0.ട്രൂ പാസഞ്ചര്‍
ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം ശ്രദ്ധേയമാവുക. അങ്ങനെയൊരു സൗഭാഗ്യമാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന് 'പാസഞ്ചറി'ലൂടെ ലഭിച്ചത്. സമകാലിക സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങളെ സ്പര്‍ശിച്ചാണ് പാസഞ്ചര്‍ യാത്രതുടങ്ങിയത്. വാണിജ്യ സിനിമകള്‍ സ്വീകരിക്കുന്ന കോംപ്രമൈസുകളൊക്കെ ഒഴിവാക്കി വളരെ ഗൗരവമായ വിഷയമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്.
ശ്രീനിവാസന്‍, ദിലീപ്, മംമ്ത തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുതുമയാര്‍ന്ന ഒരു വിഷയമാണ് പറഞ്ഞത്. കുടുംബാന്തരീക്ഷത്തിലെ സ്‌നേഹക്കാഴ്ചകളൊക്കെ അതില്‍ ഇഴചേരുന്നു. ആദ്യ സംവിധാനത്തിന്റെ പാകപ്പിഴകളില്ലാതെ ചിത്രമൊരുക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു. കഥപറച്ചിലിന് തടസ്സമാകുമെന്ന് കരുതി സ്ഥിരം വാണിജ്യ സിനിമകള്‍ അനുവര്‍ത്തിക്കുന്ന കാര്യങ്ങളൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നര്‍മമുഹൂര്‍ത്തങ്ങള്‍ നിറച്ച് സരസമായി കാര്യങ്ങള്‍ പറയാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.
ആക്ഷേപഹാസ്യം കലര്‍ന്ന സംഭാഷണം, ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ വേഗം തുടങ്ങിയവ ചിത്രത്തിനുണ്ടായിരുന്നു. പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മേന്മ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഒരു ചിത്രത്തിന്റെ വലിയൊരു ഭാഗവും ട്രെയിനില്‍വെച്ച് ചിത്രീകരിക്കുക എന്ന പുതുമയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

No comments:
Post a Comment