.മലയാളത്തിനൊരു റോഡ് മൂവി
നഗരജീവിതത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം നടന്ന ഒരു റോഡ് മൂവി. ബ്ലെസി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഭ്രമരത്തെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാര്‍, മറയൂര്‍, നെല്ലിയാമ്പതി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളായ ദൃശ്യങ്ങളാണ് ഭ്രമരത്തില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അനിതരസാധാരണമായ അഭിനയവൈഭവം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു.
മനസ്സിന്റെ ഭ്രമണപഥത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായി തെളിയുന്നുണ്ട്.
പക്ഷേ, തന്റെ നിസ്സഹായാവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് കൈമുതല്‍ - ജീവിതവേഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവരെ കാണാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്.
ദുര്‍ഘടമായ വഴികളിലൂടെ ജീപ്പ് യാത്ര, ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സാധാരണ ജീപ്പ് ഡ്രൈവര്‍മാര്‍പോലും പോകാന്‍ വിസമ്മതിക്കുന്ന ഹൈറേഞ്ചിലെ വഴികളിലൂടെയുള്ള സഞ്ചാരം - മനസ്സ് ഉന്മാദത്തോളമെത്തുന്ന നായകന്റെ ചെറുചലനങ്ങള്‍ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ബ്ലെസി സൃഷ്ടിച്ച കഥാപാത്രത്തിലൂടെ ലാലിന് കഴിയുന്നു.
പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന കുറേ കഥാസന്ദര്‍ഭങ്ങളിലൂടെയൊരു യാത്രയാണ് ചിത്രം. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ ഭൂമിക മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം. മലയാളിയും ബോളിവുഡ് താരവുമായ സുരേഷ് മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം എന്നിങ്ങനെയും ഭ്രമരത്തിന് പ്രാധാന്യമുണ്ട്.

No comments:
Post a Comment