.വിലാപങ്ങള്‍ക്കപ്പുറം ധീരമായ സമീപനം
എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ 'വിലാപങ്ങള്‍ക്കപ്പുറ'ത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ഇരയായിമാറിയ പെണ്‍കുട്ടി. അവളുടെ അതിജീവനത്തിന്റെ കഥയാണ് ടി.വി. ചന്ദ്രന്‍ ചിത്രത്തിലൂടെ പറയുന്നത്. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മിച്ച ചിത്രം പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.
ഗുജറാത്തിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രം മനുഷ്യസ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളും അനാവരണം ചെയ്യുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ പെണ്‍കുട്ടിയെ കാമവെറി പൂണ്ട കണ്ണുകള്‍കൊണ്ട് നോക്കുന്നവരാണ് സമകാലിക സമൂഹത്തില്‍ ഏറെയും. പക്ഷേ, സഹോദരമനസ്സോടുകൂടി സ്ത്രീജനങ്ങളെ സമീപിക്കുന്നവരും വിരളമല്ലെന്ന് ചിത്രത്തിലെ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ വെളിവാക്കുന്നു.

No comments:
Post a Comment