊന്ന് കൂടിയുണ്ട്.
സിനിമാപ്പാട്ടുകളില്‍ ഉപയോഗിച്ചുപയോഗിച്ച് തേയ്മാനം വന്ന വാക്കാണ് ഓടക്കുഴല്‍. ഒരു മാറ്റം നല്ലതല്ലേ? ''

കൃത്യവും വസ്തുനിഷ്ഠവുമായ വിശദീകരണം. ലോഹിതദാസ് എന്ന ചലച്ചിത്രകാരന്റെ കാവ്യസംഗീത സങ്കല്‍പ്പങ്ങളിലേക്ക് വെളിച്ചം വീശുന്നു ആ വാക്കുകള്‍. ''ജീവിതാനുഭവങ്ങളില്‍ നിന്നാണ് ലോഹിയേട്ടന്റെ സിനിമകള്‍ എന്ന പോലെ പാട്ടുകളും പിറന്നിട്ടുള്ളത്. താനൊരു പാട്ടെഴുത്തുകാരന്‍ അല്ല എന്ന് അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. എഴുതിയ അപൂര്‍വ്വം പാട്ടുകള്‍ എല്ലാം സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് എഴുതിപ്പോയതാണെന്നും..''

കോലക്കുഴലിനു പിന്നിലുമുണ്ട് അത്തരമൊരു കഥ. ''സാധാരണ മട്ടിലുള്ള ഒരു റൊമാന്റിക് സോംഗ് അല്ല എനിക്ക് വേണ്ടത്. അതില്‍ രാധാകൃഷ്ണ സാന്നിധ്യം വേണം . അവരുടെ നിഷ്‌കളങ്കമെങ്കിലും തീവ്രമായ പ്രണയം വേണം.'' ട്യുണ്‍ ഇടാന്‍ ഇരിക്കുമ്പോള്‍ ലോഹിതദാസ് ജയചന്ദ്രന് നല്‍കിയ നിര്‍ദേശം അതായിരുന്നു. ''ഈണങ്ങള്‍ മാറിമാറി വന്നു. അഭിപ്രായങ്ങളും. ദീര്‍ഘനേരത്തെ യജ്ഞത്തിനു ഒടുവിലാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ട്യുണ്‍ പിറന്നത്. മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹിയേട്ടന്‍ പറഞ്ഞു: ജയന് മനസ്സില്‍ ഒരുപാട് പ്രണയമുണ്ട് അല്ലെ? അല്ലെങ്കില്‍ ഇങ്ങനെയൊരു ട്യുണ്‍ ഉണ്ടാക്കാന്‍ പറ്റില്ല.

''ഈണത്തിനൊത്തു പാട്ടെഴുതാന്‍ ആദ്യം വന്നത് ബിച്ചു തിരുമല സാര്‍ ആണ്. അതേ പടത്തില്‍ നേരത്തെ ചിറ്റാറ്റിന്‍കാവില്‍ എന്നൊരു പാട്ട് ബിച്ചു സാര്‍ എഴുതിയിരുന്നു. പക്ഷെ ബിച്ചു സാര്‍ കുറെ ഏറെ പല്ലവി എഴുതി കൊടുത്തിട്ടും ലോഹിയേട്ടന് തൃപ്തി പോര. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരുമിച്ചു ഇരുന്നു നോക്കാം എന്ന് പറഞ്ഞു ബിച്ചു സാര്‍ സ്ഥലം വിടുന്നു. വയലാര്‍ ശരത്തിനെ പരീക്ഷിക്കാം എന്നായി ലോഹിയേട്ടന്‍. പക്ഷെ ലാല്‍ജോസിന്റെ സിനിമയുടെ തിരക്കിലായിരുന്നതിനാല്‍ ശരത്തിന് വരാന്‍ ആവില്ല. ഇനിയെന്ത് എന്നോര്‍ത്ത് മുഖാമുഖം നോക്കിയിരിക്കെ അതാ വരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് വിനോദ് ഗുരുവായൂരിന്റെ ചോദ്യം : ''ലോഹിയേട്ടന് എഴുതാവുന്നതല്ലേ ഉള്ളു ഈ പാട്ട് ?''

ആദ്യം ലോഹിതദാസ് വഴങ്ങിയില്ല. ഒഴികഴിവുകള്‍ ആവതു പറഞ്ഞു നോക്കി. വിനോദ് ഉണ്ടോ വിടുന്നു. ''ചെറുതുരുത്തിയിലെ ആ ഫ്‌ളാറ്റിലെ ഒരു മുറിയില്‍ വിനോദ് എന്നെയും ലോഹിയേട്ടനെയും ശരിക്കും തടവിലാക്കി. പുറത്തു നിന്ന് മുറി അടച്ച് താഴിട്ടു. ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ കോലക്കുഴല്‍ വിളി പിറന്നു കഴിഞ്ഞിരുന്നു.. ഞങ്ങളുടെയൊക്കെ പ്രതീക്ഷക്കപ്പുറത്തേക്കാണ് വിജയ് യേശുദാസും ശ്വേതയും പാടിയ ആ പാട്ട് പറന്നുയര്‍ന്നത്..''

ഇതേ വിനോദിന്റെ നിര്‍ബന്ധത്തിലാണ് സുല്‍ത്താനിലെ രാക്കുയില്‍ കൂട്ടുകാരീ എന്ന പാട്ട് എഴുതാന്‍ ലോഹിതദാസ് തയ്യാറായത് എന്നുമോര്‍ക്കുന്നു ജയചന്ദ്രന്‍. ആ പടത്തിന്റെ തിരക്കഥാകൃത്തും വിനോദ് ആയിരുന്നു. ''തൃശ്ശൂരിലെ കാസിനോ ഹോട്ടലില്‍ വച്ച് ഞാന്‍ പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ലോഹിയേട്ടന്‍ അത് കേള്‍ക്കാനെത്തും. മറ്റൊരു പടത്തിന്റെ കഥ എഴുതാന്‍ അവിടെ വന്നതായിരുന്നു അദ്ദേഹം. സുല്‍ത്താന് വേണ്ടി ഒരു പാട്ട് എഴുതിത്തരണമെന്ന വിനോദിന്റെ അപേക്ഷ നിരസിക്കാന്‍ ആവില്ലായിരുന്നു അദേഹത്തിന്.
  ലക്കിടിയിലെ വീട്ടില്‍ നിന്ന് ഫോണിലാണ് ലോഹിയേട്ടന്‍ വരികള്‍ പറഞ്ഞുതന്നത്. ''

കണ്ണീര്‍ പൂവിന്റെ കവിളില്‍


സംഗീതത്തോട് അനിര്‍വചനീയമായ ഒരു ആത്മബന്ധം എന്നും ഉണ്ടായിരുന്നു ലോഹിതദാസിന്. ''എല്ലാ തരത്തിലുള്ള പാട്ടുകളും അദ്ദേഹം ശ്രദ്ധിക്കും. സംഗീതക്കച്ചേരികള്‍ കേള്‍ക്കാന്‍ പോകും. മറ്റെന്തിനെയും കുറിച്ചെന്ന പോലെ സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,'' ജയചന്ദ്രന്‍ പറയുന്നു. ''നമ്മള്‍ ഒരിക്കലും സങ്കല്പിക്കാത്ത തലത്തിലൂടെ ആയിരിക്കും അദ്ദേഹത്തിന്റെ മനസ്സും ചിന്തയും സഞ്ചരിക്കുക..''

ഈ അപ്രവചനീയത എളുപ്പം ഉള്‍ക്കൊള്ളാന്‍ ഗാനരചയിതാവിനോ സംഗീത സംവിധായകനോ കഴിയണമെന്നില്ല എന്ന് കൂട്ടിച്ചേര്‍ക്കുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മറക്കാനാവാത്ത ഒരു അനുഭവം ലോഹിതദാസ് കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പ്രശസ്തഗാനത്തെ ചുറ്റിപ്പറ്റിയാണ്. ''യഥാര്‍ഥത്തില്‍ മറ്റൊരു സിറ്റ്വേഷന്‍ മനസ്സില്‍ കണ്ട് ഞാന്‍ ഉണ്ടാക്കിയ ഈണം ആണത്. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, ഫോക് ശൈലിയില്‍. പക്ഷെ ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യുണ്‍ വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേള്‍ക്കട്ടെ എന്നായി അദ്ദേഹം.

ആ നിര്‍ദേശം തനിക്കത്ര രുചിച്ചില്ല എന്ന് തുറന്നു പറയുന്നു ജോണ്‍സണ്‍. ''മനസ്സില്ലാമനസ്സോടെ ആണ് ഞാന്‍ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേള്‍പ്പിച്ചത്. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യുണ്‍ എങ്ങാനും അദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? '' ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോണ്‍സന്റെ കൈപിടിച്ചു കുലുക്കി തന്റെ ആഹ്ലാദം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. ''മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തില്‍ അയാളുടെ മനസ്സിലെ വേദനകളും ഒറ്റപ്പെടലും എല്ലാമുണ്ട്..''

എന്നിട്ടും ജോണ്‍സണ് വിശ്വാസം വന്നില്ല എന്നതാണ് സത്യം. പാട്ട് സിറ്റ്വേഷന് യോജിക്കുമോ എന്ന സംശയം അപ്പോഴും മനസ്സില്‍ ബാക്കി നിന്നു. പിറ്റേന്നു കൈതപ്രം വന്ന് ഈണത്തിനൊത്തു പാട്ടെഴുതിക്കഴിഞ്ഞ ശേഷമേ ആ ആശങ്കക്ക് തെല്ലൊരു ശമനം വന്നുള്ളൂ. ഉണ്ണിക്കിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഏറ്റവും ഹൃദയസ്​പര്‍ശിയായി തോന്നിയത് ആ വരിയാണ്.

പടത്തിന്റെ പ്രിവ്യു കണ്ടത് ജോണ്‍സന് ഓര്‍മയുണ്ട്. ''സ്വന്തം പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിച്ചുകണ്ടു വികാരാധീനനാകുന്ന പതിവ് എനിക്കില്ല. വിഷ്വലുകളുടെ എഡിറ്റിങ്ങും മറ്റു സാങ്കേതിക കാര്യങ്ങളുമോക്കെയാകും അപ്പോള്‍ ശ്രദ്ധിക്കുക. പക്ഷെ, കണ്ണീര്‍ പൂവിന്റെ എന്ന പാട്ട് സ്‌ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം വിനിമയം ചെയ്യുന്നതെന്ന് മനസ്സിലായത് അപ്പോഴാണ്. തീയേറ്ററിലെ ഇരുട്ടില്‍ ഇരുന്ന് മനസ്സ് കൊണ്ട് ലോഹിയെ നമിച്ചുപോയി.
''അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഗാനം ഏതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കണ്ണീര്‍ പൂവിന്റെ എടുത്തു പറഞ്ഞതായി എവിടെയോ വായിച്ചു. ആഹ്ലാദവും സംതൃപ്തിയും തോന്നി. അപ്പോഴും മനസ്സില്‍ തെളിഞ്ഞത് ലോഹിയുടെ മുഖമാണ്.'' ജോണ്‍സന്റെ വാക്കുകള്‍.

ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ കൈതപ്രം-ജോണ്‍സണ്‍ ടീം സൃഷ്ടിച്ച പാട്ടുകള്‍ മിക്കതും ഹിറ്റായിരുന്നു എന്നോര്‍ക്കുക. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം, ചന്ദന ചോലയില്‍, പഞ്ചവര്‍ണ പൈങ്കിളി പെണ്ണെ (സല്ലാപം), മധുരം ജീവാമൃത ബിന്ദു (ചെങ്കോല്‍), ആദ്യമായി കണ്ട നാള്‍ (തൂവല്‍ കൊട്ടാരം) എന്നിവ ഓര്‍മ വരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥത്തിലെ മന്ദാര ചെപ്പുണ്ടോ (രചന പൂവച്ചല്‍ ഖാദര്‍), സസ്‌നേഹത്തിലെ താനേ പൂവിട്ട മോഹം (പി.കെ. ഗോപി) എന്നീ ജോണ്‍സണ്‍ ഗാനങ്ങളും മറക്കാനാവില്ല.

രവീന്ദ്ര സംഗീതം


ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് സൃഷ്ടിച്ച ചിത്രങ്ങള്‍ അവയിലെ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ മാത്രമല്ല അപൂര്‍വ സുന്ദരമായ ഗാനങ്ങള്‍ കൊണ്ട് കൂടിയാണ് ഇന്നും നമ്മുടെ മനസ്സില്‍ ജീവിക്കുന്നത് ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നിവ മികച്ച ഉദാഹരണങ്ങള്‍. കൈതപ്രവും രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൃഷ്ടിച്ച പാട്ടുകളെ ഒഴിച്ചുനിര്‍ത്തി ഈ സിനിമകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമോ നമുക്ക്?

''ലോഹിയുമായി വെറും പ്രൊഫഷണല്‍ ബന്ധമായിരുന്നില്ല എനിക്ക്,'' കൈതപ്രം പറയുന്നു. ''അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍ ഇന്നും. നല്ലൊരു പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണ് നിറയുന്ന, ആത്മവിസ്മൃതിയുടെ തീരങ്ങളിലൂടെ യാത്ര ചെയ്യുന്ന ലോഹിയെ വിസ്മയത്തോടെ കണ്ടു നിന്നിട്ടുണ്ട് ഞാന്‍. പാട്ടുകാരനല്ല; പക്ഷെ മനസ്സ് നിറയെ സംഗീതമാണ്. ശുദ്ധമായ മെലഡി..''

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ പിറവി തന്നെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ''തൃശ്ശൂരില്‍ വച്ച് ഞങ്ങള്‍ പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പടത്തിന്റെ വര്‍ക്ക് തുടങ്ങിയിരുന്നില്ല. അത് ലോഹിയുടെ മനസ്സിലെ ഒരു ആശയം മാത്രമായിരുന്നു അന്ന്. കഥയുടെ ത്രെഡ് ലോഹി വിവരിച്ചപ്പോള്‍, ഞാന്‍ നേരത്തെ എഴുതിവച്ചിരുന്ന ഒരു ഗാനത്തിന്റെ പല്ലവി മൂളി. രാധാവിരഹത്തെ കുറിച്ചുള്ള വരികള്‍: ഗോപികാവസന്തം തേടും വനമാലി....ആദ്യത്തെ രണ്ടു വരികള്‍ കേട്ടതെയുള്ളൂ, ലോഹി എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു പറഞ്ഞു: ഗംഭീരം. ഇതാണ് നമ്മുടെ പടത്തിന്റെ സബ്ജക്റ്റ്.''

ഹിസ് ഹൈനസ് അബ്ദുള്ളയുടെ തുടക്കം ആ നിമിഷത്തില്‍ നിന്നാണ്. അന്ന് രാത്രി തന്നെ ലോഹിയും കൈതപ്രവും ചെന്നൈയിലേക്ക് തിരിക്കുന്നു, അവിടെ സംവിധായകന്‍ സിബി അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടല്‍ പാംഗ്രൂവില്‍ വച്ച് പിറ്റേന്ന് കമ്പോസിംഗ്.
അതും രസകരമായ ഓര്‍മയാണ്. സിറ്റ്വേഷന്‍ വിവരിച്ചു കേട്ടപ്പോള്‍ രവിയേട്ടന്‍ പറഞ്ഞു: ഒരു മേയ് മാസപ്പുലരിയില്‍ എന്ന പടത്തിനു വേണ്ടി മുന്‍പ് ഞാന്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ഭാസ്‌കരന്‍ മാഷുടെ വരികളാണ്. പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും വിചാരിച്ചപോലെ ഹിറ്റായില്ല.
ആ പാട്ട് ബെയ്‌സ് ചെയ്തു പുതിയൊരു ഈണം കമ്പോസ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു... പാട്ട് കേള്‍ക്കട്ടെ എന്നായി ലോഹിതദാസ്. പരുഷഹൃദ്യമായ ശബ്ദത്തില്‍ രവീന്ദ്രന്‍ പാടുന്നു: ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍.... ''ലോഹിക്ക് പാട്ട് ഇഷ്ടപ്പെട്ടു. ആ ഗാനത്തിന്റെ ചുവടു പിടിച്ച് രവിയേട്ടന്‍ ഉണ്ടാക്കിയ പുതിയ ഈണത്തിനൊത്തു ഞാന്‍ കുറിച്ച പാട്ടാണ് പ്രമദവനം വീണ്ടും..'' രണ്ടു പാട്ടിലുമുണ്ട് ജോഗ് രാഗത്തിന്റെ വശ്യപ്രഭാവം.

''ഞങ്ങളുടേത് ഒരു അപൂര്‍വ കൂട്ടായ്മ ആയിരുന്നു. രവിയേട്ടന്റെ മനസ്സ് എനിക്കും ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് ലോഹിക്കും എളുപ്പം പിടികിട്ടും. അത് കൊണ്ട് തന്നെ ഗാനസൃഷ്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കുറവ്. ഈണമിട്ടു എഴുതിയാലും എഴുതി ഈണമിട്ടാലും പാട്ടുകളുടെ കാര്യത്തില്‍ അന്തിമവിധി ലോഹിയുടെതാണ്. സിബിക്കും ഞങ്ങള്‍ക്കും ഒന്നും അത് ചോദ്യം ചെയ്യേണ്ടി വരാറുമില്ല. ഗോപികാവസന്തവും ദേവസഭാതലവും എഴുതി ഈണമിട്ടതാണ്. മറ്റു മിക്ക പ്രശസ്ത ഗാനങ്ങളും ഈണത്തിനൊപ്പിച്ചു എഴുതിയതും.. ''

ഭരതനും ലോഹിയും ഒത്തു ചേര്‍ന്നപ്പോഴും ഉണ്ടായി അനശ്വര ഗാനങ്ങള്‍. വെങ്കലവും അമരവും എങ്ങനെ മറക്കാനാകും? പാട്ടെഴുത്തില്‍ ദീര്‍ഘകാലമായി സജീവമല്ലാതിരുന്ന ഭാസ്‌കരന്‍ മാഷിനെ വെങ്കലത്തിലൂടെ തിരിച്ചു കൊണ്ടുവരാനുള്ള ഭരതന്റെ തീരുമാനത്തെ ''ശുദ്ധ വിവരക്കേട്'' എന്നു പറഞ്ഞ് അധിക്ഷേപിച്ചവര്‍ ഏറെ ഉണ്ടായിരുന്നു സിനിമാ ലോകത്ത്. പക്ഷെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ ഭരതനും ലോഹിക്കും രവീന്ദ്രനും തരിമ്പു പോലുമില്ലായിരുന്നു സംശയം. കാലം തെളിയിച്ചതും അത് തന്നെ. പത്തു വെളുപ്പിന് (ചിത്ര/ബിജു നാരായണന്‍!), ആറാട്ട് കടവിങ്കല്‍ (യേശുദാസ്); ഒത്തിരി ഒത്തിരി (യേശുദാസ്, ലതിക). പടത്തില്‍ ഇല്ലാതെ പോയ ശീവേലി മുടങ്ങി എന്ന ഗാനം പോലും ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്.

അമരം മറ്റൊരു സംഗീതാനുഭവമാണ് . അഴകേ നിന്‍ മിഴിനീര്‍ മണിയീ കുളിരില്‍ തൂവരുതേ, വികാരനൗകയുമായ്, പുലരെ പൂന്തോണിയില്‍, ഹൃദയരാഗ തന്ത്രി... എല്ലാം മലയാളികളുടെ മനം കവര്‍ന്ന ഗാനങ്ങള്‍. ''വികാരനൗകയുമായ്'' എന്ന ഗാനത്തോട് വല്ലാത്തൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു ലോഹിക്ക്. അമരത്തിന്റെ കഥാപശ്ചാത്തലവും വൈകാരിക അന്തരീക്ഷവും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ തീവ്രമായി ആവിഷ്‌കരിക്കുന്ന രചനയും സംഗീതവും ആണ് ആ പാട്ടിന്‍േറതെന്ന അഭിപ്രായം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചതോര്‍ക്കുന്നു .

ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട്, കന്മദം, സൂത്രധാരന്‍ എന്നീ ചിത്രങ്ങളിലും രവീന്ദ്രന്‍ തന്നെ ആയിരുന്നു സംഗീത സംവിധായകന്‍. സൂത്രധാരനിലെ രാവില്‍ ആരോ വെണ്ണിലാവിന്‍ (രചന: രമേശന്‍ നായര്‍), കന്മദത്തിലെ മൂവന്തി താഴ് വരയില്‍ (ഗിരീഷ് പുത്തഞ്ചേരി), അരയന്നങ്ങളുടെ വീട്ടിലെ മനസ്സിന്‍ മണിചിമിഴില്‍ (ഗിരീഷ് പുത്തഞ്ചേരി) എന്നീ പാട്ടുകള്‍ രചന കൊണ്ടും ഈണം കൊണ്ടും സമകാലിക സൃഷ്ടികളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു. മോഹന്‍ സിതാര ഈണമിട്ട ജോക്കറിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു . ലോഹിതദാസ് ആദ്യമായി ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നതും ഈ പടത്തില്‍ തന്നെ.
ചെമ്മാനം പൂത്തപ്പോള്‍

വളരെ യാദൃച്ചശ്ചികമായാണ് ലോഹിതദാസ് പാട്ടെഴുത്തുകാരനാകുന്നതെന്ന് മോഹന്‍ സിതാര ഓര്‍ക്കുന്നു. ''യുസഫലി കേച്ചേരി സാര്‍ ആണ് പടത്തിലെ മറ്റു പാട്ടുകള്‍ എല്ലാം എഴുതിയത് . ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ക്ലിക്ക് ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു. ലക്കിടിയിലെ വീട്ടില്‍ വച്ച് കംപോസിങ്ങിന് ഇടയില്‍ ഒരു പുതിയ ഈണം ലോഹിയേട്ടനെ പാടി കേള്‍പ്പിച്ചപ്പോള്‍, അദേഹത്തിന് ഒരു മോഹം ഒരു പല്ലവി എഴുതിനോക്കിയാലോ എന്ന്. ''ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ'' എന്ന വരി പിറക്കുന്നത് അങ്ങനെയാണ്. ഏതാനും നിമിഷങ്ങള്‍ക്കകം ചരണങ്ങളും വന്നു. ഈണത്തിന്റെ മീറ്ററില്‍ കൃത്യമായി ഒതുങ്ങി നില്‍ക്കുന്ന വരികള്‍. ഒരു പ്രൊഫഷണലിന്റെ കൈത്തഴക്കം ഉണ്ടായിരുന്നു ലോഹിയെട്ടനിലെ പാട്ടെഴുത്തുകാരനും.''

ഈ കൈത്തഴക്കം പാട്ടെഴുത്തില്‍ മാത്രമല്ല; ഗാനസന്ദര്‍ഭങ്ങള്‍ നിശ്ചയിക്കുന്നതിലും ഗായകരുടെ തിരഞ്ഞെടുപ്പിലും പശ്ചാത്തല സംഗീതത്തിന്റെ ഔചിത്യമാര്‍ന്ന ഉപയോഗത്തിലും എല്ലാം പുലര്‍ത്തി, ലോഹിതദാസ്. ''കഥാഗതിക്ക് ഇണങ്ങുന്ന വിധത്തിലേ സിനിമയില്‍ സംഗീതം ഉപയോഗിച്ചുകൂടൂ എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം,'' എം.ജയചന്ദ്രന്‍ പറയുന്നു. ഭരതന്റെ മനസ്സിലെ സംഗീതസങ്കല്‍പം പലപ്പോഴും അദ്ദേഹം പങ്കുവെക്കുക മുന്‍പ് കേട്ട് മനസ്സില്‍ പതിഞ്ഞ ഒരു പാട്ടിന്റെ ഭാവം ഓര്‍ത്തെടുത്തുകൊണ്ടായിരിക്കും.

ചക്കരമുത്തിന്റെ കംപോസിങ്ങിനിടെ ഒരു ഘട്ടത്തില്‍ ലോഹിയേട്ടന്‍ ചോദിച്ചു: ജയന്റെ ഒരു പാട്ടുണ്ടല്ലോ കണ്ണ് നട്ട് കാത്തിരുന്നിട്ടും. ഈ സിറ്റ്വേഷനില്‍ എനിക്ക് വേണ്ടത് അത് പോലൊരു പാട്ടാണ്. ആ പാട്ട് തന്നെ കിട്ടിയാലും ഞാന്‍ ഉപയോഗിച്ചേനെ. എന്ത് ചെയ്യാം, അത് വേറൊരു സിനിമയില്‍ വന്നു പോയില്ലേ? എന്തായാലും അത് പോലൊരു ട്യുണ്‍ ഉണ്ടാക്കിത്തരണം ..'' അങ്ങനെ പിറന്നതാണ് മറന്നുവോ പൂമകളെ എന്ന ഗാനം.

കാരുണ്യത്തിലെ മറക്കുമോ നീയെന്റെ മൗനഗാനം, ഒരു നാളും നിലക്കാത്ത വേണുഗാനം എന്ന പാട്ട് എഴുതി ചിട്ടപ്പെടുത്തി പാടികേള്‍പ്പിച്ചപ്പോള്‍, സിന്ധുഭൈരവി രാഗത്തിന്റെ വിഷാദഭാവം മുഴുവന്‍ ഇടനെഞ്ചില്‍ ഏറ്റുവാങ്ങി ഒന്നും ഉരിയാടാനാകാതെ നിന്നുപോയ ലോഹിതദാസ് കൈതപ്രത്തിന്റെ ഓര്‍മയിലെ ദീപ്തചിത്രമാണ്. ആ ഗാനരംഗത്തെ കാരുണ്യത്തിലെ ഏറ്റവും വികാരോജ്വലമായ മുഹൂര്‍ത്തമായി മാറ്റിയത് ലോഹിയിലെ സംവിധായകനെക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹിയാണെന്ന് വിശ്വസിക്കുന്നു അദ്ദേഹം. ഓര്‍മ വരുന്നത് അതേ ഗാനത്തിന്റെ ചരണത്തിലെ ഹൃദയസ്​പര്‍ശിയായ ഒരു വരിയാണ്: വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പീലികള്‍...

10.ട്രൂ പാസഞ്ചര്‍

0.ട്രൂ പാസഞ്ചര്‍

ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം ശ്രദ്ധേയമാവുക. അങ്ങനെയൊരു സൗഭാഗ്യമാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന് 'പാസഞ്ചറി'ലൂടെ ലഭിച്ചത്. സമകാലിക സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങളെ സ്​പര്‍ശിച്ചാണ് പാസഞ്ചര്‍ യാത്രതുടങ്ങിയത്. വാണിജ്യ സിനിമകള്‍ സ്വീകരിക്കുന്ന കോംപ്രമൈസുകളൊക്കെ ഒഴിവാക്കി വളരെ ഗൗരവമായ വിഷയമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്.

ശ്രീനിവാസന്‍, ദിലീപ്, മംമ്ത തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുതുമയാര്‍ന്ന ഒരു വിഷയമാണ് പറഞ്ഞത്. കുടുംബാന്തരീക്ഷത്തിലെ സ്‌നേഹക്കാഴ്ചകളൊക്കെ അതില്‍ ഇഴചേരുന്നു. ആദ്യ സംവിധാനത്തിന്റെ പാകപ്പിഴകളില്ലാതെ ചിത്രമൊരുക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു. കഥപറച്ചിലിന് തടസ്സമാകുമെന്ന് കരുതി സ്ഥിരം വാണിജ്യ സിനിമകള്‍ അനുവര്‍ത്തിക്കുന്ന കാര്യങ്ങളൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നര്‍മമുഹൂര്‍ത്തങ്ങള്‍ നിറച്ച് സരസമായി കാര്യങ്ങള്‍ പറയാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

ആക്ഷേപഹാസ്യം കലര്‍ന്ന സംഭാഷണം, ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ വേഗം തുടങ്ങിയവ ചിത്രത്തിനുണ്ടായിരുന്നു. പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മേന്മ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഒരു ചിത്രത്തിന്റെ വലിയൊരു ഭാഗവും ട്രെയിനില്‍വെച്ച് ചിത്രീകരിക്കുക എന്ന പുതുമയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

9.വേറിട്ട കാഴ്ച

.വേറിട്ട കാഴ്ച

മനോരോഗത്തെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ ശ്രമിച്ച ചിത്രമാണ് ജോഷി മാത്യു സംവിധാനം ചെയ്ത പത്താംനിലയിലെ തീവണ്ടി. സ്‌കീസോഫ്രീനിയ ബാധിച്ച് മനോരോഗാശുപത്രിയില്‍ കിടക്കുന്ന റയില്‍വേ ഗാങ്മാന്‍ ശങ്കരന്‍ മകന് എന്നും കത്തുകളെഴുതും. 15 വര്‍ഷം കത്തെഴുതിയിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ല.
ശങ്കരന്റെ അവസാനത്തെ കത്ത് രാമുവിനെ തേടിയെത്തുന്നതോടെ അയാളും അസ്വസ്ഥനാകുന്നു. അച്ഛന്റെ രോഗം മകനെയും പിടിക്കുന്നു. ഇന്നസെന്റ്, ജയസൂര്യ, മീരാനന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങളുമായാണ് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രം ഗൗരവമായ വിഷയം കൈക്കുറ്റപ്പാടുകളില്ലാതെ പറഞ്ഞിരിക്കുന്നു.

ഇന്നസെന്റിന്റെയും ജയസൂര്യയുടെയും അഭിനയത്തിലെ മറ്റൊരു തലമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്. നിരവധി വാണിജ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ ഇടംനേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വേറിട്ട സമീപനമാണ് പത്താംനിലയിലെ തീവണ്ടിയുടെ തിരക്കഥയില്‍ വെളിവാക്കിയത്. ഈ ചിത്രത്തിലൂടെ നിര്‍മാതാവായി സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തായി ഡെന്നീസ് ജോസഫ്, സംവിധായകനായി ജോഷി മാത്യു എന്നിവര്‍ ഒന്നിക്കുമ്പോള്‍ മൂന്ന് സംവിധായകര്‍ ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയായിരുന്നു.

8.യൗവനത്തിന്റെ ഋതുപരിണാമം

.യൗവനത്തിന്റെ ഋതുപരിണാമം

മാറുന്ന കാലത്തിനൊപ്പം യൗവനത്തിന്റെ ഭാവുകത്വത്തില്‍ വ്യതിയാനങ്ങള്‍ വരുന്നുവെന്നാണ് ഋതു പറയുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ശ്യാമപ്രസാദ് ജോഷ്വാന്യൂട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രം പുതുതലമുറകളില്‍ സ്‌നേഹം കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നു. ഐ.ടി. പോലുള്ള മേഖലകളിലെ സൗഹൃദലോകത്തിന് മൂല്യച്യുതി സംഭവിക്കുന്നുവെന്ന് പൊതുവേ ഒരു ആരോപണമുയരുന്നുണ്ട്. പക്ഷേ, ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഋതു പറയുന്നു.

ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പൈതൃകമായിക്കിട്ടിയ കഴിവുകള്‍ നശിപ്പിക്കാന്‍ യുവത തയ്യാറാകുന്നില്ലെന്ന് ചിത്രം അടിവരയിടുന്നു. പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയിലാണ് ശ്യാമപ്രസാദ് ഋതുവിനെ ഒരുക്കിയത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങള്‍. അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയതിലാണ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ വിജയം. പത്രപ്രവര്‍ത്തകനായ ജോഷ്വാന്യൂട്ടണ്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണിത്. മാറുന്ന കാലത്തിനനുസരിച്ച് യൗവനങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങളെ സ്വാംശീകരിച്ച് കഥയും തിരക്കഥയുമൊരുക്കാന്‍ ജോഷ്വാന്യൂട്ടന് കഴിഞ്ഞിട്ടുണ്ട്.

റിമ, നിഷാന്‍, ആസിഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സംവിധായകന്‍ എം.ജി. ശശിയും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

7.മലയാളത്തിനൊരു റോഡ് മൂവി

.മലയാളത്തിനൊരു റോഡ് മൂവി

നഗരജീവിതത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം നടന്ന ഒരു റോഡ് മൂവി. ബ്ലെസി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഭ്രമരത്തെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാര്‍, മറയൂര്‍, നെല്ലിയാമ്പതി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളായ ദൃശ്യങ്ങളാണ് ഭ്രമരത്തില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അനിതരസാധാരണമായ അഭിനയവൈഭവം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു.

മനസ്സിന്റെ ഭ്രമണപഥത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായി തെളിയുന്നുണ്ട്.

പക്ഷേ, തന്റെ നിസ്സഹായാവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് കൈമുതല്‍ - ജീവിതവേഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവരെ കാണാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്.

ദുര്‍ഘടമായ വഴികളിലൂടെ ജീപ്പ് യാത്ര, ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സാധാരണ ജീപ്പ് ഡ്രൈവര്‍മാര്‍പോലും പോകാന്‍ വിസമ്മതിക്കുന്ന ഹൈറേഞ്ചിലെ വഴികളിലൂടെയുള്ള സഞ്ചാരം - മനസ്സ് ഉന്മാദത്തോളമെത്തുന്ന നായകന്റെ ചെറുചലനങ്ങള്‍ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ബ്ലെസി സൃഷ്ടിച്ച കഥാപാത്രത്തിലൂടെ ലാലിന് കഴിയുന്നു.

പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന കുറേ കഥാസന്ദര്‍ഭങ്ങളിലൂടെയൊരു യാത്രയാണ് ചിത്രം. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ ഭൂമിക മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം. മലയാളിയും ബോളിവുഡ് താരവുമായ സുരേഷ് മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം എന്നിങ്ങനെയും ഭ്രമരത്തിന് പ്രാധാന്യമുണ്ട്.

6.കേരള കഫേയിലെ സത്യസന്ധത

6.കേരള കഫേയിലെ സത്യസന്ധത

യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാതെ ഒരു ചിത്രമൊരുക്കാന്‍ അവസരം. രഞ്ജിത് നേതൃത്വം നല്കിയ 'കേരള കഫേ' എന്ന സിനിമാ സമുച്ചയം 10 സംവിധായകര്‍ക്ക് നല്കിയത് അതാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ വക്താക്കളായ ഈ സംവിധായകര്‍ക്ക് അവരുടെ സങ്കല്പത്തിലുള്ള ഒരു സിനിമ ഒരുക്കാന്‍ അവസരം നല്കുകയായിരുന്നു 'കേരള കഫേ'.

യാത്രയെ അടിസ്ഥാനമാക്കി 10 സംവിധായകര്‍ ഒരുക്കിയ ചിത്രങ്ങള്‍. ഓരോ ഹ്രസ്വചിത്രവും കേരളത്തിലെ സമകാലിക സമൂഹവുമായി ബന്ധപ്പെട്ടവയാണ്. ഈ ചിത്രങ്ങള്‍ ഓരോന്നും 'കേരള കഫേ' എന്ന റയില്‍വേ ഹോട്ടലിലൂടെ കടന്നുപോകുന്നു.

ശ്യാമപ്രസാദ്, ലാല്‍ജോസ്, ഷാജി കൈലാസ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അന്‍വര്‍ റഷീദ്, പത്മകുമാര്‍, അഞ്ജലി മേനോന്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് 'കേരള കഫേ'യിലെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയത്.

മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ജോഷ്വാന്യൂട്ടന്റെ തിരക്കഥയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍, സി.വി. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന കഥയെ ആസ്​പദമാക്കി ലാല്‍ജോസ് തിരക്കഥയെഴുതി സംവിധാനംചെയ്ത പുറംകാഴ്ചകള്‍, രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ലളിതം ഹിരണ്‍മയം, ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അവിരാമം, ദീദി ദാമോദരന്റെ തിരക്കഥയില്‍ രേവതി സംവിധാനം ചെയ്ത മകള്‍, ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ്, പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നൊസ്റ്റാള്‍ജിയ, അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശുഭയാത്ര, അഹമ്മദ് സിദ്ദിഖിന്റെ രചനയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം, ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ഐലന്റ് എക്‌സ്​പ്രസ് എന്നിവയാണ് പത്ത് ചിത്രങ്ങള്‍.

മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തിലകന്‍, സലിംകുമാര്‍, ശാന്താദേവി, സുകുമാരി, റിമ, ശ്വേതാമേനോന്‍, ജ്യോതിര്‍മയി തുടങ്ങി കുറേ അഭിനേതാക്കള്‍ ഈ ചിത്രങ്ങളുടെ ഭാഗമായി വരുന്നു. വ്യത്യസ്തമായ ചിത്രങ്ങള്‍ കാണുക എന്നതിനപ്പുറം മലയാളിയുടെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്നു കേരള കഫേ. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കുക എന്ന ആഗ്രഹമുള്ള സംവിധായകരുടെ കൂട്ടായ്മകൂടിയാണ് ഇതില്‍ തെളിയുന്നത്. വാണിജ്യ സിനിമകളുടെ വക്താക്കളായി മാറിയതുകൊണ്ടുമാത്രം പലരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചാണ് ഈ സംവിധായകര്‍ ചിത്രമെടുത്തിരുന്നത്. അവര്‍ക്ക് തങ്ങളുടെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ഒരു ചിത്രമൊരുക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരള കഫേ നല്കിയ ഏറ്റവും വലിയ നേട്ടം.

സ്ഥിരം മാതൃകകള്‍ കണ്ടുമടുത്ത സിനിമാപ്രേമികള്‍ക്കു പുതിയ കാഴ്ച പ്രദാനംചെയ്യാന്‍ കേരള കഫേയിലെ ചിത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രമായ മുഹൂര്‍ത്തങ്ങള്‍, നര്‍മ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി ജീവിതവഴിയിലെ വിവിധ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് ഓരോന്നും. സംവിധായകര്‍ക്ക് സത്യസന്ധമായി സിനിമയെ സമീപിക്കാന്‍ കഴിഞ്ഞുവെന്ന് ഈ ചിത്രസമുച്ചയം തെളിയിക്കുന്നു.

5.പരീക്ഷണമുഖവുമായി പാലേരി മാണിക്യം

5.പരീക്ഷണമുഖവുമായി പാലേരി മാണിക്യം

മലയാള ത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് പറയുന്നവര്‍ക്ക് മറുപടിയായിട്ടാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെത്തിയത്. നോവല്‍ഭൂമികയില്‍നിന്ന് ഒരു ചലച്ചിത്രഭാഷ്യം എന്ന രീതിയിലെത്തിയ ചിത്രത്തിലൂടെ നാടകരംഗത്തുനിന്നെത്തിയ പുതുമുഖ അഭിനേതാക്കള്‍ക്ക് മലയാള സിനിമയില്‍ ഒരിടം നല്കി. ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ഉപജീവിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയിലുള്ള അന്വേഷണകഥയാണ്.

പാലേരിമാണിക്യം കേസ് ചരിത്രത്തില്‍ ഇടംനേടിയ കേസാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യം രേഖപ്പെടുത്തിയ കേസ്. പക്ഷേ, മാണിക്യത്തിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആ കേസന്വേഷണത്തിനായി ഒരാള്‍ വരുമ്പോള്‍ അന്വേഷണവഴി അത്ര സുഗമമല്ലായിരുന്നു. എങ്കിലും അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കൊലപാതകത്തിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നു. മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളിലൂടെ നാല് മുഖങ്ങളിലെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയത്തെ പരമാവധി ചൂഷണംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയില്‍നിന്ന് സമീപകാലത്ത് ലഭിച്ച ശക്തമായ കഥാപാത്രങ്ങളാണ് ചിത്രത്തിലെ അഹമ്മദ് ഹാജിയും ഹരിദാസും അഹമ്മദ് ഹാജിയുടെ മകനും.


4.രാഷ്ട്രീയ വായനയിലൂടെ രാമാനം

.രാഷ്ട്രീയ വായനയിലൂടെ രാമാനം

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ എന്ന കൃതിയെ ഉപജീവിച്ച് എം.പി. സുകുമാരന്‍നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത രാമാനം പുതിയ രാഷ്ട്രീയ വായനയാണ് നടത്തിയത്. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം സ്മാരകശിലകളുടെ ഉള്ളടക്കത്തിന് പഴയതുപോലെ പുരാവൃത്തങ്ങളില്‍ മാത്രമായി ഒതുങ്ങി നില്ക്കാനാവില്ലെന്ന രാഷ്ട്രീയ സന്ദേശമാണ് രാമാനം നല്കുന്നത്.
ജഗതി ശ്രീകുമാര്‍, മാര്‍ഗി സതി, ഇന്ദ്രന്‍സ്, ബേബി അവന്തിക, മാസ്റ്റര്‍ ദേവനാരായണന്‍, ജയകൃഷ്ണന്‍, മഞ്ജുപിള്ളയുമൊക്കെ മനസ്സില്‍ തൊടുന്ന കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വന്നത്.

തമാശകള്‍ ചെയ്ത് മലയാളസിനിമയില്‍ നില്‌ക്കേണ്ടിവന്ന ഇന്ദ്രന്‍സിന് തന്റെ അഭിനയവൈഭവം പ്രേക്ഷകരിലെത്തിക്കാന്‍ അവസരം നല്കിയ ചിത്രമാണ് രാമാനമെന്ന് നിസ്സംശയം പറയാം. താരങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഇല്ലാതാക്കുന്നതിനു പകരം കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരെയാണ് എം.പി. സുകുമാരന്‍നായര്‍ അഭിനയിപ്പിച്ചത്. ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിനു പോകാതെ സ്വയം നിര്‍മാതാവായി മാറാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. താരകേന്ദ്രീകൃതമായ സിനിമാലോകത്തില്‍ ലാഭേച്ഛ കൂടാതെ നല്ലൊരു സിനിമയെടുക്കാന്‍ തയ്യാറാവുകയായിരുന്നു രാമാനത്തിലൂടെ സംവിധായകന്‍ സുകുമാരന്‍നായര്‍.

3.വിലാപങ്ങള്‍ക്കപ്പുറം ധീരമായ സമീപനം

.വിലാപങ്ങള്‍ക്കപ്പുറം ധീരമായ സമീപനം

എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ 'വിലാപങ്ങള്‍ക്കപ്പുറ'ത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ഇരയായിമാറിയ പെണ്‍കുട്ടി. അവളുടെ അതിജീവനത്തിന്റെ കഥയാണ് ടി.വി. ചന്ദ്രന്‍ ചിത്രത്തിലൂടെ പറയുന്നത്. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മിച്ച ചിത്രം പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.
ഗുജറാത്തിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രം മനുഷ്യസ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളും അനാവരണം ചെയ്യുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ പെണ്‍കുട്ടിയെ കാമവെറി പൂണ്ട കണ്ണുകള്‍കൊണ്ട് നോക്കുന്നവരാണ് സമകാലിക സമൂഹത്തില്‍ ഏറെയും. പക്ഷേ, സഹോദരമനസ്സോടുകൂടി സ്ത്രീജനങ്ങളെ സമീപിക്കുന്നവരും വിരളമല്ലെന്ന് ചിത്രത്തിലെ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ വെളിവാക്കുന്നു.

2.കേരളവര്‍മ പഴശ്ശിരാജ ഒരു ചരിത്ര വീരഗാഥ

കേരളവര്‍മ പഴശ്ശിരാജ ഒരു ചരിത്ര വീരഗാഥ

ചരിത്രം അവഗണിച്ച ചില സത്യങ്ങളാണ് 'കേരളവര്‍മ പഴശ്ശിരാജ'യിലൂടെ മിഴിതുറന്നെത്തിയത്.
ഒന്നാം സ്വാതന്ത്ര്യസമരമായി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് 1857ലെ സ്വാതന്ത്ര്യസമരമാണ്. എന്നാല്‍ അതിനുമുമ്പേ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പഴശ്ശിരാജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രം അടിവരയിടുന്നു. ഹരിഹരന്‍, എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയിലൊരുക്കിയ ചിത്രം മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തിയോടെയാണെത്തിയത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനൊപ്പം മനസ്സില്‍ തൊടുന്ന കുറെ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ നിറയുന്നു.

വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, പഴശ്ശി ചരിത്രം, പഴശ്ശി എഴുതിയ കത്തുകള്‍ എന്നിവയെല്ലാം ഉപജീവിച്ച് ഏറെ പഠനമനനങ്ങള്‍ക്കൊടുവിലാണ് പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ സീനുകളും തെളിയിക്കുന്നു.

വടക്കന്‍വീരഗാഥയ്ക്കു ശേഷം ഹരിഹരന്‍ എം.ടി.യുടെ തിരക്കഥയിലൊരുക്കിയ ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണ്. മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് തിയേറ്ററിലെത്തിച്ച ചിത്രം ഹരിഹരന്റെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രം മലയാളത്തിന് ഒരു ചരിത്ര വീരഗാഥയാണ് സമ്മാനിച്ചത്.

2009 ലെ മികച്ച 10 മലയാള സിനിമകള്‍

1. ഒരു പെണ്ണും രണ്ടാണും 40കളിലെ കേരള ചിത്രം

ശരിതെറ്റുകള്‍ ആപേക്ഷികങ്ങളാണ്. പുനര്‍വിചിന്തനങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ചില ശരികള്‍ തെറ്റുകളാവും ചില തെറ്റുകള്‍ ശരികളാവും. അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത ഒരു പെണ്ണും രണ്ടാണും കഥ പറഞ്ഞത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ്. 1940കളില്‍ രണ്ടാംലോകമഹായുദ്ധം തീര്‍ത്ത കേരളീയാവസ്ഥകളിലേക്ക് ഫോക്കസ് ചെയ്ത ചിത്രം അടിസ്ഥാനവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ഉള്ളവര്‍ പൂഴ്ത്തിവെക്കുകയും ഇല്ലാത്തവര്‍ ചെറിയ കുറ്റം ചെയ്യുമ്പോള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥയായിരുന്നു 40കളില്‍ തിരുവിതാംകൂറില്‍. പാവപ്പെട്ട കള്ളന്റെ കഥ, നിയമവിദ്യാര്‍ഥിയുടെ കഥ അങ്ങനെ വിഭിന്നങ്ങളായ ജീവിതകഥകളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും പൂര്‍ത്തിയായത്. രാജ്യത്ത് കടുത്ത ക്ഷാനം നിലനിന്ന നാല്പതുകളിലെ തിരുവിതാംകൂര്‍ കാഴ്ചയുടെ നേര്‍ചിത്രമാണ് ഈ അടൂര്‍ചിത്രം.

തകഴി ശിവശങ്കരപ്പിള്ളയുടെ കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാലു കഥകളാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് അവലംബം. വിവിധ ജീവിതോദ്ദേശ്യങ്ങളുമായി കഴിയുന്നവരുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍. അവര്‍ സമൂഹ മനഃസാക്ഷിക്കു മുന്നില്‍ പലപ്പോഴും പകച്ചു നില്ക്കുന്നു. നിയമത്തിനെയും നീതിയെയും ബഹുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായി അവര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവരുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും അടിസ്ഥാന വര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുന്നില്ലെന്നാണ് ചിത്രം നല്കുന്ന സൂചന.

മനോജ് കെ. ജയന്‍, പ്രവീണ, നെടുമുടി വേണു, രവി വള്ളത്തോള്‍, വിജയരാഘവന്‍, ജഗദീഷ്, സുധീഷ്, കൃഷ്ണന്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. പങ്കിയമ്മയെ അവതരിപ്പിച്ച പ്രവീണയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഒരു പെണ്ണും രണ്ടാണും നേടിക്കൊടുത്തു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു അടൂര്‍ ചിത്രമായാണ് ഒരു പെണ്ണും രണ്ടാണും എത്തിയത്. ഒരു ക്രൈം കഥയുടെ രൂപവും ഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഒരു കാലഘട്ടത്തെ പുനരാവിഷ്‌കരിക്കാനും ചിത്രത്തിനു കഴിഞ്ഞു. സസ്‌പെന്‍സും ഉദ്വേഗജനകമായ നിമിഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. തിരുവിതാംകൂറില്‍ 40കളില്‍ നടന്ന ചെറിയ കളവുകള്‍ മുതല്‍ വലിയ കളവുകള്‍വരെ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് നടത്തിയത്. ആ രസങ്ങളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും യാത്രയായത്. ആ യാത്ര വിജയകരമായി.

വളരെ സരസമായാണ് ഗഹനമായ ആശയങ്ങള്‍ ചിത്രം പങ്കുവെച്ചത്. ഗോവ, ദുബായ്, റോട്ടര്‍ ഡാം, ഫ്രൈബോര്‍ഗ്, മ്യൂണിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നല്ല സിനിമകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനമാണ്.

മകരമഞ്ഞും മീനമാസത്തിലെ സൂര്യനും


മകരമഞ്ഞും മീനമാസത്തിലെ സൂര്യനും

മനോജ് ഭാരതി

26 Jun 2010


അംഗീകാരങ്ങള്‍ക്കൊപ്പം ഒട്ടേറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വിശ്വ പ്രസിദ്ധകലാകാരനാണ് രാജാരവിവര്‍മ്മ. രവിവര്‍മ്മയുടെ ജീവിതഗതിയെയും മനോവ്യാപാരത്തെയും വേറിട്ടൊരു വീക്ഷണകോണിലൂടെ നോക്കിക്കണ്ടുകൊണ്ടാണ് മകരമഞ്ഞ് എന്ന തന്റെ പതിമൂന്നാമത്തെ ചിത്രം സംവിധായകന്‍ ലനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്നത്. ആദ്യചിത്രമായ വേനല്‍ മുതല്‍ 2007 ല്‍ പുറത്തിറങ്ങിയ രാത്രിമഴ വരെ വിപണിമൂല്യം മുന്‍നിര്‍ത്തി സര്‍ഗ്ഗാത്മകതയില്‍ കോംപ്രമൈസ് ചെയ്യില്ലെന്നു ശഠിച്ച അദ്ദേഹം പുതിയ ചിത്രത്തിലും കാഴ്ചയുടെ ചില പരീക്ഷണങ്ങള്‍ക്കു തയ്യാറാവുന്നു.
പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങള്‍, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനല്‍ ,ചില്ല് തുടങ്ങിയ ചിത്രങ്ങള്‍, 1940 കളിലെ ജന്‍മിത്വ വിരുദ്ധപ്രസ്ഥാനം മുന്‍നിര്‍ത്തി ചെയ്ത മീനമാസത്തിലെ സൂര്യന്‍,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.സിനിമാ -സാംസ്‌കാരിക- രാഷ്ട്രീയമേഖലകളിലെ സജീവപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ചില വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി മനസ് തുറക്കുന്നു.

*ലെനിന്‍ രാജേന്ദ്രന് സിനിമയെന്നാല്‍ എന്താണ് ?


-എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചക്ക് വിരുദ്ധമായി സമ്മര്‍ദ്ദത്തിനു വഴങ്ങി ഞാനിന്നു വരെ സിനിമയെടുത്തിട്ടില്ല . ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ട പല വിഷയങ്ങളിലേക്കും ക്യാമറ തിരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.നിര്‍മ്മാണത്തിന്റെ ചില പ്രശ്‌നങ്ങള്‍ തന്നെയാണ് അതിനു കാരണം .മറ്റൊരാള്‍ കാശു മുടക്കുന്നതിന്റെയും ഞാന്‍ സിനിമ ചെയ്യുന്നതിന്റെയും ഒരു നൂല്‍പ്പാലമുണ്ടവിടെ.സിനിമക്കു പണം മുടക്കുന്ന പ്രൊഡ്യൂസറുടെ ചിന്തകളോടു സമരസപ്പെട്ടു പോകാനേ എനിക്കു കഴിയുകയുള്ളൂ.എന്നു പറയുമ്പോള്‍ എനിക്കിതേ കഴിയൂ എന്ന് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമെന്നെ സ്വീകരിക്കുകയുമാണ് ചെയ്യുക.മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടു സമരസപ്പെടുക എന്നത് ഇന്നോളമുണ്ടായിട്ടില്ല.എനിക്കിതു പറയണം, ഒരു പക്ഷേ ഞാനേ ഇത് പറയുകയുള്ളൂ എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നാണ് എന്റെ ഓരോ സിനിമയും ജനിക്കുന്നത്.

*കയ്യൂര്‍ സമരം കേന്ദ്രബിന്ദുവാക്കി താങ്കള്‍ മീനമാസത്തിലെ സൂര്യന്‍ ചെയ്തു.വീണ്ടും ഒരു ചിത്രം ഇതേ പശ്ചാത്തലത്തില്‍ മറ്റൊരു സംവിധായകന്‍ ഒരുക്കുന്നു. കയ്യൂരിന്റെ അല്ലെങ്കില്‍ കമ്യൂണിസത്തിന്റെ കെയര്‍ ഓഫില്‍ വര്‍ത്തമാനകാലത്ത് ഇനിയും സിനിമകള്‍ക്ക് പ്രസക്തിയുണ്ടോ?


-ഇന്നലെകളെ അറിയാന്‍ നമുക്കിനിയും ഒരുപാട് പുറകോട്ടു പോകാന്‍ കഴിയും.വളരെ സാര്‍വ്വലൗകികങ്ങളായിത്തീര്‍ന്നേക്കാവുന്ന വിഷയങ്ങള്‍-മനുഷ്യന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങള്‍,അതിലനുഭവിച്ച കഷ്ടനഷ്ടങ്ങള്‍,അവനെ നയിച്ച വികാരങ്ങള്‍-ഇതൊക്കെ നമ്മുടെ ചലച്ചിത്രങ്ങള്‍ക്ക് വിഷയമാക്കാവുന്നതാണ്.അത് ആ കാലഘട്ടത്തിന്റെ സത്യസന്ധതയോടെ ചെയ്യണം.ഒപ്പം ഇന്നുമായി തട്ടിച്ചുകൊണ്ട് പറയാനും കഴിയണം.അതുകൊണ്ടു തന്നെ എനിക്കു തോന്നുന്നത് കയ്യൂര്‍ സംഭവം ഇനിയുമിനിയും ചലച്ചിത്രങ്ങള്‍ക്കു വിഷയമാക്കേണ്ടതാണ്.ആ സംഭവത്തില്‍ ഉള്‍പ്പെട്ട ചില മനുഷ്യരുടെ വൈകാരികതലത്തിലൂടെയാണ് ഞാന്‍ മീനമാസത്തിലെ സൂര്യന്‍ കൊണ്ടുപോയത്.രാഷ്ട്രീയവും പ്രക്ഷുബ്ധവും ആയ അന്തരീക്ഷം സിനിമയുടെ പശ്ചാത്തലം മാത്രമാണ്.ഒരാള്‍ വിപ്ലവത്തിനു വേണ്ടി മാത്രം ജനിക്കുന്ന ആളല്ല;എല്ലാ ദൗര്‍ബല്യങ്ങളോടും ജീവിക്കുന്ന ആളാണ് എന്നുള്ള കാഴ്ചയില്‍ നിന്നുമാണ് ആ സിനിമ രൂപപ്പെടുത്തിയത്.

അതു കൊണ്ടു തന്നെ കുറെ ആക്ഷേപങ്ങളുമുണ്ടായി;മഹാവിപ്ലവകാരികള്‍ക്ക് ഞാന്‍ പ്രണയത്തിന്റെ നിറം കൊടുത്തു എന്നും മറ്റും.പക്ഷേ വളരെ നിഷ്‌കളങ്കരായ ഗ്രാമീണര്‍... അവര്‍ രാഷ്ട്രീയത്തിന്റെ തടിച്ച പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല...അല്ലെങ്കില്‍ അവയുടെ പ്രാമാണിക ആശയങ്ങളൊന്നും തന്നെ അവരുടെ തലച്ചോറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.അവര്‍ക്ക് മറ്റുള്ള എല്ലാവരെയും പോലെ വൈകാരികമായ ഇഴയടുപ്പവും തീവ്രമായ ബന്ധങ്ങളും പ്രണയവും വിരഹവും ദു:ഖവും ഒക്കെയുണ്ടായിരുന്നു.പക്ഷേ സഹജീവികളോടുള്ള അടങ്ങാത്ത താല്‍പ്പര്യം കൊണ്ട് മാത്രമാണ് അവര്‍ വിപ്ലവത്തിലേക്ക് എടുത്തുചാടിയത്.
അറുപത്തിനാലുപ്രതികളില്‍ നിന്ന് തെരഞ്ഞുപിടിച്ച് തൂക്കിലേറ്റിയവരിലൊരാള്‍ പോലും നേതാവായിരുന്നില്ല.

*വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നവരിലും സാധാരണക്കാരായ അണികളിലും വിചാരങ്ങളിലും വികാരങ്ങളിലും നിലനില്‍ക്കുന്ന ഈ അന്തരം,പ്രത്യേകിച്ചും ഇടതു പാര്‍ട്ടികളില്‍, ഇപ്പോഴും സജീവപ്രശ്‌നമല്ലേ?


സ്വയം സൃഷ്ടിക്കുന്ന ഒരു കാപട്യമാണത്.നമ്മള്‍ ആശയങ്ങള്‍ യൂറോപ്പില്‍ നിന്നുമാണ് സ്വീകരിക്കുന്നത്.പക്ഷേ ആ ജനതയുടെ സത്യസന്ധത അംഗീകരിക്കുന്നില്ല.നമ്മള്‍ ഏതോ ഒരു പ്രാഗ്മാറ്റിസത്തിന്റേതായ മാര്‍ഗമാണ് സ്വീകരിക്കുന്നത്.ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി റോസാ ലക്‌സംബര്‍ഗ് ആയിരിക്കും.പ്രണയം, കാമം ഇതൊക്കെ കൂടി ചേര്‍ന്ന ഒരു റോസാ ലക്‌സംബര്‍ഗിനെയാണ് വായനയിലൂടെയും സിനിമയിലും നമ്മള്‍ കണ്ടത്.ഭര്‍ത്താവിനെയും കാമുകനെയും അവര്‍ പ്രണയിക്കുന്നത് കാണാം.മാര്‍ക്‌സിനെ നമ്മള്‍ ഭൗതികവും ആദ്ധ്യാത്മികവുമായ നേതാവായി കാണുന്നു.

പക്ഷേ മാര്‍ക്‌സിന്റെ വളരെ തീവ്രമായ പ്രണയങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് അദ്ദേഹത്തിനു തന്നെ യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല.അതു പറയുന്നതിന് മാര്‍ക്‌സിന്റെ മകള്‍ക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല.ഇവിടെ ഇ എം എസിനോ ഏ കെ ജിക്കോ പിണറായി വിജയനോ കാരാട്ടിനോ പ്രണയമുണ്ടെന്നു പറഞ്ഞാല്‍ അവരേതോ മഹാപാതകത്തില്‍ പെട്ടതുപോലെയാണ്.അവര്‍ പ്രണയിച്ചുവെങ്കില്‍ അവര്‍ കല്യാണം കഴിച്ചിട്ടുണ്ടാവണം.അതു വരെയേ നമ്മള്‍ അക്‌സെപ്റ്റ് ചെയ്യൂ.വളരെ തീവ്രവും മനോഹരവുമൊക്കെയായ പ്രണയം എന്ന വികാരം ഏതു ഘട്ടത്തിലും ഒരാളിലേക്ക് കടന്നു വരാം.അതിനെ ഒരു ദൗര്‍ബല്യമായിട്ടാണ് ഇവിടെ കാണുന്നത്.

*മാനുഷികമായ വികാരപ്രകടനങ്ങളുടെ കൂട്ടത്തില്‍ വരുന്നതല്ലെ ദൈവവിശ്വാസവും മറ്റും .അതിനെ പൊതുവായ ചില വിലക്കുകളില്‍പ്പെടുത്തുന്നത് സാധാരണക്കാരുടെ മേല്‍ നേതൃനിര നടത്തുന്ന കടന്നുകയറ്റമല്ലേ?


അതൊരുപക്ഷേ കാപട്യം നിറഞ്ഞ സന്മാര്‍ഗ്ഗികതയാണ്.ഇതു പലപ്പോഴും ലംഘിച്ചുകൊണ്ട് പോയ വളരെ ജനുവിനായ ,ജനങ്ങള്‍ക്കെന്തെങ്കിലും ഗുണങ്ങള്‍ നല്‍കിയ , മാതൃകയാക്കാന്‍ പ്രാപ്തമായ നേതാക്കള്‍ ഇവിടെയുണ്ടായിട്ടുണ്ട്.പക്ഷേ ഇത്തരം സന്‍മാര്‍ഗികത, ഇന്‍വര്‍ട്ടഡ് കോമക്കകത്തിടണ്ട സന്മാര്‍ഗികത, ആണ് രാഷ്ട്രീയത്തിലുണ്ടാവേണ്ടത് എന്ന വിശ്വാസമാണ് നമ്മുടെ മുന്നില്‍ കാട്ടിത്തന്നിരിക്കുന്നത്.വിവാഹം കഴിക്കാന്‍ അനുമതിയുള്ള പുരോഹിതന്‍മാര്‍ക്ക് അതേ പള്ളിയില്‍ വച്ച് ഭാര്യയോടോ ഭാര്യക്കു തിരിച്ചോ ഓമനപ്പേരിട്ടു വിളിക്കാന്‍ കഴിയില്ല.പക്ഷേ സന്ധ്യ കഴിഞ്ഞ് അവരുടെ കിടപ്പറയിലെത്തിയാല്‍ ഭാര്യ ഭര്‍ത്താവിനെ വിളിക്കുന്നത് അച്ചോ എന്നാവില്ല.മറ്റു പേരുകളാവും.അപ്പോ ഇതൊക്കെ നമുക്ക് അറിയാം . അങ്ങനെയുള്ള വിളികളിലൂടെയും ശൃംഗാരങ്ങളിലൂടെയും വികാരങ്ങളിലൂടെയുമൊക്കെയാണ് അവരില്‍ കുട്ടി പിറക്കുക.അപ്പോ നമ്മള്‍ കുട്ടിയെ അക്‌സെപ്റ്റ് ചെയ്യുന്നു, അദ്ദേഹത്തിന്റെ ഭാര്യയെ ്ക്‌സെപ്റ്റ് ചെയ്യുന്നു,

പക്ഷേ അവിടെയും നമ്മള്‍ മൂടുപടമിടുന്നു.രാജ്ഞിമാര്‍ പൊതുസദസില്‍ പ്രഭോ എന്നു പറഞ്ഞാണ് സംസാരിക്കുന്നത് കിടപ്പറയിലും അങ്ങനെയാണെന്ന് നമ്മള്‍ സാഹിത്യത്തിലും മറ്റും എഴുതി വച്ചിട്ടുണ്ട്.അതല്ല അവിടെ ചിലപ്പോള്‍ നല്ല തെറിയായിരിക്കും വിളിക്കുക.ഇഷ്ടം വരുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് യാതൊരു ലിമിറ്റേഷനുമില്ല.ഇത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല.ഇതാണ് നമ്മുടെ രാഷ്ട്രീയത്തിലെ നേതാക്കള്‍ക്ക് കല്‍പ്പിച്ചിട്ടുള്ള പ്രോട്ടോടൈപ്പ്.. ദൈവവിശ്വാസത്തെ ഒരു തന്ത്രമായാണ് പാര്‍ട്ടികള്‍ എടുക്കുന്നത്.അതിനകത്ത് വളരെ വിശാലമായ ഒരു ലിബറല്‍ കാഴ്ചപ്പാടോ മതേതരത്തിന്റെ സന്ദേശമോ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല.വിലക്കുകളും വിലക്കില്ലായ്മകളുംതന്ത്രമാണ്

*വിശ്വാസിയെ അയാളുടെ വഴിക്കു വിട്ടേക്കണമെന്നാണോ?


-രാഷ്ട്രീയത്തില്‍ നമ്മള്‍ കണ്ടുവരുന്നത് സംഘടിതമതത്തിന്റെ ഒരു വരിഞ്ഞുകെട്ടലാണ് .ഒരാള്‍ക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാമെന്നും അതില്‍ പ്രവര്‍ത്തിക്കാമെന്നും പറയുമ്പോള്‍ പലപ്പോഴും കാണുന്നത് അയാള്‍ സ്വന്തം മതത്തെ പ്രീണിപ്പിക്കുന്ന ഒരാളായി മാറുന്നതാണ്.വ്യക്തിപരമായി വാക്കുകളിലും പ്രവൃത്തിയിലുമൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ ലക്ഷ്യമിടുന്നത് മതപ്രീണനം തന്നെയാണ് .
കാരണം മതമാണ് തന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്നതെന്നുള്ളിടത്തേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

തന്റെ സമുദായമോ മതമോ ജാതിയോ ഗുണകരമായി വന്നാല്‍ ഏറ്റവും എളുപ്പമാണൊരാള്‍ക്ക് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു വരാന്‍.ഇതു വളരെ അപകടം പിടിച്ച ഒന്നാണ്.കാരണം പാര്‍ലമെന്ററി ജനാധിപത്യമാണ് ഒരു നേതാവിന്റെ ഉരകല്ലെന്നും നേതൃത്വത്തിന്റെ അള്‍ട്ടിമേറ്റ് ഇടം എന്നും വന്നു കഴിഞ്ഞിരിക്കുന്നു. അവിടേക്കെത്താനുള്ള എളുപ്പവഴി പ്രവര്‍ത്തനവൈശിഷ്ട്യം കൊണ്ടുണ്ടാക്കുന്ന ജനസമ്മതിക്കപ്പുറം തന്റെ ജാതിയുടെയോ മതത്തിന്റെയോ ഒരുകൂട്ടമാളുകളുടെ പിന്തുണയാണെന്ന ചിന്ത ഇന്ന് കേരളത്തിലെ തെക്കന്‍ജില്ലകളില്‍ അതിരൂക്ഷവും വടക്കന്‍ജില്ലകള്‍ മെല്ലെ ആ വഴി പിന്തുടരുകയും ചെയ്യുകയാണ്.

കേരളരാഷ്ട്രീയം സൂഷ്മമായി പരിശോധിക്കുന്ന ഒരാള്‍ക്കു മനസ്സിലാവും നമ്മുടെ രാഷ്ട്രീയം സജീവമായിരുന്ന തുടക്ക ഘട്ടത്തില്‍ ന്യൂനപക്ഷസമുദായങ്ങളില്‍ നിന്നും ഒട്ടേറെ നേതാക്കളുണ്ടായിരുന്നു.ഷാരടിമാര്‍ , വാര്യര്‍., എഴുത്തച്ഛന്‍.. അവര്‍ ബ്രാഹ്മണരോളം മേലെയല്ല .എന്നാല്‍ അത്ര താഴെയുമല്ല . അതുപോലെ ബാക്ക് വേഡ് കമ്യൂണിറ്റി വിഭാഗങ്ങള്‍... അതിനകത്ത് കുശവനുണ്ട് കൊല്ലനുണ്ട് മരപ്പണിക്കാരനുണ്ട്.ഇവരൊക്കെയിന്ന് മെല്ലെ മെല്ലെ നമ്മുടെ രാഷ്ട്രീയനേതൃത്വത്തില്‍ നിന്നും കാണാതായിക്കൊണ്ടിരിക്കുന്നു.ഒരു പിഷാരടിയോ വാര്യരോ നമ്മുടെ രാഷ്ട്രീയത്തിലില്ല.കെ കരുണാകരനല്ലാതെ ഒരു മാരാരില്ല.അപ്പുറത്തും ഇപ്പുറത്തുമില്ല.ഇതു പഠനാര്‍ഹമാക്കണ്ട കാര്യമാണ്. എന്തുകൊണ്ട്?മതാധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഒത്തുകൂടലിനിടയില്‍ ഇപ്പറഞ്ഞ ആളുകള്‍ക്ക് സ്ഥാനമില്ലാതായി.ഇവര്‍ക്ക് വോട്ടുബാങ്കുകളില്ലാത്തതിനാല്‍ പ്രീണിപ്പിച്ചു നിര്‍ത്തേണ്ട ബാധ്യത രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ല.അല്ലെങ്കില്‍ത്തന്നെ അവരെല്ലാം സംശയാലുക്കളുമാണ്.വന്നാല്‍ത്തന്നെ ഞങ്ങളുടെ സ്ഥാനം എവിടെയായിരിക്കും ? ചുരുക്കത്തില്‍ ഭൂരിപക്ഷസമുദായം കയ്യടക്കുന്ന ഒരിടമായി നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറിക്കൊണ്ടിരിക്കുന്നു.

*ഇത് രാഷ്ട്രീയത്തില്‍ മാത്രമുള്ള പ്രശ്‌നമല്ലല്ലോ. സിനിമതന്നെയെടുക്കാം. ദളിതരും പിന്നോക്ക വര്‍ഗ്ഗവും അഥസ്ഥിതരുമൊന്നും സിനിമക്കു പ്രമേയമാകുന്നതോ സിനിമാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതോ കാണുന്നില്ലല്ലോ?


-ശരിയാണ്. നോക്കൂ. എത്ര ആവേശത്തോടെയാണ് കുഴിച്ചുമൂടപ്പെട്ടബ്രാഹ്മണ്യത്തിന്റെ ഏറ്റവും മ്ലേച്ഛമായഅംശങ്ങളെ നമ്മള്‍ തിരിച്ചു കൊണ്ടുവരുന്നത്.എല്ലാ ഭൂരിപക്ഷ സമുദായങ്ങളും അതിന്റെ അടയാളങ്ങളുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്.ഗൃഹാതുരത്വത്തിന്റെ ഏറ്റവും കുളിര്‍മയുള്ള സഞ്ചാരവഴികളായിരുന്നു നമുക്ക് നാലുകെട്ടുകളുടെ ഇടനാഴികള്‍.പക്ഷേ ഒരുപാട് പാവം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഞെരിഞ്ഞമര്‍ന്നതും ഇതേ വഴികളിലായിരുന്നു.പത്തായപ്പുരയിലെ നെല്ലളക്കാന്‍ ചെന്നാല്‍ തന്റെ ശരീരത്തിലേക്ക് ഏതോ ഒരു ഭീമാകാരന്‍ വന്നു മറിയുമെന്ന് അവള്‍ക്കുറപ്പാണ്.പക്ഷേ ഇന്ന് നമ്മുടെ സിനിമകളില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തായപ്പുരകളെ ഏതോ ഗതകാലപ്രൗഢിയുടെ അടയാളങ്ങളായിട്ടാണ് വാഴ്ത്തുന്നത്.സ്ത്രീകള്‍ ധരിക്കുന്ന സീമന്തരേഖയിലെ സിന്ദൂരത്തിന്റെ കാര്യം തന്നെയെടുക്കാം; മുന്‍പൊക്കെ വിവാഹനാളുകളിലും ചിലപ്പോള്‍ ചില ചടങ്ങുകളിലും ധരിക്കും. അന്ന് ആരെങ്കിലും അവരെ കയ്യേറ്റം ചെയ്തിരുന്നോ?ഇല്ല. എന്നാലിന്നോ ?ഇന്ന് കല്യാണം കഴിഞ്ഞ ഏറ്റവും ചെറിയ കുട്ടി പോലും അതണിഞ്ഞ് ഒരു വിളംബരപ്പലക പോലെ കൊണ്ടുനടക്കുന്നതിലാണ് കൗതുകം.ഇതൊക്കെ നമ്മളിങ്ങനെ ഓരോന്നോരോന്നായി തിരിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്.

അതേ സമയം ഏറ്റവും പാവപ്പെട്ടവന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ നമുക്ക് പരിഹാസ്യമായി മാറുന്നു.അവനൊരു കാറുവാങ്ങിയാല്‍ അല്ലെങ്കില്‍ പകലൊരു കുട പിടിച്ചാല്‍ അത് അല്പന്റെ ലക്ഷണമാണ്.മന:പൂര്‍വ്വമാകണമെന്നില്ലെങ്കില്‍ കൂടി അതെങ്ങനെയൊക്കെയോ നമ്മുടെ സാഹിത്യത്തിലും കടന്നു വന്നിരിക്കുന്നു. സി വി ശ്രീരാമനുപോലും അവസാനമെഴുതിയ കഥകളില്‍ ഈ പാളിച്ച പറ്റി.പാവം പിടിച്ച വീട്ടുജോലിക്കാരിയുടെ ചില അല്‍പ്പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലാണ് അദ്ദേഹം കൗതുകം കണ്ടത്.പത്തുമുപ്പതു വര്‍ഷം മുന്‍പ് അവളുടെ ദൈന്യതയും അവളിലേക്കു വരുന്ന ആക്രമണങ്ങളുമായിരുന്നു നമ്മള്‍ പ്രതിരോധിച്ചിരുന്നതെങ്കില്‍ ഇന്നവള്‍ വാഷിംഗ് മെഷീന്‍ ചോദിക്കുന്നു , മിക്‌സി ചോദിക്കുന്നു, സ്‌കൂട്ടറില്‍ കൊണ്ടുവിടണമെന്നാവശ്യപ്പെടുന്നു എന്നിങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കി മാറ്റുന്നു.
പക്ഷേ സത്യമെന്താണ്. വീട്ടുജോലിക്കാരിക്കു കിട്ടുന്ന വരുമാനത്തിനകത്തു നിന്നുകൊണ്ട് അവരുടെ ജീവിതത്തിലേക്കു പഠിക്കാന്‍ ചെന്നാല്‍ ഏറ്റവും ദാരിദ്ര്യ പൂര്‍ണമാണ് അതെന്നു നമുക്ക് കാണാന്‍ പറ്റും.അവളുടെ നേര്‍ക്കു നീണ്ടുവരുന്ന ഗൃഹനാഥന്‍മാരുടെ കൈകള്‍ക്ക് അന്നും ഇന്നും വലിയ വ്യത്യാസമൊന്നും വരുന്നതുമില്ല.അപ്പോള്‍ ഇതു നമ്മള്‍ സൗകര്യപൂര്‍വ്വം കാണാതിരിക്കുകയാണ്.സി വി ശ്രീരാമന്‍ പോലും എന്നു പറഞ്ഞത് ഇടതു പക്ഷത്തിനൊപ്പം യാത്ര ചെയ്തുകൊണ്ട് എഴുതിയിരുന്ന ഒരു കഥാകാരന്‍ എന്ന നിലക്കാണ് ഇതിനൊക്കെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ജാതിചിന്തയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റവും അരക്കിട്ടുറപ്പിക്കലുമാണ്.

*സി പി എം പറയുന്നതുപോലെ പാര്‍ട്ടി പ്രവര്‍ത്തനവും ദൈവവിശ്വാസവും രണ്ടു തട്ടാണോ ?


-ഒരു സി പിഎം കാരനാണെന്ന തരത്തിലുള്ള ചോദ്യം വേണ്ട.ഒരു ഇടതുപക്ഷസഹയാത്രികനെന്ന നിലയില്‍ ഞാന്‍ എവിടെയൊക്കെ മനുഷ്യന്‍ അടിച്ചമര്‍ത്തപ്പെടുന്നോ അതില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ആളാണ്.ടിബറ്റന്‍ ജനതയെ സേന ആക്രമിച്ചാലും ചെച്‌നിയയെ റഷ്യ ആക്രമിച്ചാലും അതെന്തു രാഷ്ട്രീയത്തിന്റെയോ അധിനിവേശത്തിന്റെയോ പേരിലാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അവിടെ മര്‍ദ്ദനമേല്‍ക്കുന്നവര്‍ തന്നെയാണ് മുഖ്യം. അതല്ലാതെ എന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെച്‌നിയന്‍ ജനതയുടെ വേദന ഞാന്‍ കാണാതിരിക്കില്ല.ടിബറ്റിന്റെ കാര്യത്തില്‍ അമേരിക്കക്കു വേണ്ടി കളമൊരുക്കലാണ് ദലൈലാമ എന്നൊക്കെ രാഷ്ട്രീയകാരണങ്ങള്‍ പറയാനുണ്ടാവാം.പക്ഷേ ആ സത്യത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ മനുഷ്യനെ കൂട്ടക്കൊല ചെയ്യുകയല്ല വേണ്ടത് . അങ്ങനെ ചെയ്താല്‍ അതില്‍ സാര്‍ ചക്രവര്‍ത്തിമാരും ഹിറ്റ്‌ലറും മുസ്സോളിനിയും ചെയ്തിരുന്നതില്‍ നിന്നും വലിയ വ്യത്യാസമൊന്നും കാണുന്ന ആളല്ല ഞാന്‍.

*രാഷ്ട്രീയം ചോദിക്കാതിരിക്കാനാവില്ലല്ലോ. ഒറ്റപ്പാലത്തുനിന്ന് കെ ആര്‍ നാരായണനെതിരെ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശേഷം പിന്നീട് രാഷ്ട്രീയവേദികളിലൊന്നിലും കാണുന്നില്ലല്ലോ?ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതാണോ അതോ വീണ്ടും ഒരു വരവ് പ്രതീക്ഷിക്കാമോ?


അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും സിനിമ കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു .തീര്‍ച്ചയായും വിജയിച്ചിരുന്നുവെങ്കില്‍ സിനിമ എന്നില്‍ നിന്ന് ഒഴിഞ്ഞു പോയേനെ.പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യാനുള്ള വൈഭവം എനിക്കില്ല.ചെയ്യുന്ന മേഖലയില്‍ സത്യസന്ധമായിരിക്കണംഎന്ന് കുറെയൊക്കെ നിര്‍ബന്ധവുമുണ്ട്.ഞാന്‍ രാഷ്ട്രീയത്തില്‍ വിജയിച്ചാല്‍ അവിടെ പരിഹാരം കാണേണ്ട ഒട്ടേറെ ആവശ്യങ്ങളുമായി സമയത്തിന്റെ പരിധികളില്ലാതെയായിരിക്കും ജനങ്ങള്‍ വരിക. അപ്പോള്‍ അവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ എനിക്കാവില്ല. കലുങ്ക് ഉല്‍ഘാടനത്തിനും കടലില്‍ കല്ലിടുന്നതിനും പുഴയില്‍ നിന്ന് മണല്‍ വാരുന്നതിന്റെ മേളക്കും ഞാന്‍ പോകേണ്ടിവരും.അല്ലെങ്കില്‍ പുഴക്കെതിരെ ചിറ കെട്ടി വെള്ളം മറ്റൊരു വഴിക്കു തിരിച്ചുവിടുന്ന ജനകീയ ആവശ്യത്തിലേക്കു ചെന്നു നില്‍ക്കാന്‍ ഞാന്‍ വിധിക്കപ്പെടും.അങ്ങനെ ജനങ്ങളുടെ ആവശ്യങ്ങളുമായി ചേര്‍ന്നു പോകുമ്പോള്‍ തീര്‍ച്ചയായും എന്നില്‍ നിന്നും സിനിമ ഒഴിയും.അതെനിക്കന്നേ ഭയമുണ്ടായിരുന്നു.പിന്നെ എന്തിനു നിങ്ങള്‍ നിന്നു എന്ന ചോദ്യം സ്വാഭാവികമായി ആര്‍ക്കും ചോദിക്കാം.അത് അന്നേരത്തെ ചില സൗഹൃദങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും എന്റെ തന്നെ മനസ്സിന്റെ ചാഞ്ചാട്ടം കൊണ്ടുമാണ് സംഭവിച്ചത്.

*അതിനര്‍ത്ഥം ഇനി ഒരവസരം ലഭിച്ചാല്‍ അത് സ്വീകരിക്കില്ലെന്നാണോ?


-അതേ.ഞാന്‍ വരില്ല.

*മുദ്ര കുത്തപ്പെട്ട ഒരു കൂട്ടമാളുകളുണ്ടെന്നല്ലാതെ ഇടതു സഹയാത്രികരായ കലാകാരന്‍മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ സി പി എമ്മില്‍ നിന്നും മറ്റ് ഇടതു സംഘടനകളില്‍ നിന്നും അകന്നു തുടങ്ങിയിട്ടുണ്ടോ?അല്ലെങ്കില്‍ അവര്‍ തഴയപ്പെടുന്നുണ്ടോ? ഡോ. സെബാസ്റ്റിയന്‍ പോളിനെപ്പോലെയുള്ളവര്‍ തന്നെ ഉദാഹരണം.

-ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇടതുപക്ഷ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും ഒരു വേദിയായി ഇന്ത്യയിലാകമാനം വളര്‍ന്ന ഇപ്റ്റക്കുശേഷം പിന്നീട് അതുപോലെ ഒന്നുമുണ്ടായിട്ടില്ല .
കേരളത്തില്‍ പല ജീവല്‍ സാഹിത്യകാരന്‍മാരും പ്രസ്ഥാനങ്ങളും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളും പു.ക.സ യും വിവിധ അവാന്തരങ്ങളുമുണ്ടായി.കലയിലും സാഹിത്യത്തിലും നില്‍ക്കുന്ന ആളുകളെ തങ്ങളിലേക്ക് ഒരുമിച്ച് നിര്‍ത്തുകയും അവരുടെ മനോവികാരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.അങ്ങനെ അവരിലെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയണം.ഇങ്ങനെ വിശാലമായ അര്‍ത്ഥത്തിലുള്ള ഒരു പ്രവര്‍ത്തനം കേരളരാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം.

വിയോജിക്കുന്നവരുണ്ടാവാം.കാരണം ഇത്തരം സംഘടനകള്‍ക്ക് സംഘടനാപരമായ നിലനില്‍പ്പും അതിന്റെ നേതാക്കളും നിലവിലുള്ളപ്പോഴാണ് ഞാനിത് പറയുന്നത്.എല്ലാക്കാലത്തും നമ്മുടെ ജനങ്ങള്‍ക്കു സ്വീകാര്യരായ ചിന്തകന്‍മാരും എഴുത്തുകാരും ഇത്തരം സംഘടനകളില്‍ നിന്നും അതിന്റെ അതിരുകളില്‍ നിന്നും പുറത്തു തന്നെയായിരുന്നു.അവരിലെ രാഷ്ട്രീയബോധം, സഹജീവികളോടുള്ള താദാത്മ്യത, ചില യാഥാര്‍ത്ഥ്യങ്ങേളോടുള്ള അവരുടെ പ്രതിഷേധം അവരില്‍ കെട്ടടങ്ങാതെ നില്‍ക്കുന്ന ചില വിപ്ലവചിന്തകള്‍ ഇതൊക്കെക്കൊണ്ട് ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനത്തെ പല ഘട്ടങ്ങളിലും സഹായിച്ചിരുന്നു എന്നല്ലാതെ പ്രസ്ഥാനം തിരിച്ച് ഇങ്ങനെയൊരു ഒന്നിച്ചു നില്‍ക്കലിന്റെ അനിവാര്യതയെ കാര്യമായി പരിഗണിച്ചിരുന്നില്ല.

അതിനുള്ള പ്രധാനകാരണം സംഘടനാ സമ്പ്രദായത്തിനകത്ത് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസമാണ്.അധികാരങ്ങള്‍ കൈവിട്ടുപോകുമോ എന്നുള്ള ഭയം .അല്ലെങ്കില്‍ പാര്‍ട്ടിയുടെ,കളിയാക്കിപ്പറയുന്നതാണെങ്കിലും ഒരു ലെനിനിസ്റ്റ് ചട്ടക്കൂട്.അത്തരം ചട്ടക്കൂട്ടില്‍ പെടാത്തവരെ എന്തിനാണ് ഇങ്ങനെ ചേര്‍ത്തുവക്കുന്നത് എന്ന ചിന്ത. ആവശ്യം വരുമ്പോള്‍ അവര്‍ സ്വമേധയാ വന്നുകൊള്ളും .ഇങ്ങനെ ഒരു രീതി അല്ലാതെ ഇടതുപക്ഷവുമായി കൈകോര്‍ക്കുക എന്നത് കേരളരാഷ്ട്രീയത്തില്‍ ഇല്ല.അത്തരം ആര്‍ജ്ജവമുള്ള നേതാക്കള്‍ നമുക്ക് വിരളമാണ്.പി ഗോവിന്ദപ്പിള്ളയുണ്ട് . പക്ഷേ നമുക്കറിയാം പി ജിയുടെ വലിയ വിശാലമായ ചിന്താഗതി... ഒരുപക്ഷേ വിരുദ്ധചേരിയിലാണ് എന്നു പറയുന്ന ആളുകളോടുള്ള പി ജിയുടെ സഹവര്‍ത്തിത്വവും അനുഭാവവും..ഇതൊക്കെ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാകുന്നത്.അപ്പോള്‍ അങ്ങനെയുള്ള ആളുകളുടെ കുറവ് കാരണം നിലവിലുള്ളവരൊക്കെ ദൈനംദിന സജീവ രാഷ്ട്രീയത്തിന്റെ പ്രണേക്താക്കളാണ്.അവര്‍ക്ക് സാഹിത്യവും കലയുമൊക്കെ അവരുടെ ചിന്താഗതിക്കൊത്തായിരിക്കണമെന്ന ആഗ്രഹമല്ലാതെ മറ്റൈാന്നിനും സമയമില്ല.

*ദൈനം ദിന രാഷ്ട്രീയം കല ആസ്വദിക്കുന്നതിന് എങ്ങനെയാണ് പ്രതികൂലമാകുന്നത്?


-ഒരു നല്ല സിനിമ കാണാനോ വളരെ നല്ലൊരു മ്യൂസിക് സെഷനില്‍ ഇരിക്കാനോ ഒരു നല്ല മാറ്റത്തിന്റേതായ നാടകം കാണാനോ സമയമില്ലാത്തവരാണ് നൂറു ശതമാനവും.അവര്‍ സിനിമ കാണാന്‍ പോകുന്നത് തിരക്കുകളില്‍ നിന്നുള്ള ആശ്വാസത്തിനുവേണ്ടിയാണ് .കാണുന്ന സിനിമയോ അവര്‍ തന്നെ പിന്നീട് വേദികളില്‍ കുറ്റപ്പെടുത്തുന്നവയുമായിരിക്കും.അപ്പോള്‍ നിരന്തരം കുറ്റപ്പെടുത്തുകയും എന്നാല്‍ അതു മാത്രം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വം നമുക്കുണ്ട്.അതും സാധാരണക്കാരന്റെ പറച്ചിലുമായി വലിയ വ്യത്യാസമൊന്നുമില്ല.പകലന്തിയോളം പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരല്‍പ്പം ആഹ്ലാദത്തിനായി തീയേറ്ററില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ ജീവിതത്തിന്റെ മഹാസമസ്യയുടെ കെട്ടഴിക്കേണ്ട കാര്യമൊന്നുമില്ല.ഞങ്ങളെ ഒന്ന് ചിരിപ്പിച്ചു തരൂ, ഞങ്ങള്‍ അല്‍പ്പം ആഹ്ലാദം കൊള്ളട്ടെ ... ഇതാണല്ലോ കൊമേഴ്‌സ്യല്‍ സിനിമയുടെ ഏറ്റവും ലളിതമായ വേദവാക്യം.ഇത് അനുഭവിക്കാന്‍ വേണ്ടിമാത്രമാണ് നമ്മുടെ രാഷ്ട്രീയനേതൃത്വവും സിനിമാഹാൡല്‍ എത്തുന്നത്.

അതല്ലാതെ ഇത് ജീവിതത്തിന്റെ ഭാഗമാണെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ വഴികളിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണെന്നും ഉള്ള അറിവോടെ ഇത് സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല.ഇപ്പറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെ ബീജാവാപം നടന്നത് പലപ്പോഴും ഇത്തരം വേദികളില്‍ തന്നെയാണ് എന്നതാണ് വേറൊരു വൈരുദ്ധ്യം.ഇവരുടെ നാട്ടിലെ കൊച്ചു കലാക്ഷേത്രങ്ങളിലൂടെയും ഫിലിം സൊസൈറ്റികളില്‍ കൂടെയും വന്നവര്‍ തന്നെയാണവര്‍.പക്ഷേ ഈ കൂട്ടരുടെ കര്‍മ്മനിരത പിന്നീട് ഇതില്‍ നിന്നൊക്കെ ഇവരെ അകറ്റി.നമ്മുടെ നാട്ടിലെ ഏറ്റവും ബുദ്ധിഹീനന്‍മാരായ ,സമൂഹത്തില്‍ നടക്കുന്ന ഒന്നും അറിയാതെ ഫയലുകളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ബ്യൂറോക്രാറ്റുകളെപ്പോലെയായിരിക്കുന്നു രാഷ്ട്രീയനിര


*താങ്കള്‍ പറഞ്ഞതുപോലെ പു.
ക.സ പോലെയുള്ള സംഘടനകള്‍ ഒരുവശത്ത് സക്രിയമല്ല . അതേ സമയം മറുവശത്ത് യു ഡി എഫ് കലാകാരന്‍മാരുടെ ബദല്‍ കൂട്ടായ്മ രൂപപ്പെടുന്നു . കോഴിക്കോടു വച്ച് ശശി തരൂരിന്റെ നേതൃത്വത്തിലാണ് അതിന് തുടക്കമിട്ടത്. ഇത്തരത്തിലുള്ള ബദല്‍ സംഘടനകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

-ഇതൊക്കെ വെറും ബദല്‍ ഉണ്ടാക്കല്‍ മാത്രമാണ്.തെരഞ്ഞെടുപ്പിലോ ഒരു പര്‍ട്ടിക്കുലര്‍ ഇഷ്യൂവിലോ കുറെ ചിന്തകന്‍മാരുടെ അഭിപ്രായം പത്രമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും അനുകൂലമായിട്ട് രേഖപ്പെടുത്തേണ്ടതുണ്ട്.അതിനുള്ള ഒരു നിരയെ എപ്പോഴും സജ്ജരാക്കണം.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുതല്‍ സാറാ ജോസഫു വരെയോ അല്ലെങ്കില്‍ സുകുമാര്‍ അഴീക്കോടു മുതല്‍ റോസ്‌മേരി വരെയോ ഉള്ള നിര ഒരു വശത്ത് . ഇവരുടെ പറച്ചിലിന്റെ ഒഴുക്കിനെ തടയാന്‍ വേണ്ടി വേറെ ബുദ്ധി കേന്ദ്രങ്ങളിലുണ്ടാകുന്നതാണ് ഈ ബദല്‍. തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറയുന്ന ഒരു നിര .അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നവരെയാണ് അവര്‍ക്കാവശ്യം.ഇതു പണ്ടു കാലത്തും ഉണ്ടായിട്ടുണ്ട് . നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലെയുള്ള നാടകങ്ങള്‍ നടക്കുമ്പോള്‍ അതിനു ബദല്‍ നാടകം ഉണ്ടാക്കാന്‍ - സി ജെ തോമസിനെ കൊണ്ട് ബദല്‍ നാടകം വിഷവൃക്ഷം ഉണ്ടാക്കാന്‍ -അന്നു ശ്രമിച്ചില്ലേ .സാംബശിവന്‍ കത്തിക്കയറിയപ്പോള്‍ ബദലായി മക്രോണി രാജനെ ഇറക്കിവിട്ടു.

ഇവിടെ തങ്ങള്‍ക്കനുകൂലമായ ,ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ബൈറ്റുകള്‍ സൃഷ്ടിക്കുന്നതിലേക്കുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ്.അതിനപ്പുറം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് കലാകാരന്‍മാര്‍ , നമ്മുടെ പ്രവര്‍ത്തനത്തിന്റെ കെട്ടുറപ്പുള്ള കണ്ണികളാണിവര്‍ എന്നെടുക്കാറേയില്ല.നമ്മള്‍ നേരത്തേ പറഞ്ഞ കപടസദാചാരം ഇവിടെയും ഒരു കാരണമാണ്.കലാകാരന്റെയോ എഴുത്തുകാരന്റെയോ ബലഹീനതകള്‍ ആണ് നമ്മള്‍ പെരുപ്പിച്ചു കാട്ടുക.മദ്യപാനത്തിലൊരു സര്‍ഗ്ഗാത്മകതയുണ്ടെന്നു തെളിയിച്ചയാളാണ് കടമ്മനിട്ട രാമകൃഷ്ണന്‍.അതെന്നവസാനിച്ചോ അദ്ദേഹത്തന്റെ സര്‍ഗ്ഗാത്മകതക്കു ബ്രേക്കും വീണു.അതിനെ ഒരു ബലഹീനതയായി കണ്ട് നമ്മള്‍ അക്കാലത്ത് കടമ്മനിട്ടയെ വിമര്‍ശിച്ചു.പിന്നീടുള്ള കടമ്മനിട്ട കടമ്മനിട്ട ആയിരുന്നില്ല.കാരണം ഒരു കവിയായ കടമ്മനിട്ടയെ നമ്മള്‍ക്കു നഷ്ടമാകുകയാണ് ചെയ്തത്.അപ്പോള്‍ ഞാന്‍ പറഞ്ഞത് നമ്മുടെ രാഷ്ട്രീയത്തിലെ 'സോ കാള്‍ഡ് സദാചാരം' അത്തരത്തിലാണെന്നാണ്.

അതുകൊണ്ടു തന്നെ അവരെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി നിര്‍ത്താന്‍ എപ്പോഴും ഭയമുണ്ടാവും.ഇയാള്‍ ചിലപ്പോള്‍ മാറ്റി പറഞ്ഞേക്കാം.ഇയാളുടെ പ്രവൃത്തികള്‍ മറ്റു തരത്തില്‍ ബാധ്യതയായേക്കാം.അപ്പോള്‍ ഏറ്റവും നല്ലത് ഇദ്ദേഹത്തെ നമുക്ക് ബൈറ്റുകളില്‍ കിട്ടുമോ എന്നന്വേഷിക്കാം.ഇദ്ദേഹം ഒരിക്കലും നമ്മുടെ ഭാഗമല്ലാതെയും ഇരിക്കും.അതിനര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും തള്ളിപ്പറയാമെന്നാണ് .ഈയൊരു സ്‌പേസിലാണ് ഇടതുപക്ഷത്തിന്റെ ബുദ്ധിജീവികളെ നിര്‍ത്തുക.ഞാനിപ്പറയുന്നത് രാഷ്ട്രീയത്തിന്റെ മാത്രം കുഴപ്പമാണെന്ന രീതിയിലല്ല .തങ്ങളുടെ കാര്യസാദ്ധ്യത്തിനുവേണ്ടി ഏതെങ്കിലും പക്ഷത്തു നില്‍ക്കുന്നതില്‍ ഭയമുള്ളവരും കലാകാരന്‍മാരുടെ കൂട്ടത്തില്‍ നല്ലൊരു ശതമാനമുണ്ട്. അവര്‍ക്ക് സ്ഥിരമായ ഒരു നിലപാടും ഇല്ല . അതുകൊണ്ടവര്‍ ഇടതുപക്ഷത്തിന്റെ സജീവ ആളാണെന്നു തോന്നുമ്പോള്‍ തന്നെ മറുഭാഗവുമായി ചങ്ങാത്തം പുലര്‍ത്തി നിങ്ങളുടെയും ആളാണ് എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും


*താങ്കളുടെ അന്യര്‍ എന്ന സിനിമ തന്നെയെടുക്കാം.ആനുകാലികമായ വിഷയമായിരുന്നു അത് കൈകാര്യം ചെയ്തത്.അന്യര്‍ മാത്രമല്ല താങ്കളുടെ തന്നെ മറ്റു ചില ചിത്രങ്ങളും.എന്നാല്‍ അതൊരു ബോക്‌സ് ഓഫീസ് വിജയമായിരുന്നെന്ന് പറയാനാവില്ല.അപ്പോള്‍ ഇത്തരം സിനിമകളെ സംരക്ഷിക്കാനും കാഴ്ചയുടെ സംസ്‌കാരം മാറ്റിയെടുക്കാനും ബോധപൂര്‍വ്വമായ ഒരു ശ്രമം സിനിമയുമായി ബന്ധപ്പെട്ട തലങ്ങളില്‍ നടക്കേണ്ടതല്ലേ?എന്തു ധൈര്യത്തിലാണ് നല്ല സിനിമ എടുക്കുക.?


നമ്മുടെ ചലച്ചിത്രത്തില്‍ അതിന്റെ പ്രാക്ടീഷണേഴ്‌സ് ആയിരുന്നില്ല ഒരു കാലത്തും ഇത് ചെയ്തിരുന്നത്.അതെന്തിനെയും പോലെ അറിയാനുള്ള അടങ്ങാത്ത ദാഹവും അശാന്തിയുമായി നടക്കുന്ന കേരളത്തിലെ മറ്റൊരു സമൂഹമായിരുന്നു.
സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെയും മറ്റും മാറ്റത്തിനു വേണ്ടിയാണ് അവര്‍ മുന്നോട്ടു വന്നത്.നമ്മുടെ രാഷ്ട്രീയത്തിനു പൊതുവില്‍ സംഭവിച്ച അപചയം , മൂല്യമില്ലായമ, നിരന്തരം അടിച്ചേല്‍പ്പിക്കപ്പെടുന്ന അല്ലെങ്കില്‍ തെളിഞ്ഞുവരുന്ന ജീവിതസൗകര്യങ്ങളെക്കുറിച്ചുള്ള പുതിയ സ്വപ്‌നങ്ങള്‍ ,അമേരിക്ക അല്ലെങ്കില്‍ കമ്പ്യൂട്ടര്‍... ഇങ്ങനെയൊക്കെയുള്ള ജീവിതശൈലിക്ക് വേണ്ടി കുട്ടികളെ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ശക്തരാക്കിയെടുക്കുന്ന മാതാപിതാക്കള്‍. പന്ത്രണ്ടാം ക്ലാസ്സുവരെ ഇന്നൊരുകുട്ടിക്കും സ്വതന്ത്രമായി ചിന്തിക്കാനോ വായിക്കുവാനോ കളിക്കുവാനോ ഉള്ള അവകാശം ഭൂരിപക്ഷം രക്ഷിതാക്കളും കേരളത്തില്‍ കൊടുക്കുന്നില്ല.. ഗ്രാമങ്ങളില്‍ ഇല്ലെന്നല്ല അതിനര്‍ത്ഥം. പിന്നീട് പ്ലസ് ടു മുതലാണ് അവന്‍ അല്പമൊന്ന് സ്വതന്ത്രവായു ശ്വസിക്കുന്നത്.അവിടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ അവന്റെ മേല്‍ വലിയ മതിലുകള്‍ തന്നെയാണ് കെട്ടിവക്കുന്നത്.അവിടവന് ഇഷ്ടപ്പെട്ട വസ്ത്രംധരിക്കാനോ ഇഷ്ടപ്പെട്ട വാക്കുകള്‍ പറയാനോ ഇഷ്ടപ്പെട്ട ഭാഷ ഉച്ചരിക്കാനോ അവകാശമില്ല.

അവന്റെ മേല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എന്ന കുരുക്കിട്ടുകൊണ്ട് അവിടെയും സമൂഹത്തിലെ മറ്റു കാഴ്ചകള്‍ കാണാതിരിക്കാന്‍ ഉള്ള മതിലുകളാണ് സൃഷ്ടിച്ചിട്ടുള്ളത്.പിന്നെ അവന്‍ സ്വതന്ത്രനാകുന്നത് കോളജ് വിദ്യാഭ്യാസത്തിലാണ്.അവിടെയും പ്രൊഫഷണല്‍ കോളജുകളിലേക്ക് നമ്മുടെ ശദ്ധ പോകുന്നു.ഇത്രയും കാലം തന്നെ വളര്‍ത്തിക്കൊണ്ടുവന്ന അച്ഛനുമമ്മക്കും ഉള്ള സ്വപ്‌നങ്ങളില്‍ നിന്നും തന്റെ തന്നെ കണ്‍മുന്നില്‍ തെളിയുന്ന അമേരിക്കന്‍ സ്വപ്‌നങ്ങളില്‍ നിന്നും മാറിയെങ്കില്‍ താനാരോടൊക്കെയോ തെറ്റുകള്‍ ചെയ്യുന്നു എന്നുള്ള ബോധം കുട്ടിയില്‍ കൃത്യമായി വേരോടും.പണ്ടും നിഷേധികളായി വന്നവര്‍ തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചത്.ഒരാള്‍ നിഷേധി ആകണമെങ്കില്‍ അതിനു പിന്നില്‍ അയാള്‍ക്കു വേറെ സ്വപ്‌നങ്ങളുണ്ടാകണം.

അതിന്നില്ല.സ്വപ്നങ്ങളൊക്കെയുമൊരുക്കുന്നത് അമേരിക്കയാണ് .അല്ലെങ്കില്‍ ചൈനയുടെ വില കുറഞ്ഞ സാധനങ്ങളാണ്.അപ്പോള്‍ സ്വപ്‌നങ്ങളില്ലാത്ത ഒരു സമൂഹത്തില്‍ കാപട്യത്തിന്റേതോ കരിയറിസത്തിന്റേതോ ആണ് ഒരാളുടെ മുന്നിലുള്ള ചുറ്റുപാടുകള്‍ .ഇതു തന്നെയാണ് രാഷ്ട്രീയമടക്കമുള്ള സംവിധാനങ്ങളുടേതെന്നും അറിയുമ്പോള്‍ അതില്‍ നിന്നുമുണ്ടാകുന്ന ഒരു മരവിപ്പ് ആണ് നമ്മുടെ സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.യുവാക്കളിലാണിതാദ്യം ഉണ്ടാകുന്നത്.മരവിപ്പിനപ്പുറം ഒരു കാഴ്ച അവന്റെ കണ്‍മുന്നില്‍ നിറയുന്നില്ല. അങ്ങനൊരു സമൂഹത്തില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നുള്ള പക്ഷക്കാരനാണ് ഞാന്‍.

*പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവിടെയുള്ള സിനിമാസംഘടനകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഒരു റോളും ഇല്ലേ?


-അതൊക്കെ വൈകാരികതലത്തിലല്ല കെട്ടുകാഴ്ചകളുടെ പുറത്താണ് സംഭവിക്കുന്നത്.നമ്മുടെ സൊസൈറ്റികള്‍ ഒട്ടുമുക്കാലും ഈ മേളക്കൊഴുപ്പുകളില്‍ പെടുകയും താരാരാധനകളില്‍ പെടുകയും ചെയ്തു. കാരണം ഇന്നു കാര്യങ്ങള്‍ ചെയ്തുകൂട്ടാന്‍ എളുപ്പമുണ്ട്.ഏതു കാര്യത്തിനും സ്‌പോണ്‍സര്‍മാരുണ്ട്.ഒരു നാടകം നടത്തുന്നതിലേക്ക് നാട്ടിന്‍പുറത്ത് നമ്മള്‍ ഒരു ഉത്സവം സംഘടിപ്പിക്കുന്നു എന്നു കരുതുക .ഞാനൊക്കെ അതിന്റെ ആളുകളായിട്ടുള്ളവരാ.കുറേപ്പേരു ചേര്‍ന്ന് രസീതുകുറ്റി അടിച്ചും അടിക്കാതെയും ആളുകളെ പൊയിക്കണ്ട് അമ്പലത്തില്‍ നമുക്കൊരു ദിവസം ഉല്‍സവം കൂട്ടണം.അവിടെ ഞങ്ങളുടെ നാടകമുണ്ടാവും എന്നൊക്കെപ്പറഞ്ഞിട്ടുള്ള നിരന്തരമായ ഒരുതരം ഇറങ്ങിത്തിരിക്കലാണ ത്്.ഇന്നതിന്റെ ഒരാവശ്യവുമില്ല.ഏതെങ്കിലും മിമിക്രിസംഘത്തെ വിളിച്ചുകൊണ്ടുവരും അഞ്ചോ പത്തോ ലക്ഷം കൊടുക്കും.ഒരു സിനിമാ പിന്നണിഗായകനും കൂടിയുണ്ടെങ്കില്‍ കുശാലായി.ഇന്നൊരു നാടകം കാണാന്‍ ആളില്ല.

മുന്‍പ് നമ്മുടെ ഉത്സവങ്ങളില്‍ സാംസ്‌കാരിക പരിപാടി കഴിഞ്ഞ് പ്രധാനപരിപാടിക്കു മുന്നോടിയായി ആളുകള്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുവരാനുള്ള ഒരിടവേളയില്‍ അന്ന് ചാക്യാര്‍ കൂത്തും ഓട്ടന്‍തുള്ളലും വച്ചിരുന്നു.അല്ലെങ്കില്‍ നാട്ടിലെ കൊച്ചുകലാകാരന്‍മാരുടെ പാട്ടോ നാടകമോ സ്‌കിറ്റോ എന്തെങ്കിലുമുണ്ടാവും.ഇന്നതില്ല.ആ ഒരു ഇടവേളകള്‍ അസ്തമിച്ചുപോയി.ഇടവേളകള്‍ അസ്തമിക്കുക എന്നുപറഞ്ഞാല്‍ നാട്ടിലെ നമ്മള്‍ തിരിച്ചറിയുന്ന കുഞ്ഞുമുകുളങ്ങളെയാണ് നമ്മള്‍ കാണാതെ പോകുന്നത്.
പകരം അവരെ കാണുന്നത് സ്റ്റാര്‍ സിംഗറുകളിലൂടെയാണ്.കഴിവിന്റെ മാറ്റുരക്കലിനപ്പുറം അവിടെ അവസാനത്തെ മാറ്റുരക്കല്‍ നടത്തുന്നത് വിധികര്‍ത്താക്കളല്ല. സ്‌പോണ്‍സേഴ്‌സാണ്.കോളജില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നു,വിദേശത്തുള്ള ബന്ധുമിത്രാദികളോ ആ രാജ്യം തന്നെയോ സ്്‌പോണ്‍സര്‍ ചെയ്യുന്നു.അങ്ങനെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നമുക്കെന്തും നേടാം എന്ന ഒരവസ്ഥ വന്നുപെട്ടിരിക്കുന്നു.അതായത് യഥാര്‍ത്ഥപ്രതിഭകള്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നു.

*സിനിമാരംഗത്തെ സംഘടനകള്‍ ഫലപ്രദമാണോ? വേണ്ടരീതിയില്‍ അവയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?


നമുക്ക് എല്ലായ്‌പോഴും സംഭവിക്കുന്ന ഒരു പിഴവ് ചലച്ചിത്ര സംഘടനകളുടെ കാര്യത്തിലും ഉണ്ടായി.ഒരുകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ച് മാനേജ്‌മെന്റിന്റെ അല്ലെങ്കില്‍ ജന്‍മിയുടെ ക്രൂരമായ മര്‍ദ്ദനങ്ങളെ നേരിട്ട് പിരിച്ചുവിടലുകള്‍ക്കു വിധേയമായി ജീവിതമാകെ താറുമാറാകുമ്പോഴും സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം എന്നും മറ്റുമുള്ള വിശ്വാസത്തില്‍ മുറുകി നിന്നു കൊണ്ടാണ് നമ്മുടെ നാട്ടിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ കെട്ടിപ്പടുത്തത്.പക്ഷേ അതിന്റെയൊക്കെ സര്‍ക്കാരുകള്‍ വന്നുകഴിഞ്ഞപ്പോ അത്തരത്തിലുള്ള കഷ്ടപ്പെടലുകള്‍ ആവശ്യമില്ലാതെ വന്നു.അങ്ങനെവന്ന നമ്മള്‍ എന്താ ചെയ്തത് വീണ്ടും എക്‌സെസ്സ് ആവാന്‍ തുടങ്ങി.ഒരുഫാക്ടറി വന്നാല്‍ എന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് അതിന്റെ ഉടമയെ വിരട്ടുന്ന ഘട്ടത്തിലേക്കു വരെ കടന്നു പോയി.എന്തും സംഘടിതതൊഴിലാളികള്‍ക്കു കീഴെയാണ് എന്ന കയ്യേറ്റത്തിന്റെ സ്വരം പലപ്പോഴും അതില്‍ ഉള്‍പ്പെട്ടു.

എന്നാല്‍ ഈയൊരു ട്രേഡ് യൂണിയനിസത്തിന്റെ അതിരുകടക്കല്‍ കേരളത്തില്‍ നിന്ന് മെല്ലെ മെല്ലെ ഒഴിഞ്ഞു.അതാര്‍ക്കും ഗുണം ചെയ്യില്ലെന്നും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനും അത് വിന തന്നെയാണെന്നുമുള്ള തിരിച്ചറിവ് ട്രേഡ് യൂണിയനുകള്‍ക്കുണ്ടായി.ഇതു കാണാതെ പോയതാണ് നമ്മുടെ സിനിമയിലെ പുതുതായി ജനിച്ച സംഘടനകളുടെ ദൗര്‍ബല്യം . അവരെന്തും സംഘടനാബലം കൊണ്ട് നേടിക്കളയാം എന്ന ഹൂങ്കിലേക്ക് ചെന്നെത്തി നില്‍ക്കുന്നു . അതുകൊണ്ടവര്‍ അദൃശ്യമായ വിലക്കുകളും ഭീഷണികളും ഉയര്‍ത്തുന്നു.പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല.ഒരു വ്യവസായമെന്ന നിലക്ക് അതു നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്.


ആ പ്രതിസന്ധികള്‍ എങ്ങനെയാണ് മറികടക്കേണ്ടതെന്ന കാര്യമാത്രപ്രസക്തമായ ആലോചന നടക്കുന്നതേയില്ല.അവിടെ കയ്യടിക്കുവേണ്ടിയുള്ള ആരോപണങ്ങള്‍ മാത്രമാണ് നടക്കുന്നത്. നടന്റെ കൂലിക്കൂടുതല്‍, അവന്റെ കൃത്യനിഷ്ഠയില്ലായ്മ, പ്രൊഡ്യൂസറുടെ കബളിപ്പിക്കലുകള്‍, ഫാന്‍സ് അസോസിയേഷനുകളുടെ കൂക്കുവിളികള്‍ എന്നിങ്ങനെ വിഷയത്തിന്റെ തൊലിപ്പുറത്തെ കാര്യങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ അതിന്റെ അടിസ്ഥാനവിഷയമെന്തെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല.നമ്മുടെ സിനിമ എന്തായിരിക്കണം,സിനിമക്ക് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നിലനില്‍ക്കാനാകുമോ,എന്തൊക്കെ ചേരുവകള്‍ ആവശ്യമുണ്ട് ,അല്ലെങ്കില്‍ ആവശ്യമില്ല ,വലിയ റിസ്‌കിലേക്കൊരാള്‍ ചെല്ലുന്നുണ്ടെങ്കില്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിലൂടെ തകര്‍ച്ചയുടെ കുഴി അയാള്‍ തോണ്ടുന്നു എന്നുള്ളിടത്ത് എത്തണമോ അതോ അയാളെ നമ്മുടെ വരുതിക്കു കൊണ്ടുവരണോ എന്നൊക്കെയാണ് ആലോചിക്കേണ്ടത്.അതുപോലെ തന്നെ നമ്മുടെ സിനിമ പത്തിരുപതു വര്‍ഷങ്ങളായി ഒരൊറ്റപ്രമേയത്തില്‍ നിന്നു ചുറ്റിത്തിരിയുന്നവയാണ്.അത് ആറാം തമ്പുരാനെന്നോ താന്തോന്നിയെന്നോ മാടമ്പിയെന്നോ ഉള്ള പേരുകളിലേക്ക് മാറുകയാണ്.ഒരുതരം പേരുമാറ്റങ്ങളാണ് ഇവിടെ നടക്കുന്നത്.അല്ലെങ്കില്‍ നടീനടന്‍മാരുടെ പ്രായത്തിനനുസരിച്ചും അല്ലാതെയുമുള്ള വേഷമാറ്റങ്ങളാണിവിടെ നടക്കുന്നത്.

*ഒരു കണക്കിന് ഇതിനൊരു കാരണമായി സൂപ്പര്‍സ്റ്റാര്‍ഡം മാറുന്നുണ്ടോ? കാരണം അവരെ ചുറ്റിപ്പറ്റിയാണല്ലോ ഇതൊക്കെ നടക്കുന്നത്.


-അവരെ മാത്രമായിട്ട് എങ്ങനെയാണ് കുറ്റം പറയുക.സ്വാഭാവികമായും സ്വന്തം സുരക്ഷക്ക് വേണ്ടിയുള്ള വലകള്‍ അവര്‍ നെയ്തുകൊണ്ടിരിക്കും.പക്ഷേ അത് മുറിച്ചുകടക്കുക എന്ന ധര്‍മ്മം വേറൊരാള്‍ക്കില്ലേ?എല്ലാക്കാലത്തും സ്റ്റാര്‍ഡം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് . പണ്ടുകാലത്തേക്കാള്‍ കുറെക്കൂടി ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഇക്കാലത്തു ചെയ്യുന്നു എന്നതാണ് വ്യത്യാസം.

കേരളത്തിലെ പൊതുസമൂഹം മൊത്തം അതിന്റെ കുറ്റക്കാരാണ്.കാരണം ഇന്ന് സൂപ്പര്‍ താരങ്ങളോടൊത്തുചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് രാഷ്ട്രീയനേതൃത്വം.കറണ്ടുപോയാലും കാലിത്തീറ്റയോ ലോട്ടറിയോ വില്‍ക്കാനാണെങ്കിലും റോഡുമുറിച്ചു കടക്കുന്നതിനെക്കുറിച്ചാണെങ്കിലും അത് ജനങ്ങളെ പഠിപ്പിക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ വേണമെന്ന അവസ്ഥയായി.

പണക്കാരായ പുത്തന്‍ കൂറ്റുകാര്‍ മുഴുവന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പടമെടുക്കാനും വ്യാവസായിക പങ്കാളികളാകാനും കൊതിക്കുന്നു.അപ്പോള്‍ അങ്ങനെയുള്ള സാമ്പത്തികസ്രോതസുകളില്‍ നിന്നുകൊണ്ടാണ് ഈ ആവര്‍ത്തനങ്ങള്‍ചെയ്തുകൊണ്ടിരിക്കുന്നത്.അതിനപ്പുറം സിനിമയെന്തെന്നോ സിനിമ എന്താവണമെന്നോ ഉള്ള യാതൊരുധാരണയും ഇത്തരം സ്രോതസുകള്‍ക്കാവശ്യമില്ല.അവര്‍ സ്വരൂപിച്ചുവച്ചിരിക്കുന്ന പണത്തിന്റെ ഏതോ ഒരു ശതമാനം ഇത്തരം ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നുവെന്നു മാത്രം.

സിനിമയില്‍ നിര്‍മ്മാണമെന്നു പറയുന്നത് നടനോടൊത്തു നില്‍ക്കുന്ന ഒരാഘോഷമാണ്.മുന്‍പ് ഒരാള്‍ ചലച്ചിത്രനിര്‍മ്മാണത്തിലേക്കു വരുന്നുണ്ടെങ്കില്‍ അയാള്‍ സ്വന്തം നിലക്ക് കുറെയെങ്കിലും പഠനങ്ങള്‍ക്കു തയ്യാറാകുമായിരുന്നു.അതുകൊണ്ടു തന്നെ അയാള്‍ക്ക് സ്വന്തം സിനിമകളേപ്പറ്റി കുറച്ചെങ്കിലും ധാരണയുണ്ടായിരുന്നു.അതില്‍ നല്ല സിനിമകളും മോശം സിനിമകളും ഉണ്ട്.തമാശസിനിമകളുടെ കൂടെ പുല്‍കി നടന്ന നിര്‍മാതാക്കളുണ്ട്.വൃത്തികെട്ട ഹൊറര്‍ ചിത്രങ്ങളുടെ നിരന്തര നിര്‍മ്മാതാക്കളായിട്ടുള്ളവരുണ്ട്.മഞ്ഞിലാസിനെയും എം ഒ ജോസഫിനെയും പോലെയുള്ള ആളുകള്‍ അന്നത്തെ ഏറ്റവും ജനപ്രിയമായ കഥകളുടെ പിന്നാലെ പോയി .അതു ചലച്ചിത്രമാക്കുന്നതിനുവേണ്ടി വൈഭവമുള്ള സംവിധായകരെ കണ്ടെത്തി. അവര്‍ മലയാളസിനിമക്ക് പല മുതല്‍കൂട്ടുകളും സൃഷ്ടിച്ചിു .ഇങ്ങനെ അന്വേഷണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സിനിമകളും ആഘോഷത്തില്‍ ചേര്‍ന്നു നില്‍ക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന സിനിമകളും... ഇതാണിപ്പോ നടക്കുന്നത്.

*ഇവിടെയൊക്കെയല്ലേ സംഘടനകള്‍ ഇടപെടേണ്ടത്?


-അതേ ,ഇവിടെത്തന്നെയാണ് . നമുക്കെന്തു സംഭവിച്ചു എന്നന്വേഷിക്കുകയാണ് വേണ്ടത്.അതല്ലാതെ താരത്തിന്റെ ഒന്നരക്കോടി പ്രതിഫലത്തെക്കുറിച്ചോ അവര്‍ തണുപ്പു കിട്ടാനുപയോഗിക്കുന്ന കാരവന്‍ വാഹനത്തേക്കുറിച്ചോ അല്ല തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടത്.

*ഇപ്പോ നമ്മുടെ മുന്നില്‍ തന്നെയുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് തിലകന്‍ പ്രശ്‌നം ,മലയാളത്തിന്റെ ആദ്യകാലനായിക എം കെ കമലത്തോട് സിനിമാരംഗം കാട്ടിയ അനീതി,സംശയങ്ങള്‍ അവശേഷിപ്പിക്കുന്ന നടന്‍ ശ്രീനാഥിന്റെ മരണം. പ്രശ്‌നം പരിഹരിക്കേണ്ട സംഘടനകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുകയല്ലേ?


-ഇതിനൊരു ബദല്‍ രൂപപ്പെടാതെ ഇത് അവസാനിക്കില്ല.ബദല്‍ രൂപപ്പെടുക എന്നു പറയുന്നത് അതിലേറെ ക്ലേശകരവും ആലോചനാപരവുമാണ്.നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ഞാന്‍ കാണുന്ന വ്യത്യാസം അവിടെ വിക്രമോ കേരളത്തില്‍ ഏറ്റവും ഹരമായ വിജയോ ചെറുപ്പക്കാരുടെ ഹാര്‍ട്ട് ത്രോബ് ആയ സൂര്യയോ എല്ലാവരുടെയും ഷുവര്‍ സെല്‍ ആയ രജനികാന്തോ ആകട്ടെ; ഇവരൊക്കെ ഒന്നും രണ്ടും വര്‍ഷം കൂടുമ്പോള്‍ ആണ് അവരുടേതായ ഒരു സിനിമ പുറത്തു വിടുന്നത്.എന്നു പറഞ്ഞാല്‍ അത്രയേറെ നിരന്തരമുള്ള ആലോചനകള്‍ നടത്തുന്നുണ്ട്.മലയാളത്തിലാണൊരാള്‍ പരുത്തി വീരന്‍ ചെയ്തിരുന്നതെങ്കില്‍ അയാളുടെ എത്ര സിനിമ പിന്നീട് കാണാമായിരുന്നു.അയാളെ അപ്പോള്‍ തന്നെ തൂക്കി എടുത്തുകൊണ്ടുപോയി പത്തു ലക്ഷം കൂടുതല്‍ തരാമെന്ന് പറഞ്ഞ് അയാളുടെ ബുദ്ധിയില്‍ ഒരിക്കലും ഉദിക്കാത്ത പ്രമേയങ്ങള്‍ അടിച്ചേല്‍പ്പിച്ച് മോഹവലയത്തില്‍ പെടുത്തി അടുത്ത സിനിമ എടുക്കുന്നു.

അത് പൂര്‍ണ്ണമായി പരാജയപ്പെടുന്നു.അപ്പോള്‍ നമ്മള്‍ പറയുന്നു സിനിമ വളരെ പ്രതിസന്ധിയിലാണെന്നും നിര്‍മ്മാതാവിനെല്ലാം നഷ്ടമായെന്നും .ഏതെങ്കിലും ഒരു നിര്‍മ്മാതാവ് ഞാനിപ്പറഞ്ഞതുപോലെ അന്വേഷണം ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ടോ. ഇവിടെ പല സംവിധായകരുടെയും നിലനില്‍പ്പെന്നു പറയുന്നത് സൂപ്പര്‍ സ്റ്റാറുകളുടെ പിന്നാലെ നടന്ന്് അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ മുറിയെടുത്ത് ലൊക്കേഷനുകളില്‍ കൂടെ ചുറ്റിപ്പറ്റി നിന്ന് ഡേറ്റ് സമ്പാദിക്കുന്നതിലാണ്.പിന്നീടത് വളരെപ്പെട്ടെന്ന് ലേലത്തിനു വിളിച്ച് സംവിധായകനെ കൊണ്ടുപോകുന്നു.അയാള്‍ നേരെ ഡിസ്ട്രിബ്യൂട്ടറുടെ അരികില്‍ ലേലത്തിന്റെ ഒരു ടാഗ് വക്കുന്നു.

മിക്കവാറും ഈ നടന്‍ തന്നെ പറയും നീ അയാള്‍ക്കുവേണ്ടി ചെയ്യുണമെന്ന്്.കാരണവും എനിക്കു വ്യക്തമായി അറിയാം.ഇരുപത്തി അഞ്ചും അന്‍പതും ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ മുപ്പതു മുപ്പത്തിയഞ്ചു പടങ്ങള്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ കൈകളില്‍ നില്‍ക്കുന്നുണ്ടിപ്പോള്‍.എന്തു സിനിമയാണ് ചെയ്യാന്‍ പോകുന്നതെന്നോ ആരാണ് സംവിധാനം ചെയ്യുന്നതെന്നോ അവര്‍ക്കറിയില്ല. മുപ്പത്തി അഞ്ചു സിനിമ ശേഷിച്ച കാലം കൊണ്ട് ചെയ്തു തീര്‍ക്കുമോ എന്നു പോലും അവര്‍ക്കറിയില്ല.പക്ഷേ അത്രയും അഡ്വാന്‍സ് അവരുടെ കയ്യിലുണ്ട്.

*എങ്കിലും നല്ല പ്രൊജക്ടിനായിരിക്കില്ലേ താരങ്ങള്‍ മുന്‍ഗണന നല്‍കുക.?


കൂടുതല്‍ അഡ്വാന്‍സ് കൊടുക്കുന്നയാള്‍ക്കാണ്, പ്രൊജക്ടിനല്ല ഏറ്റവും അടുത്ത ദിവസത്തെ ഡേറ്റു കൊടുക്കുക.ആ ഘട്ടത്തില്‍ അവരെ സമീപിച്ച് കഥ പറഞ്ഞ് അല്‍പ്പമൊക്കെ ചെയ്യാനുണ്ടെന്ന തോന്നലുണ്ടാക്കുന്നവര്‍ക്ക് ഡേറ്റു കൊടുക്കും.എന്നിട്ട് ഈ നടന്‍ അയാള്‍ക്ക് വീണു കിട്ടുന്ന അവസരത്തിലാണ് ചെയ്യാന്‍ പറയുക.ചില പടങ്ങള്‍ ക്യാന്‍സല്‍ ആയിപ്പോകും . അപ്പോള്‍ വിളിച്ചു പറയുകയാണ് അടുത്താഴ്ച എന്റെ പടം ക്യാന്‍സലാണ് നീ തുടങ്ങിക്കോ.ഒട്ടും പ്രിപ്പയേര്‍ഡ് ആയിരിക്കില്ല അപ്പോള്‍. ഒരു നടന്‍ മാത്രമല്ലല്ലോ ഒരു സിനിമക്കകത്ത്.അയാളുമായി ഒത്തിണങ്ങുന്ന സാങ്കേതിക വിദഗ്ധരുണ്ടാവണം. കഥക്കനുയോജ്യരായ മറ്റുകഥാപാത്രങ്ങളുണ്ടാവണം.ഇതൊന്നും നിര്‍മ്മാതാവിന്റെ മുന്നില്‍ അന്നേരമുണ്ടാവില്ല. ആകെയുള്ളത് ദൈവത്തിനു തുല്യനായ സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റാണ്.അതു വച്ച് അയാളങ്ങു തുടങ്ങാന്‍ നിര്‍ബന്ധിതനാകുകയാണ്.

പിന്നീടാണയാള്‍ മറ്റു ചേരുവകള്‍ വലിച്ചെടുക്കുന്നത്.പ്രധാനനടനു വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റുകളാണ് പിന്നീട് .ഈ അഡ്ജസ്റ്റ്‌മെന്റിനിടയില്‍ ഒരു സഹനടന്‍ ഒരിടത്തു കുടുങ്ങിയാല്‍ ഇവിടെ വര്‍ക്കില്ലാതാകുന്നു.ഇവിടെ ഒരു ദിവസം വര്‍ക്കില്ലാതായാല്‍ രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ പാഴാകുന്നു.പിന്നെ ഈ അഡ്ജസ്റ്റ് ചെയ്തുവരുന്ന നടനെ ഈ സിനിമക്കകത്തുള്‍പ്പെടുത്തി അയാളില്‍ നിന്ന് ഊറ്റാവുന്നത് ഊറ്റുന്നതിലേക്കുള്ള തത്രപ്പാടാണ് .ഇങ്ങനെ വരുമ്പോള്‍ ഫിലിം മേക്കിംഗില്‍ വേറൊരഡ്ജസ്റ്റ്‌മെന്റാണ് നടത്തേണ്ടിവരുന്നത്.ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ കൊണ്ട് സൃഷ്ടിച്ചുവിടുന്ന സിനിമകളാണ് പരാജയപ്പെടുന്നത്.തമിഴിലും പരാജയപ്പെടുന്നുണ്ട് ;ഇല്ലെന്നല്ല.സര്‍ഗാത്മക പ്രവൃത്തി എന്ന നിലയില്‍ ലോകത്തവിടെയും ഹോളിവുഡിലും പരാജയപ്പെട്ടേക്കാം.പക്ഷേ അവിടെയൊക്കെ ഒരന്വേഷണത്തിനെങ്കിലും അവര്‍ ശ്രമിക്കാറുണ്ട്.ഇവിടെ കുറുക്കുവഴികള്‍ മാത്രമേയഉളൂ.മറ്റുള്ളവര്‍ വഴി തെളിയിച്ചുകൊണ്ട് അവരുടെ ലക്ഷ്യത്തിലേക്കെത്താന്‍ നോക്കുമ്പോള്‍ മലയാളസിനിമ കുറുക്കുവഴികളിലൂടെ സഞ്ചരിക്കുന്നു.കുറുക്കു വഴികള്‍ പലപ്പോഴും ദിശയറിയാതെ പകച്ചു പോകുന്നതാണ്.കൈനാട്ടികള്‍ ഒരിടത്തുമില്ല.

*സംഘടനകള്‍ക്ക് ബദല്‍ രൂപപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പറഞ്ഞു.ഇപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ രൂപമെടുത്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകളെ പകരം വക്കാനാവുമോ? ക്രിയേറ്റീവായ ഒരു മേഖലയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഒരു പക്ഷമുണ്ടല്ലോ.


-ഞാനതിനകത്ത് കുറെക്കൂടെ ലിബറലാണ് .ഒരാള്‍ക്ക് ഒരു ട്രേഡ് യൂണിയന്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്.വേണമെന്നാണ് ആഗ്രഹമെങ്കില്‍ അയാള്‍ക്ക് ട്രേഡ് യൂണിയന്‍ വാഗ്ദാനം ചെയ്യുന്ന ചില അവകാശങ്ങള്‍ ഉറപ്പു വരുത്താം.അയാളുടെ തന്നെ സംരക്ഷണത്തിന് സംഘടന ആവശ്യമുണ്ടെങ്കില്‍ അയാള്‍ അതിനകത്തു ചേര്‍ന്നാല്‍ മതി.എനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും ഒരു സംഘടനയിലും ചേരേണ്ടതില്ലെന്നുമാണ് ഒരാളുടെ തീരുമാനമെങ്കില്‍ അയാളെ അതിനനുവദിക്കണം.അത് ട്രേഡ് യൂണിയനിസത്തിന്റെ ബാലപാഠമായിത്തന്നെ എടുക്കേണ്ട കാര്യമാണ്.

*ഇത്തരം സംഘടനകളുടെ വരവ് നല്ലതാണോ?


- ഇതിനകത്തൊരു ഡിസിപ്ലിന്‍ ഉണ്ടാകാന്‍ സംഘടനകള്‍ നല്ലതു തന്നെയാണ് .സാമ്പത്തികമായി കെട്ടുപിണഞ്ഞിരിക്കുന്നതു കാരണം അതിനു ചില ഉറപ്പുകളുണ്ടാക്കാന്‍ സംഘടന ആവശ്യമാണ്. സംഘടന വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് സംഘടന വേണ്ട എന്നു വക്കാനുള്ള ഒരാളുടെ അവകാശത്തെ നമ്മള്‍ ഹനിച്ചുകൂടാ എന്നാണ്.

അതു വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണ്. വളരെ രഹസ്യമായി ഇന്നയാളെ മറ്റു സിനിമകളിലഭിനയിപ്പിക്കേണ്ടതില്ല എന്നൊക്കെ സര്‍ക്കുലറുകളിലൂടെ , ഫോണ്‍കാളുകളിലൂടെ പറഞ്ഞുതീര്‍ക്കുന്നു. അതിനു രേഖുയുമുണ്ടാവില്ല . അത് ഒരു കുറുക്കനായ സ്വേശ്ചാധിപതിയുടെ പണി തന്നെയാണ്.അങ്ങനെ ചെയ്യരുത്.അതാണെനിക്ക് ഏതു മേഖലയിലുള്ള ട്രേഡ് യൂണിയനുകളോടും പറയാനുള്ളത്.ഒരാള്‍ക്കു വേണ്ടെന്നുണ്ടെങ്കില്‍ നിങ്ങളയാളെ സഹായിക്കേണ്ട. പക്ഷേ അയാളോടൊപ്പം കൂടിയാല്‍ കൂടുന്നവനെ പിന്നെ ഈ രംഗത്തു കാണിക്കില്ല പറപറപ്പിച്ചുകളയും എന്നൊക്കെ പറയുന്നതു ശരിയല്ല.

*ഹിന്ദിയില്‍ രംഗ് രസിയ എന്ന പേരിലും ഇംഗ്ലീഷില്‍ കളര്‍ ഓഫ് പാഷന്‍സ് എന്ന പേരിലും കേതന്‍ മേത്തയുടെ രവിവര്‍മ്മച്ചിത്രങ്ങള്‍ , ഹിന്ദിയിലും മലയാളത്തിലും നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന ഷാജി എന്‍ കരുണ്‍ ചിത്രമായ സൂര്യമുഖിയുടെ നീണ്ടു പോകുന്ന പ്രൊജക്ട്. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങാന്‍ പോകുന്ന രവിവര്‍മ്മച്ചിത്രം താങ്കളുടെ മകരമഞ്ഞാണ്. എന്താണ് ചിത്രത്തിന്റെ ഹൈലൈറ്റ്?


-ഈ സിനിമ മലയാളത്തിനൊരു പുതിയ കാഴ്ചയും അനുഭവവുമായിരിക്കും.എന്റെ സിനിമകളുടെ പരിമിതി ഏറ്റവും നന്നായി അറിയുന്ന ആളാണ് ഞാന്‍.അതു കൊണ്ടുതന്നെ വളരെ താഴ്ന്ന നിലകളില്‍ നിന്നുകൊണ്ടാണ് ഞാനെന്റെ സിനിമയെക്കുറിച്ചു പറയാന്‍ ശ്രമിക്കുന്നത്.ഇതൊരു പുതിയ പരീക്ഷണമാണെന്നു പറയുന്നത്് മലയാളസിനിമക്ക് ഒരുപക്ഷേ അപരിചിതമായിരിക്കും ഇതിന്റെ രീതി എന്നതുകൊണ്ടാണ്.ലോകത്ത് ഇത്തരം സിനിമകളൊക്കെയണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ ഒരു മാതൃക എന്റെ മുന്നിലില്ല.ഇവിടെ ഞാന്‍ ചെയ്യുന്നത് ചിത്രകാരന്റെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നും ഒരു ചലച്ചിത്രം രൂപപ്പെടുത്തുകയാണ്.ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോണ്‍സാച്ചന്റെ സംഘര്‍ഷം പോലെ . രവിവര്‍മ്മ ഒരു ചിത്രം രചിക്കുന്നതിലേക്ക് രോഡലിനെ കണ്ടെത്തുന്നു.

ഉര്‍വ്വശിയും പുരൂരവസും എന്ന ചിത്രം വരക്കാന്‍ .അക്കാലത്ത് ഉര്‍വശിയുടെ പോസിലേക്കു നില്‍ക്കാന്‍ ആത്മാഭിമാനമുള്ള ഏതു പെണ്ണും കുറച്ച് പിന്നോക്കം പോകും.കാരണം അവള്‍ ഒരന്യപുരുഷന്റെ മുന്നില്‍ എക്‌സ്‌പോസ് ചെയ്യപ്പെടും.പക്ഷേ രവിവര്‍മ്മ ഇതിഹാസത്തിലെ പുരൂരവസിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമുഹൂര്‍ത്തത്തെക്കുറിച്ച് ഈ മോഡലിനോടു പറഞ്ഞുകോണ്ടിരിക്കുമ്പോള്‍ അവള്‍ ആ കഥയില്‍ അകപ്പെട്ടുപോകുകയാണ്.അന്നേരമവള്‍ പുരൂരവസായി സങ്കള്‍പ്പിക്കുന്നത് ചിത്രകാരനെത്തന്നെയാണ്.ചിത്രകാരന്റെ മനസ്സില്‍ എന്നോ ഉര്‍വ്വശിയായി ചേക്കേറിയതാണിവള്‍.ചിത്രകാരന്റെയും മോഡലിന്റെയും ജീവിതത്തിനും പുരൂരവസിന്റെയും ഉര്‍വ്വശിയുടെയും ജീവിതാവസ്ഥ തമ്മിലും പലപ്പോഴും സാമ്യമുണ്ട്. ഇതാണ് ഞാന്‍ സിനിമയില്‍ അനേഷിക്കുന്നത്.


*രാജാരവിവര്‍മ്മക്കൊപ്പം താങ്കളുടെ സ്വാതി തുിരുനാള്‍ കൂടി എടുക്കാം .രണ്ടും ചരിത്ര കഥാപാത്രങ്ങള്‍ . ഒന്ന് യഥാതഥമായി പറയുമ്പോള്‍ മറ്റൊന്ന് കാല്‍പ്പനികമായി . അതെന്താണങ്ങനെ?


-രണ്ടും രണ്ടു രൂപത്തിലാണെന്നെ ആകര്‍ഷിച്ചതും ചിന്തിപ്പിച്ചതും.ഒന്നെല്ലാ സുഖലോലുപതക്കുമിടയില്‍ നിന്നുകൊണ്ട് സംഘര്‍ഷമേറ്റുവാങ്ങുന്ന മഹാരാജാവിലെ എപ്പോഴും തിളച്ചു കൊണ്ടിരുന്ന കലാകാരന്‍ .അതിനു നേരെ എതിര്‍മുഖം കാട്ടി നിന്ന സമൂഹം.രാഷ്ട്രീയാധികാരത്തില്‍ രാജാവ് എന്ന പദവി മാത്രം അനുഭവിക്കാനുള്ള അവകാശം ലഭിക്കുകയും എന്നാല്‍ ഭരണത്തിന്റെ എല്ലാ അധികാരവും ബ്രട്ടീഷുകാരനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നതിന്റെ അവമാനം.ഇത് ആത്മാഭിമാനമുള്ള ഏതു വ്യക്തിയുടെയും ആന്തരിക സംഘര്‍ഷത്തിന് കാരണമാകും.ആ ആംഗിളിലാണ് ഞാന്‍ സ്വാതിതിരുനാള്‍ ചെയ്തത്.അന്നു വരെ ആരും സ്വാതിതിരുനാളിനെ അങ്ങനെ സമീപിച്ചിരുന്നില്ല എന്നെനിക്ക് ധൈര്യമായി എവിടെയും പറയാന്‍ കഴിയും.കാരണം അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടെ ദൈവത്തിന്റെ വേറെ പ്രതിപുരുഷനെന്ന നിലക്ക് സ്വാതിതിരുനാളിനെ പാടി പുകഴ്ത്തുന്ന ചരിത്രകാരന്‍മാരേ ഉണ്ടായിട്ടുള്ളൂ.തിരുവിതാംകൂറിന്റെ ചരിത്രമെഴുതിയവരൊക്കെ ആ വഴിക്കേ പോയിട്ടുള്ളൂ.ചരിത്രത്തിലുള്ള ആഖ്യായികകള്‍ എഴുതിയ സി വി പോലും അത്തരത്തിലാണ് എഴുതിയത്,.പക്ഷേ ചില വിമര്‍ശനങ്ങള്‍ സി വി ഒളിപ്പിച്ചു വച്ചിരിക്കുന്നതും നമുക്ക് കാണാന്‍ കഴിയും.അന്നത്തെ ചുറ്റുപാടില്‍ രാജകുടുംബത്തിനൊക്കെ എതിരെ എഴുതുവാന്‍ മഹാവിപ്ലവകാരിക്കു മാത്രമേ സാധിക്കൂ.

അങ്ങനെ ഒരു വിപ്ലവകാരിയാകാന്‍ സി വി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.ഞാന്‍ പറഞ്ഞത് ഇങ്ങനെ അവതാരം പോലെ പാടിപ്പുകഴ്ത്തപ്പെട്ട ഒരു സ്വാതിതിരുനാളില്‍ നിന്ന് സംഘര്‍ഷത്തിന്റെ തിളക്കലില്‍വെന്തുരുകിക്കൊണ്ടിരുന്ന ഒരു പച്ചയായ മനുഷ്യനിലേക്കുള്ള ഒരു കണ്ടെത്തലായിരുന്നു ആ സിനിമ.
.രവിവര്‍മയുടെ ജീവചരിത്രം വായിക്കുന്ന ഒരാള്‍ക്ക് തിരുവിതാംകൂര്‍ കൊട്ടാരത്തിനകത്തു നടന്നഒട്ടനവധി അന്തര്‍നാടകങ്ങളിലൂടെയും കടന്നു പോകാം.പക്ഷേ എന്നെ അതല്ല ആകര്‍ഷിച്ചത്.രവിവര്‍മയെന്ന കലാകാരന്റെ ആത്മസംഘര്‍ഷമാണ്.അതിനുപോല്‍ബലകമായ കുറെയേറെ സത്യങ്ങള്‍ പലയിടത്തും എഴുതപ്പെട്ടിട്ടുള്ളവയില്‍ നിന്ന് നമുക്കു ലഭിക്കും.രവിവര്‍മ്മ ചിത്രകാരനെന്ന നിലക്ക് അദ്ദേഹത്തിന്റെ കാലത്തു തന്നെ അവമതിക്കപ്പെട്ടു.രവിവര്‍മയുടെ ചിത്രമെഴുത്തിന്റെ വൈദഗ്ധ്യം ലോകത്തിന്റെ മുന്നില്‍ വീണ്ടും തിരിച്ചുകൊണ്ടുവന്നിട്ട് വളരെക്കുറച്ചു കാലമേ ആയിട്ടുള്ളൂ.

അതേവരെ ഫോട്ടോഗ്രാഫി, യഥാതഥം, ഭാരതീയ ചിന്തകളെ നശിപ്പിച്ചവരിലൊരാള്‍ എന്നൊക്കെയായിരുന്നു വിമര്‍ശനം .അതിന് കൃത്യമായ ചില ലോബിയിംഗ് ഉണ്ടായിരുന്നു.കേരളത്തിന്റെ ചുമര്‍ചിത്രകലയുമായി ബന്ധപ്പെട്ട രൂപങ്ങളാണ് കേരളിയമായ ചിത്രങ്ങളില്‍ വന്നുകൊണ്ടിരുന്നത്.രവിവര്‍മ്മ കേരളീയമായ ബിംബങ്ങളെയും കലാരൂപങ്ങളെയും തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.അതുകൊണ്ടു തന്നെ ഒരു കേരളീയചിത്രകാരനല്ല എന്ന് അക്കാലത്ത് പറയപ്പെട്ടിരുന്നു.ഇന്ത്യന്‍ ചുത്രകാരനാണെന്നും സമ്മതിച്ചിരുന്നില്ല.

ഭാരതീയ ചിത്രകലയെ ആകെ തള്ളിക്കളഞ്ഞുകൊണ്ട് വിദേശചിത്രകലയെ സ്വീകരിച്ചയാളാണെന്നും എന്നാല്‍ വിദേശചിത്രകാരന്‍മാര്‍ക്കൊപ്പം എത്താന്‍ കഴിയാത്ത പരാജിതന്‍ ആണെന്നുമാണ് രവിവര്‍മ്മ ജീവിച്ചിരുന്നപ്പോഴും പിന്നീട് ഒരു പത്തു നൂറു വര്‍ഷവും വിലയിരുത്തപ്പെട്ടത്.എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല വിഷയം . അവമതിക്കപ്പെട്ടതുപോലെതന്നെ രവിവര്‍മയുടെ മുന്നില്‍ ഒട്ടേറെ സാമൂഹ്യ വിലക്കുകളും ഉണ്ടായിരുന്നു.തിരുവിതാംകൂര്‍ രാജാവിന് കടല്‍ കടന്നുപോകുന്നയാളെ തിരിച്ചു സ്വീകരിക്കുന്നത് മ്ലേച്ഛമായ കാര്യമാണ്.രവിവര്‍മ്മയും പലപ്പോഴും ആ വിശ്വാസങ്ങളില്‍ പെട്ടിരുന്ന ആളാണെന്നു വേണം കരുതാന്‍.യൂറോപ്യനിസം ചേര്‍ന്ന ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്.

അതേസമയം കേരളീയ ആചാരബദ്ധവുമായിരുന്നു.തന്റെ രാജാവിന്റെ തിട്ടൂരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണദ്ദേഹം മുംബൈയില്‍ കഴിയുന്നത്.പക്ഷേ കടല്‍ കടന്നു പോകുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജാവിനോട് വഴങ്ങുകയും ചെയതു.അങ്ങേയറ്റം ആഗ്രഹമുണ്ടായിരുന്നു ലോകചിത്രകാരന്‍മാര്‍ക്കൊപ്പം മത്സരത്തിനോ പ്രദര്‍ശനത്തിനോ ചെന്നു നില്‍ക്കണമെന്ന്.അതിനുള്ള സൗകര്യം രവിവര്‍മ്മക്കൊരുക്കിക്കൊടുക്കാന്‍ ബ്രട്ടീഷ് ഭരണകൂടം തയ്യാറായിരുന്നു . പക്ഷേ അദ്ദേഹം പോയില്ല.

പിന്നെ ബോംബേ ജീവിതത്തിനിടക്ക് കോടതിയില്‍ തന്റെ ചിത്രങ്ങള്‍ വിസ്തരിക്കപ്പെടുന്ന സംഭവം.അവിടെയൊക്കെ ബ്രട്ടീഷ് കോടതി ആയതുകൊണ്ടാണ് രവിവര്‍മ്മയെ പുറത്തു വിടുന്നത്.ഒരു പക്ഷേ സമൂഹം കുറേക്കൂടി പൊറുക്കുന്നവരായതുകൊണ്ടാണ് രവിവര്‍മ്മയുടെ കഴുത്തില്‍ തല ഇരുന്നത്.സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് അറിയുകയും ശ്വസിക്കുകയും ചെയ്ത ഇക്കാലത്ത് എം എഫ് ഹുസൈനെപ്പോലെയൊരാളെ നമ്മള്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്തത്.അതാലോചിക്കുമ്പോഴാണ് ആ കാലം എത്ര സഹനശക്തിയുള്ളതായിരുന്നുവെന്ന തിരിച്ചറിയുക.

ബ്രട്ടീഷുകാരന്റെ സംരക്ഷണം രവിവര്‍മ്മക്കുണ്ടായിരുന്നു. സംരക്ഷണമെന്നു പറയുന്നത് സാമ്പത്തികവും അംഗീകരിക്കലും മാത്രമാണ്.വെളിയിലിറങ്ങി നടക്കുമ്പോള്‍ ഏതെങ്കിലും മതതീവ്രവാദികളുടെ ആക്രമണത്തിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.അബ്രാഹ്മണരുടെ വീടുകളില്‍ ദൈവങ്ങളെ വച്ചു പൂജിക്കാനവകാശമില്ലാത്തിടത്ത് അവ അച്ചടിച്ചു കയറ്റിവച്ചു.ഇന്നു നമ്മള്‍ ആലോചിക്കുമ്പോ ഭീകരമായ ഒരു കുറ്റമാണത്.അതിനു വേണ്ടി വരച്ച മോഡലുകളോ അവിടെ ചുറ്റുവട്ടത്തുള്ള മനുഷ്യസ്ത്രീകള്‍ ആയിരുന്നു.ഭര്‍തൃമതികളും ,വിധവകളും ,കൊച്ചുവേശ്യകളുംമൊക്കെ ആയിരുന്നു അവരെന്ന തിരിച്ചറിവ് ഒരാളെ നെടുകെ പിളര്‍ക്കാന്‍ ധാരാളമായിരുന്നു.ആ നിലക്കു നോക്കുമ്പോള്‍ വളരെ റവല്യൂഷണറി ആയ ചിത്രകാരനായിരുന്നു രവിവര്‍മ്മ.