1. ഒരു പെണ്ണും രണ്ടാണും 40കളിലെ കേരള ചിത്രം
ശരിതെറ്റുകള്‍ ആപേക്ഷികങ്ങളാണ്. പുനര്‍വിചിന്തനങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ചില ശരികള്‍ തെറ്റുകളാവും ചില തെറ്റുകള്‍ ശരികളാവും. അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത ഒരു പെണ്ണും രണ്ടാണും കഥ പറഞ്ഞത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ്. 1940കളില്‍ രണ്ടാംലോകമഹായുദ്ധം തീര്‍ത്ത കേരളീയാവസ്ഥകളിലേക്ക് ഫോക്കസ് ചെയ്ത ചിത്രം അടിസ്ഥാനവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
ഉള്ളവര്‍ പൂഴ്ത്തിവെക്കുകയും ഇല്ലാത്തവര്‍ ചെറിയ കുറ്റം ചെയ്യുമ്പോള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥയായിരുന്നു 40കളില്‍ തിരുവിതാംകൂറില്‍. പാവപ്പെട്ട കള്ളന്റെ കഥ, നിയമവിദ്യാര്‍ഥിയുടെ കഥ അങ്ങനെ വിഭിന്നങ്ങളായ ജീവിതകഥകളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും പൂര്‍ത്തിയായത്. രാജ്യത്ത് കടുത്ത ക്ഷാനം നിലനിന്ന നാല്പതുകളിലെ തിരുവിതാംകൂര്‍ കാഴ്ചയുടെ നേര്‍ചിത്രമാണ് ഈ അടൂര്‍ചിത്രം.
തകഴി ശിവശങ്കരപ്പിള്ളയുടെ കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാലു കഥകളാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് അവലംബം. വിവിധ ജീവിതോദ്ദേശ്യങ്ങളുമായി കഴിയുന്നവരുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍. അവര്‍ സമൂഹ മനഃസാക്ഷിക്കു മുന്നില്‍ പലപ്പോഴും പകച്ചു നില്ക്കുന്നു. നിയമത്തിനെയും നീതിയെയും ബഹുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായി അവര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവരുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും അടിസ്ഥാന വര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുന്നില്ലെന്നാണ് ചിത്രം നല്കുന്ന സൂചന.
മനോജ് കെ. ജയന്‍, പ്രവീണ, നെടുമുടി വേണു, രവി വള്ളത്തോള്‍, വിജയരാഘവന്‍, ജഗദീഷ്, സുധീഷ്, കൃഷ്ണന്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. പങ്കിയമ്മയെ അവതരിപ്പിച്ച പ്രവീണയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഒരു പെണ്ണും രണ്ടാണും നേടിക്കൊടുത്തു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു അടൂര്‍ ചിത്രമായാണ് ഒരു പെണ്ണും രണ്ടാണും എത്തിയത്. ഒരു ക്രൈം കഥയുടെ രൂപവും ഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഒരു കാലഘട്ടത്തെ പുനരാവിഷ്‌കരിക്കാനും ചിത്രത്തിനു കഴിഞ്ഞു. സസ്‌പെന്‍സും ഉദ്വേഗജനകമായ നിമിഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. തിരുവിതാംകൂറില്‍ 40കളില്‍ നടന്ന ചെറിയ കളവുകള്‍ മുതല്‍ വലിയ കളവുകള്‍വരെ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് നടത്തിയത്. ആ രസങ്ങളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും യാത്രയായത്. ആ യാത്ര വിജയകരമായി.
വളരെ സരസമായാണ് ഗഹനമായ ആശയങ്ങള്‍ ചിത്രം പങ്കുവെച്ചത്. ഗോവ, ദുബായ്, റോട്ടര്‍ ഡാം, ഫ്രൈബോര്‍ഗ്, മ്യൂണിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നല്ല സിനിമകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനമാണ്.

No comments:
Post a Comment