.യൗവനത്തിന്റെ ഋതുപരിണാമം
മാറുന്ന കാലത്തിനൊപ്പം യൗവനത്തിന്റെ ഭാവുകത്വത്തില്‍ വ്യതിയാനങ്ങള്‍ വരുന്നുവെന്നാണ് ഋതു പറയുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ശ്യാമപ്രസാദ് ജോഷ്വാന്യൂട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രം പുതുതലമുറകളില്‍ സ്‌നേഹം കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നു. ഐ.ടി. പോലുള്ള മേഖലകളിലെ സൗഹൃദലോകത്തിന് മൂല്യച്യുതി സംഭവിക്കുന്നുവെന്ന് പൊതുവേ ഒരു ആരോപണമുയരുന്നുണ്ട്. പക്ഷേ, ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഋതു പറയുന്നു.
ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പൈതൃകമായിക്കിട്ടിയ കഴിവുകള്‍ നശിപ്പിക്കാന്‍ യുവത തയ്യാറാകുന്നില്ലെന്ന് ചിത്രം അടിവരയിടുന്നു. പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയിലാണ് ശ്യാമപ്രസാദ് ഋതുവിനെ ഒരുക്കിയത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങള്‍. അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയതിലാണ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ വിജയം. പത്രപ്രവര്‍ത്തകനായ ജോഷ്വാന്യൂട്ടണ്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണിത്. മാറുന്ന കാലത്തിനനുസരിച്ച് യൗവനങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങളെ സ്വാംശീകരിച്ച് കഥയും തിരക്കഥയുമൊരുക്കാന്‍ ജോഷ്വാന്യൂട്ടന് കഴിഞ്ഞിട്ടുണ്ട്.
റിമ, നിഷാന്‍, ആസിഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സംവിധായകന്‍ എം.ജി. ശശിയും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

No comments:
Post a Comment