Thursday, June 13, 2013

സുനിത ബാബു എന്ന ദളിദ് യുവതിയുടെ ആത്മഹത്യ - പോലീസ് പീഡനം മൂലം - വസ്തുതാ പഠനം -

എറണാകുളം ജില്ലയിലെ, തൃപ്പൂണിത്തുറ എരൂർ ഭാഗത്ത്‌, താമസിച്ചിരുന്ന സുനിത ബാബു എന്ന ദളിദ് യുവതിയുടെ ആത്മഹത്യ അതർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ , മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്തു. ക്രിമിനലായ തന്റെ ഭർത്താവിന്റെ വിവരങ്ങൾ ചോർത്തിക്കൊടുക്കേണ്ടി വന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്നതായാണ് മാധ്യമങ്ങളിൽ വന്നത്. അതിൽ അത്ര വലിയ അപാകതയൊന്നും സമൂഹം കണ്ടില്ല. എന്നാൽ കുറ്റാരോപിതനായ ബാബുവിന്റെ കുടുംബത്തിൽ രണ്ടാഴ്ചക്കാലം പോലീസ് യുണിഫോമിലും അല്ലാതെയും കയറിയിറങ്ങുകയും, കുടുംബത്തിലെ സ്ത്രീകളോട്, ഒളിവിൽ പോയ പുരുഷന്മാരുടെ വിവരങ്ങൾ തിരക്കാനെന്ന വ്യാജേന, സ്ത്രീകളുടെയും കുട്ടികളുടെയും മേൽ നടത്തിയ വേട്ട കലാശിച്ചത് കേസിൽ ഒരു രീതിയിൽ പോലും പങ്കാളിയോ സാക്ഷി പോലുമല്ലാത്ത, നിരപരാധിയായ സുനിതയുടെ ദാരുണമായ അന്ത്യത്തിലാണ്. എന്നാൽ ഈ സംഭവത്തിന്റെ പുറകിലെ ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത വസ്തുതകൾ ചുവടെ ചേർക്കുന്നു.

2013 ഏപ്രിൽ 30 നു എരൂർ മാത്തൂർ ഗേറ്റിന് സമീപം ടി. വി. രാമചന്ദ്രന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന വിമൽ ബസാറിലെ ദിവസക്കൂലിക്കാരനാണ് ചന്ദ്രനെന്ന ആൾ. അയാൾ ഈ ദിവസം രാവിലെ ഭക്ഷണം കഴിക്കുന്നതിനായി രാമചന്ദ്രന്റെ അമ്മാവന്റെ സൈക്കിൾ കടയിൽ  നിന്നും അനുവാദത്തോടെ കൊണ്ട് പോയി. ഇയാൾ വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, സഹോദരന്റെ കുട്ടികൾ അമ്പലത്തിൽ പോകുവാനായി ഈ സൈക്കിൾ കൊണ്ടുപോയി, ഇതിനിടയിൽ റോഡിലൂടെ നടന്നു വരികയായിരുന്ന രാമചന്ദ്രന്റെ അമ്മാവൻ യാദൃശ്ചികമായി അമ്പലത്തിനു മുൻപിൽ സൈക്കിൾ ഇരിക്കുന്നത് കണ്ടു എടുത്തു കൊണ്ട് പോയി. കുട്ടികൾ അമ്പലത്തിനു പുറത്ത് വരുമ്പോൾ സൈക്കിൾ കാണുന്നില്ല അവർ സൈക്കിൾ അന്വേഷിച്ചു നടന്നു, ഒടുവിൽ അത് നഷ്ടപ്പെട്ടുവെന്നു ബോധ്യം വന്നപ്പോൾ, ചന്ദ്രനെ വിവരമറിയിക്കുകയും, ചന്ദ്രനും കുട്ടികളും ചേർന്ന് സൈക്കിൾ അന്വേഷിക്കുകയും ചെയ്തു. ഒടുവിൽ നിരാശനായി ഇവർ കടയിൽ ചെല്ലുമ്പോൾ കടയുടെ മുന്നിൽ സൈക്കിൾ ഇരിക്കുന്നത് കണ്ടു, കുട്ടികൾ രാമചന്ദ്രനോട് കാര്യം ചോദിക്കുവാൻ കടയിൽ പ്രവേശിക്കുമ്പോൾ , പുറത്തിറങ്ങടാ പുലയാടി മക്കളെ എന്ന് പറഞ്ഞ്  രാമചന്ദ്രൻ കുട്ടിളെ ജാതിപ്പേര് പറഞ്ഞു ചീത്ത വിളിച്ചു.


ഈ സമയം സുനിതയുടെ ഭർത്താവ്, തോട്ടംകരയിൽ ബാബു അതുവഴി പോകുമ്പോൾ, കുട്ടികൾ ഈ വിവരം ബാബുവിനോടു പറഞ്ഞു. ബാബു കടയിൽ  കയറി വിവരം തിരക്കുമ്പോൾ രാമചന്ദ്രൻ, ഇറങ്ങെടാ പുലയാടി മോനെ എന്ന് പറഞ്ഞു ബാബുവിനെ പിടിച്ചു തള്ളി, കൂടാതെ അനേകം ചീത്തയും വിളിച്ചു. കുപിതനായ ബാബു രാമചന്ദ്രന്റെ ഷർട്ടിനു കുത്തിപ്പിടിചപ്പോൾ രാമചന്ദ്രൻ ത്രാസെടുത്തു, ബാബുവിന്റെ മുഖത്തടിക്കുകയും, മർദിച്ച് വീഴ്ത്തുകയും ചെയ്തു.

അതിനു ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതിയെ വിവരമറിയിച്ചു, ബാബു കടയിൽ കയറി രാമചന്ദ്രനെ അടിച്ചു നിലംപരിശാക്കി, എന്ന ആരോപണത്തിൽ, അടുത്ത ദിവസം എല്ലാ വ്യാപാരികളോടും ഹർത്താലിനു ആഹ്വാനം ചെയ്യുകയും ചെയ്തു, കൂടാതെ ബാബുവിനെതിരെ thrippunithura പോലീസിൽ പരാതി നല്കി. പോലീസുകാർ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ 6 വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. ഇതറിഞ്ഞ ബാബു, സ്ഥലത്ത് നിന്നും മാറി നിന്ന് മുൻ‌കൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു.


ഇ കേസ് എടുത്ത അന്ന് മുതൽ thrippunithura പോലീസ്, ബാബുവിന്റെയും ജേഷ്ടന്റെയും തൊട്ടടുത്ത മറ്റു രണ്ടു ദളിദ് വീടുകളിലും കയറി ഇറങ്ങി അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും, പറയാൻ പറ്റാത്ത വിധത്തിലുള്ള ചീത്ത വിളികലുമായിരുന്നു, ബാബുവിന്റെ ചേട്ടന്റെ മകന്‌ ഡിഗ്രി പരീക്ഷക്ക്‌ പഠിക്കുവാൻ പോലും കഴിയാതെ ഒളിവിൽ പോകേണ്ടി വന്നു.

ബാബുവിന്റെ കുടുംബം CPM പ്രവർത്തകരാണ്. ബാബുവിന്റെ ചേട്ടന്റെ ഭാര്യ കുടുംബശ്രീ ADS ചെയർപേർസണ്‍ കൂടിയാണ്. അവരോടു ത്രിപ്പുണിതുറ SI, P. R. സന്തോഷ് , 'ഇവിടുത്തെ ആണുങ്ങളെയല്ല എനിക്ക് വേണ്ടത് നിന്നെയാണ് ' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചീത്ത വിളിയുമായിരുന്നു. കുട്ടികളുടെ മുൻപിൽ വച്ച് കേട്ടാൽ അറക്കുന്ന തെറി ആണ് പോലിസ് പറഞ്ഞുകൊണ്ടിരുന്നത്. കേസ് എടുത്ത മെയ്‌ 1 മുതൽ മെയ്‌ 16 )o തീയതി വരെ രാവും പകലും പോലിസ് ജീപ്പിന്റെ ഇരമ്പലിന്റെ ഭയത്താലാണ്, ഈ ദളിദ് കുടുംബംങൾ കഴിഞ്ഞത്‌ . ഈ ദിവസങ്ങൾക്കിടയിൽ , നടന്ന വിവരങ്ങൾ ഒന്നുമറിയാതെ, ബാബുവിനെ കാണാനായി വീട്ടിൽ  എത്തിയ ബാബുവിന്റെ സുഹൃത്ത്‌ , ബാബുവിന്റെ അമ്മയോട് സംസാരിച്ചു ഇരിക്കെ, പോലീസ് പാഞ്ഞെത്തി, ആ സുഹൃത്തിനെയും പിടിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി, ഒരു ദിവസം ലോകകപ്പിൽ ഇട്ടു ചോദ്യം ചെയ്തു !

16 )o തീയതി ഏകദേശം 11 മണിയോടെ ബാബുവിനെ അന്വേഷിച്ചു വീണ്ടും പോലീസ് കാർ വീട്ടിൽ ചെന്ന് ചീത്തവിളിയും ഭീഷണിയും മുഴക്കിക്കൊണ്ടിരിക്കുംപോൾ തന്നെ, 12മണിയോടെ SI യും വനിതാ പോലീസും ജീപ്പിൽ പാഞ്ഞെത്തി വീട്ടിൽ അതിക്രമിച്ചു കയറി ബാബുവിന്റെ ഭാര്യ സുനിതയെ , മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചിഴച്ചു , മർദ്ദിച്ചു ജീപ്പിൽ കയറ്റി. സുനിതയെ മർദ്ദിക്കരുത്, അവളെ കൊണ്ടുപോകരുതെന്ന് പറഞ്ഞു കരഞ്ഞ, തളർവാതം വന്നു പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാതിരുന്ന ബാബുവിന്റെ അമ്മയോട് 'തള്ള മിണ്ടാതിരുന്നോണം അല്ലെങ്കിൽ വായിൽ തുണി തിരുകി കയറ്റും' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ജീപ്പിൽ കയറ്റിക്കൊണ്ടു പോയ സുനിതയെ കൊടും കുറ്റവാളിയെ കൊണ്ട് പോകുന്ന രീതിയിൽ ജീപ്പ് ഓരോ ജംക്ഷനിലും നിർത്തി അവരെ ജനങ്ങൾക്ക്‌ മുൻപിൽ കാഴ്ച്ചവസ്തുവിനെപ്പോലെ പ്രദർശിപ്പിക്കുകയായിരുന്നു. സ്റ്റെഷനിൽ എത്തിച്ച ശേഷം സുനിതയെ മണിക്കൂറുകളോളം വെയിലത്ത്‌ നിർത്തി മാനസികമായി പീഡിപ്പിച്ചു അതിനു ശേഷം സ്റ്റെഷനുള്ളിൽ കസേരയിലിരുത്തി അവരുടെ നീണ്ട തലമുടി കസേരയോട് വരിഞ്ഞു കെട്ടി പിന്നെ മർദ്ദനം തുടങ്ങി. അവരെ മർദ്ദിച്ച് അവശയാക്കി ഭർത്താവ് എവിടെയുണ്ടെന്ന് പറയിപ്പിച്ചു. അതിനു ശേഷം നാളെ നിന്റെ ഫോട്ടോ പത്രത്തിൽ വരുന്നത് കാണാമെന്നു പറഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി, കുറച്ചു കഴിഞ്ഞപ്പോൾ ഏതോ പത്രക്കാരൻ അവിടെ വരുന്നത് അവർ കണ്ടു, സുനിതയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത് മുതൽ ബന്ധുക്കൾ സ്റ്റെഷനിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അവരെ കാണുവാൻ അനുവദിക്കാതെ , സുനിതയെ വിട്ടയച്ചെന്നു വീട്ടുകാരോട് പോലീസുകാർ കള്ളം പറഞ്ഞു. പിന്നീട് 6.30 നു അവരെ സ്റ്റെഷനിൽ നിന്നും പറഞ്ഞു വിട്ടു.


സുനിതയെ മർദ്ദിച്ച് ജീപ്പിൽ ഇട്ടു കൊണ്ട് പോയപ്പോൾ CPM ൽ അടിയുറച്ചു വിശ്വസിക്കുന്ന ബാബുവിന്റെ കുടുംബം അവിടുത്തെ CPM നേതാക്കളുടെ കാലിൽ വീണു തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു, എന്നാൽ ഈ വിഷയത്തിൽ കെ. ബാബു മന്ത്രി നേരിട്ട്  ഇടപെട്ട കേസ് ആയതു കൊണ്ട് തങ്ങൾക്ക്  ഒന്നും ചെയ്യാൻ കഴിയില്ലന്നു പറഞ്ഞു തടിതപ്പി.

7 മണിയോടെ തിരിച്ചെത്തിയ സുനിത, തന്നെ മാനസികമായി പീഡിപ്പിച്ചതും, മൂന്നാംമുറ പോലുള്ള മർദ്ദനമുറകൾ പ്രയോഗിച്ചു ഭർത്താവ് എവിടെയുണ്ടെന്ന് പറയിപ്പിച്ചതടക്കം വരെയുള്ള കാര്യങ്ങൾ രാത്രി 3 മണി വരെ പൊട്ടിക്കരഞ്ഞു കൊണ്ട് കുടുംബത്തോട് പറഞ്ഞു : നാളെ എന്റെ ഫോട്ടോ പത്രത്തിൽ വരുമോ ' എന്ന് കൂടെക്കൂടെ കുടുംബക്കാരോട് ചോദിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു. 3 മണി കഴിഞ്ഞപ്പോൾ അവളെ ആശ്വസിപ്പിച്ചു എല്ലാവരും ഉറങ്ങാൻ കിടന്നു. ആ സമയത്താണ് സുനിത തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ , ട്രെയിനിനു മുന്നിൽ  ചാടി ആത്മഹത്യ ചെയ്യുന്നത്.
പിറ്റേന്ന് രാവിലെ എറണാകുളം ഗവർന്മെന്റ് ആശുപത്രിയിലേക്ക് പൊസ്റ്റ്മൊർട്ടത്തിനു കൊണ്ട് പോയ മൃതശരീരത്തെ അനുഗമിക്കാൻ ബന്ധുക്കളെയാരെയും അനുവദിച്ചില്ല. ഈ സമയത്തൊക്കെ മന്ത്രി കെ. ബാബുവിന്റെ വലംകൈ ആയ സുരേഷ് റാഫി ആണ് മൃതദേഹത്ത്തോടൊപ്പം പോയത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം ബന്ധുക്കൾ എത്തുന്നതിനു മുൻപ്, സുരേഷ് റാഫി ഒപ്പിട്ടു വാങ്ങി ധൃതിയിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. നാളിതുവരെ സുനിതയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ബന്ധുക്കൾക്ക്, ലഭിച്ചിട്ടില്ല. പോലീസ്  സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണു പറയുന്നത് .


പോലീസ് വേട്ടയുടെ ഭാഗമായാണ് സുനിതക്ക് ജീവൻ ഒടുക്കേണ്ടി വന്നത് . 'ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും പൊതു ജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും, സഭ്യവും മാന്യവും ആയ ഭാഷ ഉപയോഗിക്കേണ്ടതുമാണ്,' എന്ന് കേരള പോലിസ് ആക്ടിൽ, പറയുന്നുണ്ട്. കൂടാതെ ക്രിമിനൽ നടപടി വകുപ്പ് 160 (1) പ്രകാരം, ഏതെങ്കിലും സ്ത്രീയെയോ 15 വയസിൽ താഴെയുള്ള ആണ്‍കുട്ടിയെയോ അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ, മറ്റേതെങ്കിലും സ്ഥലത്ത് ചോദ്യം ചെയ്യപ്പെടുവാൻ വേണ്ടി ഹാജരാക്കുവാൻ ആവശ്യപ്പെടാൻ പാടില്ലാത്തതാണ് . ഈ സാഹചര്യത്തിൽ ആണ് കേസിൽ ഒരു രീതിയിലും ഉൾപ്പെടാത്ത, പ്രതിയല്ലാത്ത സുനിതയെ, വീടിനുള്ളിൽ കയറി വിളിച്ചിറക്കി, ജീപ്പിൽ കയറ്റി കാഴ്ച വസ്തുവിനെപ്പോലെ, പൊതു സ്ഥലത്ത് കൂടെ പ്രദർശിപ്പിച്ചു, നിയമ വിരുദ്ധമായി, തടങ്കലിൽ മണിക്കൂറുകളോളം ഭേദ്യം ചെയ്തു, തെളിവെടുപ്പ് നടത്തിയത്. നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്.


കേരളം വളരെ സാമൂഹ്യ പുരോഗതി കൈവരിച്ചെന്നു അവകാശപ്പെടുമ്പോഴും, ജാതി ജന്മിത്തമെല്ലാം അവസാനിപ്പിച്ചെന്ന്  CPM, അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ വീമ്പിളക്കുംബോഴും ഇന്നും ദളിതുകളും ആദിവാസികളും സാമൂഹ്യമർദനവും, വിവേചനവും അനുഭവിക്കുന്നു,പുരുഷാധിപത്യ വ്യവസ്ഥിതിയുടെ കീഴിൽ സമൂഹത്തില സ്ത്രീകൾ ചൂഷണവും മർദ്ദനവും അനുഭവിക്കുമ്പോൾ, ദളിത്‌ ആദിവാസി സ്ത്രീകളുടെ കാര്യത്തിൽ, അവർ ഇരട്ട ചൂഷണമാണ് അനുഭവിക്കുന്നത്. ദളിതുകളെയും ആദിവാസികളേയും ക്രിമിനലുകളും മോഷ്ടാക്കളുമായി കാണുന്ന ബ്രാഹ്മണ്യ ബോധമാണ് പൊതുസമൂഹത്തിൽ ഇന്നും നിലനില്ക്കുന്നത്, ബ്രാഹ്മണ്യം ആശയശാസ്ത്രമായിട്ടുളള  ഭരണകൂടത്തിനു ദളിതുകളെയും ആദിവാസികളെയും എപ്പോൾ വേണമെങ്കിലും ക്രിമിനലുകളായും മോഷ്ടാക്കളായും ചിത്രീകരിച്ചു വേട്ടയാടിപ്പിടിക്കാം, 16 ദിവസത്തോളം ദളിത്‌ കുടുംബത്തെ നിരന്തരം വേട്ടയാടിയപ്പോൾ, അതിനെതിരെ രംഗത്ത്‌ വരാതിരുന്ന CPI, CPM, BJP, കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികൾ - ഭരണകൂടം വേട്ടയാടിപ്പിടിച്ച ഇരയുടെ രക്തം കുടിക്കാൻ ചെന്നായ്ക്കളെപ്പോലെ ഓടിയടുത്തു. ഇവർക്കും ഈ രക്തത്തിൽ പങ്കുണ്ട് .

ആവശ്യങ്ങൾ

S I യെ അന്വേഷണ വിധേയമായി ഉടനടി സസ്പെന്റ് ചെയ്യുക


സുനിതയുടെ മരണത്തിനു കാരണക്കാരായ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു, S I അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ, വിമൽ ബസാർ കടയുടമ രാമചന്ദ്രനടങ്ങുന്ന വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ മുതലായവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് എതിരെ കേസ് രജിസ്ടർ ചെയ്യുക, കൂടാതെ ടിയാന്മാര്ക്കെതിരെ I P C വകുപ്പുകൾക്ക്  പുറമേ, തടങ്കൽ പീഡനത്തിനും, പട്ടികജാതി പട്ടികവർഗ അതിക്രമതിനുമെതിരെയുള്ള  വകുപ്പുകൾ കൂടി ചുമത്തുക.

സുനിതയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉടനടി നല്കുക






സ്ത്രീക്കൂട്ടായ്മ


ജൂണ്‍ 11 ന് ഈ വിഷയത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഐ.ജി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്‌ .
'Suicide of Sunita Babu – Due to Police Harassment'
A fact-finding report on a Dalit woman's suicide in Kerala by Sthreekoottayma (A women's collective)
The suicide of Sunita Babu, a Dalit woman, in Eroor, Thrippunithara of Ernakulum District appeared and was discussed in the media, but not with the seriousness that it deserved. The media portrayed it as a case of suicide driven by the weight of having divulged to the police the whereabouts of her criminal husband. The society saw nothing amiss in this incident. However, the fact of the matter is that Sunita took her own life, having been driven to it by two weeks of harassment by the police hunting for the accused Babu. For two weeks, the police frequented the house of the accused in uniform and civilian clothes, and constantly harassed the women and the children in the guise of trying to get information about the absconding accused, resulting in a tragic end for Sunita who was neither involved in, nor was a witness to the incident. Below is an account of facts of this incident that has not come to light.
Sunita Babu
April 30, 2013
Chandran is a daily-wage employee working in Vimal Bazaar, owned by T.V. Ramachandran near Mathoor gate in Eroor, Thrippunithura. On the said day, he borrowed a bicycle (that belonged to Ramachandran's uncle) from this shop, to go home for his breakfast. While he was having food at home, Chandran's nephews took the bicycle to visit the temple. While the children were inside the temple, the bicycle was left outside, where it was spotted by its owner, Ramachandran's uncle who was walking along the road. He took the bicycle. When the children came out of the temple, they didn't see the cycle and went around searching for it. When they were certain that they had lost it, they informed Chandran, their uncle and all of them together started searching for it. Having lost hope of finding it, they went to Ramachandran's shop, where they saw the cycle in front of the shop. When the children tried to get inside the shop to ask what had happened, Ramachandran said 'Get out, pulayadimakkale' (this is considered an expletive in Kerala and is a casteist abuse .). Ramachandran abused the children calling caste names.
At this time, Babu, Sunita's husband was passing by, and the children told him about this incident. Babu went inside the shop when Ramachandran shoved him and abused him too similarly saying 'Get out, pulayadimakkale', and called him many other expletives. Annoyed by this Babu grabbed Ramachandran by his shirt collar and Ramachandran hit Babu on his face with the weighing scale, and beat him down.
Afterwards, the Vyapari Vyavasayi Ekopana Samiti (Kerala's organization of traders and businessmen) was informed. On the accusation that Babu assaulted and beat down Ramachandran, a hartal of all traders was called for the next day. Also, a complaint was lodged against Babu in the Trippunithura police station. Six charges, including non-bailable offences were filed against Babu by the police. When Babu got to know about this, he went into hiding and tried to get an anticipatory bail.
From the day this case was charged (on May 1, 2013), Trippunithura police started frequently visited the homes of Babu, his elder brother, and two other neighbouring Dalit families, and threatened the women and children in the households. They used abusive language that cannot even be reproduced. Babu's elder brother's son, who was preparing for his degree examination was unable to study, and was forced to go into hiding.
Babu's family are CPM activists. His elder brother's wife is ADS chairperson of the Kudumbashree (Area Development Societies are the second tier of the three-tier organization of Kudumbashree, the state's network of women's self help groups). This lady was much abused by the Trippunithura Sub-Inspector P.R. Santhosh who threatened her saying "It's not the men in this household that I want, it is you". The abuses showered on them by the police were of the kind that one shudders to utter in front of children. These families lived in terror from May 1, the day the case was charged, till May 16, afraid of the rumbling and growling of the police jeeps day in and day out. Meanwhile, on one of those days, a friend of Babu's, unaware any of these incidents, came to visit Babu's bedridden mother. While he was talking to Babu's mother, the police rushed into the home, took away the clueless friend and questioned him for one whole day in lock-up.
On 16th of May, around 11 a.m. the police jeep came and as usual the police started harassing and threatening the household. By 12 noon, S.I. Santhosh, and the Women S.I. sped to the place in a jeep, and barged into the house, and dragged Babu's wife Sunita holding her by her hair, pummelled her into the jeep. Babu's paralyzed mother, who cannot even sit up without help, cried and implored them not to beat Sunita and take her away. This old paralyzed woman was threatened saying "Shut up, or we will shove a gag into your mouth". Sunita, who was taken in the jeep, was treated like a hardened criminal and the jeep stopped at all junctions where she was displayed in front of the people like a showpiece.
After reaching the police station, she was made to stand in the hot sun for hours to mentally (and physically) harass her. After that she was made to sit in a chair inside the station; she was tied with her long hair around the chair, and the police started to beat her up. After she was tortured, her husband's whereabouts was forced out of her. After that she was again threatened that her photo will appear in the next day's newspapers. After some time, some other personalities who appeared to be journalists also came there. Sunita's relatives who tried to visit her in the station were not even allowed to meet her, and the police lied to them that she had been let off. Later, at 6:30 p.m., Sunita was sent away from the police station with her relatives.
Babu's family, who were staunch believers in the CPM party's ideology, pleaded at the feet of the CPM leaders in the area to help them when Sunita was taken away. However, they excused themselves from offering help saying that the minister K.Babu was directly involved in the case and they couldn't do anything.
Sunita reached back her home by 7 p.m., and narrated to her family amidst tears and wailing about how the police mentally tortured her, and used techniques similar to third grade torture to extract from her the information about Babu. She was crying till 3 a.m. in the morning, and kept asking the family members: "Will my photo appear in tomorrow's newspapers?". After 3 a.m. in the morning, having consoled her as best as they could, the family went to sleep. After that, Sunita went to the near-by railway tracks and killed herself by jumping in front of a train.
Her body was taken to Ernakulum Government Hospital for post-mortem the next day morning. None of the relatives were allowed to accompany the body. At this time, the minister K.Babu's right-hand man Suresh Rafi accompanied the dead body. After the post-mortem, before the relatives could arrive, Suresh Rafi signed and received her body. But he has not visited Sunitha's house at least once after that. Till date, her family has not yet received her post-mortem report also.
Sunita had to end her life after being hunted by the police. The Kerala Police Act says that 'All police officers in duty should exhibit good manners and polite behaviour and compassion befitting the circumstances, and should use language that is decent and polite'. Additionally, according to Criminal Law 160(1), any woman or boy below 15 years of age cannot be asked to appear for questioning in any place other than where they live. It was in this circumstances that Sunita, who was not involved in this case in any manner, and not an accused, was taken away from her home forcefully, and displayed in public places in the police jeep, and was detained and interrogated for hours in prison. This is a blatant violation of all laws.
While Kerala claims to have achieved progress, and while leftist parties including the CPM claim to have put an end to casteism, the Dalit and Adivasi communities face torture and discrimination even today. Under a patriarchal order, even as women experience exploitation and violence, Dalit-Adivasi women experience double-exploitation. Brahminism continues as the public consciousness of the society that sanctions viewing Dalits and Adivasis as criminals and thieves. The state also portrays Dalits and Adivasis as criminals conveniently, and hunts them. The political parties, including the CPI, CPM, BJP, and the Congress, that did not stand up for the Dalit families when they were hunted for 16 days also have the blood of these victims of the state on their hands.
Demands
• Suspend the S.I. subject to enquiry.
• Register the charges of abetting suicide against Excise Minister K. Babu, Police officers including the Sub Inspector, Vimal Bazaar owner Ramachandran and other officials of the Vyapari Vyavasayi Ekopana Samiti. Additionally, apart from under the IPC sections, also book them for Prison torture, and under the Prevention of Atrocities against SC/ST Act.
• Immediate and appropriate compensation to Sunita's family.
~ Sthreekoottayma
~~~
 'Sthreekoottayma' is a collective of woman activists working in different organizations and areas, based in Ernakulam.

Thursday, May 9, 2013

നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു എന്നു പറഞ്ഞത് വിക്ടർ ഹ്യൂഗോ ആണ് .എന്നാൽ സ്കൂളിനെ തന്നെ ജയിലാക്കിമാറ്റമെന്ന് ലോകത്തിനു കാണിച്ചു കൊണ്ടിരിക്കുന്നത് നമ്മളാണ്.ജയിലും സ്കൂളും തമ്മിലുള്ള സാമ്യങ്ങൾ നേരത്തെ പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഗാരി നോർത്തിന്റെ രണ്ടു ബസ്സുകളുടെ കഥയിൽ ഒരു കുട്ടി അച്ഛനോട് ജയിലിലേക്കും സ്കൂളിലേക്കും പോകുന്ന ബസ്സുകൾ ചൂണ്ടിക്കാട്ടി അവ തമ്മിലുള്ള വ്യെത്യാസങ്ങൾ എന്തൊക്കെയെന്നു ചോദിക്കുന്നുണ്ട് .വ്യെത്യാസങ്ങൾ ഏറെയുണ്ടെന്നു പറഞ്ഞ അച്ഛൻ ഓരോന്നായി മകനു വിശദീകരിച്ചു കൊടുക്കുന്നു .അവയോരോന്നും മറ്റേതിനും ബാധകമാണല്ലോ എന്നു മകൻ ചൂണ്ടിക്കാട്ടുമ്പോൾ അച്ഛൻ കുഴങ്ങിപ്പോകുന്നു.ബെല്ലും അസംബ്ലിയും യൂണിഫോമും ഇടുങ്ങിയ മുറികളും ശിക്ഷാരീതികളും എല്ലാം സമാനം.രണ്ടിടങ്ങളും കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണല്ലോ.എന്നാൽ ചലന സ്വാതന്ത്ര്യം ജയിലിലാണ് കൂടുതൽ.പരോളിലിറങ്ങാനുള്ള സ്വാതന്ത്ര്യം സ്കൂളിനില്ല. ചില കാമ്പസുകളിൽ നിരീക്ഷണ ക്യാമറപോലും വന്നു കഴിഞ്ഞു .

കുട്ടികൾ പറഞ്ഞ ചില കാര്യങ്ങൾ:- 

പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.

അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാം, വാരാതെയുമിരിക്കാം.കുട്ടികൾ വൈകിയാൽ പല തരത്തിലുള്ള ചോദ്യം ചെയ്യലുകൾ ...ആരുടെ കൂടെ കറങ്ങിനടക്കുകയായിരുന്നെന്ന കളിയാക്കലുകൾ ...ദിവസം മുഴുവൻ ക്ലാസ്സിനു പുറത്തുനിർത്തൽ ....

പഠിപ്പിക്കലിനേക്കാൾ പ്രധാനം ഉപദേശങ്ങൾക്കും കുട്ടികളുടെ പ്രേമം കണ്ടുപിടിക്കലിനുമൊക്കെയാണ്.

സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.

ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു .

സ്കൂളിൽ ആകെയുള്ള നാല് ആണ്‍ സാറന്മാരോട് സംസാരിക്കാൻ പാടില്ല.

പിൻകുറിപ്പ് :-  ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളേജ് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക്, ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് അവരുടെ ഭാവി പരിപാടികളെ വിലയിരുത്തുക എന്നൊരു പ്രോജക്ടു നൽകി. ഫലം നിരാശജനകം. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള നേരിയ സാധ്യതപോലും നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് 200 എണ്ണത്തിന്റെയും ഭാവി ഇരുണ്ടതാണെന്ന് അടിവരയിട്ട് പിള്ളേർ സാറിന് റിപ്പോർട്ട് നൽകി. 25 വർഷം കഴിഞ്ഞ് ആകസ്മികമായി പഴയ റിപ്പോർട്ട് കാണാനിടയായ മറ്റൊരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ വിളിച്ച് അതിൽ പറഞ്ഞിട്ടുള്ള 200 കുട്ടികളും ഇപ്പോൾ ഏതേതു നിലയിലുള്ള ജീവിതം നയിക്കുകയാണെന്ന് അന്വേഷിച്ചുവരാൻ ആവശ്യപ്പെട്ട് വേറൊരു പ്രോജക്ട് നൽകി. പഴയ സ്കൂൾകുട്ടികളിൽ 180 പേരെയും നിയുക്തപ്രോജക്ട് എഴുത്തുകാർ കണ്ടുപിടിച്ചു. പക്ഷേ പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവരിൽ ആരുടെയും ഭാവി അത്രയ്ക്ക് ഇരുളടഞ്ഞു പോയിരുന്നില്ലത്രേ. പകരം എല്ലാവരും വൈദ്യവും വാസ്തുവിദ്യയും നിയമവുമൊക്കെ പഠിച്ച് നല്ലനിലയിലുമെത്തിയിരുന്നു.

അദ്ധ്യാപകന് കൌതുകം ഇരച്ചു. അദ്ദേഹം തന്നെ ഫീൽഡിലിറങ്ങി അദ്ഭുതകരമായ ജീവിതവിജയങ്ങളുടെ കാരണം പഴയ ചേരി നിവാസികളെ നേരിൽ കണ്ട് തിരക്കി. അപ്പോഴല്ലേ സത്യം പുറത്തുവന്നത്. ഒരേ സ്വരത്തിൽ എല്ലാവരുംപറഞ്ഞത് “ഞങ്ങളെ പഠിപ്പിച്ച ടീച്ചറാണ്” കാരണം എന്ന്. അപ്പോഴേയ്ക്കും വൃദ്ധയായ, ടീച്ചറെ കണ്ടു പിടിച്ച് അദ്ദേഹം അഭിമുഖം നടത്തി. അവർ പറഞ്ഞത്, “ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല, അവരെ സ്നേഹിച്ചു അത്രമാത്രം!”. 
നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

Courtesy :- 1.'സദാചാര പോലിസിങ്ങിന്റെ സ്കൂൾ പാഠങ്ങൾ' ഉമ്മർ ടി .കെ , മലയാളം വാരിക.
                 2. വെള്ളെഴുത്ത് ,ശിവകുമാർ ആർ . പി .


Sunday, May 5, 2013

ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ....


പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍.....
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.

(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.

(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.

(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.

11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.

(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,

സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,

സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.

സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)

അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.

(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.

30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.

31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.

32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).

33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).

34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .

35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച് അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.

Wednesday, January 9, 2013

പങ്കാളിത്ത പെന്‍ഷന്‍ ...സമര രംഗത്തേക്കിറങ്ങുന്ന ജീവനക്കാരോട് ഐക്യപ്പെടുക.

പങ്കാളിത്ത പെന്‍ഷന്‍ ...

മന്ത്രിമാര്‍ ,എം എല്‍ .എ മാര്‍ തുടങ്ങിയ "ജനസേവകരുടെ" മാസബത്തയുടെയും ശബളത്തിന്റെയും പേരില്‍ നടത്തുന്ന ധൂര്‍ത്തും കൊള്ളയും വെട്ടിച്ചുരുക്കാന്‍ കഴിഞ്ഞാല്‍ ഉദ്ദേശിക്കുന്ന പങ്കാളിത്ത പെന്ഷനുപകരം കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നത്തെ പെന്‍ഷന്‍ പദ്ധതി തന്നെ തുടരാനകുമല്ലോ .സാമൂഹികപരിവര്‍ത്തനമെന്ന മലമറിക്കലൊന്നും
നടത്താതെ തന്നെ രാജ്യസ്നേഹമുള്ള ജനസെവനോന്മുഖമായ ഏതു രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാരിനും ഇതൊക്കെ ചെയ്യാവുന്നതെയുള്ളൂ .

നാടിന്‍റെ സമ്പത്തുമുഴുവന്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന സര്‍ക്കാരിന് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന വാദം വ്യാജമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് ആഗോള കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരിവിപണിയില്‍ ചൂതാടാന്‍ എറിഞ്ഞുകൊടുക്കുന്ന ഭരണകൂട നടപടിയെ ചെറുക്കുക.
 



സമര രംഗത്തേക്കിറങ്ങുന്ന ജീവനക്കാരോട് ഐക്യപ്പെടുക.
  
                                   

പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ആദ്യം വന്‍കിടക്കാരില്‍ നിന്ന് പിരിക്കാനുള്ള നികുതികള്‍ മുഴുവന്‍ പിരിച്ചെടുക്കട്ടെ. വിദേശബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണം
മുഴുവന്‍ കൊണ്ടുവരട്ടെ. നാടിന്‍റെ സമ്പത്തുമുഴുവന്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന സര്‍ക്കാരിന് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന വാദം വ്യാജമാണ്.



                                                          
                                                   
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് 2000 കോടി ആസ്തിയുണ്ടായിരുന്ന മോഡേന്‍ ബ്രെഡ്‌ കമ്പനി ഹിന്ദുസ്ഥാന്‍ ലിവറിനു കൊടുത്തത് വെറും 140 കോടി രൂപയ്ക്കായിരുന്നു. ഇത്തരത്തില്‍ നാടിന്‍റെ സമ്പത്തുമുഴുവന്‍ കുത്തകകള്‍ക്ക് തീറെഴുതുകയും ബിനാമിപേരുകളില്‍ അതിന്‍റെ പങ്കുപറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഒറ്റപ്പെടുത്തുക.

Monday, November 5, 2012

അരുന്ധതി റോയ് , നോം ചോസ്കി , ബിനായക് സെന്‍ .... ,

കൂടംകുളം ആണവനിലയത്തെക്കുറിച്ചു അരുന്ധതി റോയ്  , നോം ചോസ്കി , ബിനായക് സെന്‍ , തുടങ്ങിയവരുടെ പ്രസ്താവനകള്‍ ....

കൂടംകുളം ആണവനിലയത്തിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നതിനു തടസ്സം നില്‍ക്കുന്ന ഗ്രാമീണരോട് ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.2011 മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ ഭൂകമ്പം ഫുക്കുഷിമ ആണവനിലയം നശിപ്പിച്ച സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു ആ ദുരന്തത്തിനു ശേഷം ആണവോര്‍ജ്ജം ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളും തങ്ങളുടെ നയം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ ഒഴികെ മറ്റെല്ലാ ആണവശക്തികളും.

വ്യവസായ മാലിന്യം തൊട്ട് നഗരങ്ങളിലെ  ഓടകളിലൊഴുകുന്ന മലിന വസ്തുക്കള്‍ വരെ,എന്തിനധികം പറയണം , ദിവസം തോറും നമുക്ക് ചുറ്റും കുമിഞ്ഞു കൂടുന്ന മാലിന്യം സംസ്കരിക്കാന്‍ പോലും പ്രാപ്തരല്ലെന്ന്  നമ്മുടെ സര്‍ക്കാര്‍ കാണിച്ചു തന്നു കഴിഞ്ഞു .ആണവനിലയങ്ങളിലെ മാലിന്യ പ്രശ്നം തങ്ങള്‍ തരണം ചെയ്യുമെന്ന് അവര്‍ പിന്നെയെങ്ങിനെ പറയും ?

ഇന്ത്യയിലെ ആണവനിലയങ്ങള്‍ സുരക്ഷിതമെന്ന് അവര്‍ എങ്ങിനെ വാദിക്കും ?യൂണിയന്‍ കാര്‍ബൈഡുമായി(ഇപ്പോള്‍ ഡോ കെമിക്കല്‍സ് )ഒത്തുകളിച്ച് ഭോപ്പാല്‍ ഗ്യാസ്  ദുരന്തത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് നീതി ലഭിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ കളിച്ച കളിയെല്ലാം നമുക്കറിയാം പക്ഷെ എത്ര വന്‍തുക നഷ്ടപരിഹാരമായി കൊടുത്താലും ശരിയാക്കുവാന്‍ പറ്റാത്ത തെറ്റായിരിക്കും ഒരാണവ ദുരന്തം.വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കുറ്റകൃത്യങ്ങളാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു 

അരുന്ധതി റോയ് .







കുടംകുളം ഇന്ത്യയുടെ മറ്റൊരു ഭോപ്പാല്‍ ദുരന്തമാകും.ഇന്ത്യ പോലൊരു രാജ്യത്ത് ആണവകേന്ദ്രങ്ങള്‍ ജനവാസമേഖലകളില്‍ സ്ഥിതിചെയ്യുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും.വ്യാവസായിക ദുരന്തങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലുണ്ട്.ഭോപ്പാല്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് .കുടംകുളം സമരക്കാര്‍ക്ക് ധൈര്യംപകരാന്‍ സഹായകമാകട്ടെ എന്റെ പിന്തുണ.

നോം ചൊംസ്‌കി.






"The Koodan kulam Nuclear Power Project will have serious health consequences,not only for the local people, but also for the people of the entire region.This will be accompanied by large scale loss of livelihood for the fisher folk communities of the entire area.The long term risks of a nuclear accident are unpredictable."


Dr. Binayak Sen.




Thursday, November 1, 2012

Frida Kahlo (July 6, 1907 - July 13, 1954).



"I paint myself because I am so often alone and because I am the subject I know best."

''എനിക്ക് ഏറ്റവും നന്നായി വരയ്ക്കാനറിയാവുന്ന വിഷയം ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ എന്നെത്തന്നെ വരയ്ക്കാന്‍ നിര്‍ബന്ധിതയാകുന്നത് .''

കലാലോകത്ത് സ്ത്രീയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ മെക്സിക്കന്‍ ചിത്രകാരിയാണ്  1907 ല്‍ ജനിച്ച Frida  Kahlo .ഫ്രിഡയുടെ മൂന്നാം വയസ്സിലാണ് 1910 ല്‍ മെക്സിക്കന്‍ വിപ്ളവം ആരംഭിക്കുന്നത് .തെരുവിലെ വെടിയൊച്ചകള്‍ കാതോര്‍ക്കുകയും വിപ്ളവകാരികള്‍ക്ക് തന്റെ അമ്മ ഭക്ഷണം വിളമ്പുന്നത് കാണുകയും അങ്ങനെ വിപ്ളവത്തോടുള്ള തന്റെ ആഭിമുഖ്യം പ്രകടിപ്പിക്കാനും ജീവിതത്തില്‍ ആ സംഭവങ്ങള്‍ പലകുറി ഓര്‍മ്മപ്പെടുത്തി കാണിക്കുവാനും അവര്‍ ശ്രമിച്ചിരുന്നു.

1925 ല്‍ ഒരു ബസപകടത്തില്‍ ഗുരുതരമായ പരിക്കുകളേറ്റ ഫ്രിഡയ്ക്ക്  വേദന വേട്ടയാടുന്ന ദിനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത് .അപകടത്തെത്തുടര്‍ന്ന് മുപ്പത്തഞ്ചിലധികം ശസ്ത്രക്രിയയ്ക്ക് ഫ്രിഡ വിധേയയായി .രോഗാതുരമായ ഒരു ജീവിതം ചിത്രങ്ങളുടെ ഒരാവിഷ്ക്കാര ലോകം തുറന്നിട്ടു .ഫ്രിഡ സ്വന്തം അനുഭവങ്ങളെ സര്‍ റിയലിസത്തിന്റെയും ക്ളാസിക്കല്‍ മെക്സിക്കന്‍ പാരമ്പര്യത്തിന്റെയും ഊര്‍ജ്ജം നല്‍കി വരച്ചിട്ടു .തീവ്രവികാരത്തിന്റെയും കഠിനവേദനയുടെയും ചുഴിയിലകപ്പെട്ട ഫ്രിഡ വരച്ച ചിത്രങ്ങളിലേറയും സെല്‍ഫ്  പോട്രയ്‌റ്റുകളാണ്.       


famous frida kahlo paintings ...



























 


BIOGRAPHY

Frida Kahlo de Rivera (July 6, 1907 – July 13, 1954; Magdalena Carmen Frieda Kahlo y Calderón) was a Mexican painter, born in Coyoacán.  Perhaps best known for her self-portraits, Kahlo's work is remembered for its "pain and passion", and its intense, vibrant colors. Her work has been celebrated in Mexico as emblematic of national and indigenous tradition, and by feminists for its uncompromising depiction of the female experience and form.
Mexican culture and Amerindian cultural tradition figure prominently in her work, which has sometimes been characterized as Naïve art or folk art.  Her work has also been described as "surrealist", and in 1938 one surrealist described Kahlo herself as a "ribbon around a bomb".
Kahlo suffered lifelong health problems, many of which stemmed from a traffic accident in her teenage years. These issues are reflected in her works, more than half of which are self-portraits of one sort or another. Kahlo suggested, "I paint myself because I am so often alone and because I am the subject I know best."  She also stated, "I was born a bitch. I was born a painter
Frida was one of four daughters born to a Hungarian-Jewish father and a mother of Spanish and Mexican Indian descent. She did not originally plan to become an artist. A survivor of polio, she entered a pre-med program in Mexico City. At the age of 18, she was seriously injured in a bus accident. She spent over a year in bed recovering from fractures to her spine, collarbone and ribs, a shattered pelvis, and shoulder and foot injuries. She endured more than 30 operations in her lifetime and during her convalescence she began to paint. Her paintings, mostly self-portraits and still life, were deliberately naïve, and filled with the colors and forms of Mexican folk art. At 22 she married the famous Mexican muralist Diego Rivera, 20 years her senior. Their stormy, passionate relationship survived infidelities, the pressures of careers, divorce, remarriage, Frida's bi-sexual affairs, her poor health and her inability to have children. Frida once said: "I suffered two grave accidents in my life…One in which a streetcar knocked me down and the other was Diego." The streetcar accident left her crippled physically and Rivera crippled her emotionally.

During her lifetime, Frida created some 200 paintings, drawings and sketches related to her experiences in life, physical and emotional pain and her turbulent relationship with Diego. She produced 143 paintings, 55 of which are self-portraits. When asked why she painted so many self-portraits, Frida replied: "Because I am so often alone....because I am the subject I know best."
In 1953, when Frida Kahlo had her first solo exhibition in Mexico (the only one held in her native country during her lifetime), a local critic wrote:

"It is impossible to separate the life and work of this extraordinary person. Her paintings are her biography."

This observation serves to explain why her work is so different from that of her contemporaries. At the time of her exhibition opening, Frida's health was such that her Doctor told her that she was not to leave her bed. She insisted that she was going to attend her opening, and, in Frida style, she did. She arrived in an ambulance and her bed in the back of a truck. She was placed in her bed and four men carried her in to the waiting guests.
Both Frida and Diego were very active in the Communist Party in Mexico. In early July 1954, Frida made her last public appearance, when she participated in a Communist street demonstration. Soon after, on July 13th, 1954, at the age of 47, Frida passed away.

Once when asked what to do with her body when she dies, Frida replied: "Burn it…I don't want to be buried. I have spent too much time lying down…Just burn it!"

On the day after her death, mourners gathered at the crematorium to witness the cremation of Mexico's greatest and most shocking painter. Soon to be an international icon, Frida Kahlo knew how to give her fans one last unforgettable goodbye. As the cries of her admirers filled the room, the sudden blast of heat from the open incinerator doors caused her body to bolt upright. Her hair, now on fire from the flames, blazed around her head like a halo. Frida's lips seemed to break into a seductive grin just as the doors closed. Her last diary entry read: "I hope the end is joyful - and I hope never to return - Frida.".

Her ashes were placed in a pre-Columbian urn which is on display in the "Blue House" that she shared with Rivera. One year after her death, Rivera gave the house to the Mexican government to become a museum. Diego Rivera died in 1957. On July 12th, 1958, the “Blue House” was officially opened as the “Museo Frida Kahlo”.
Frida has been described as: "…one of history's grand divas…a tequila-slamming, dirty joke-telling smoker, bi-sexual that hobbled about her bohemian barrio in lavish indigenous dress and threw festive dinner parties for the likes of Leon Trotsky, poet Pablo Neruda, Nelson Rockefeller, and her on-again, off-again husband, muralist Diego Rivera."
Today, more than half a century after her death, her paintings fetch more money than any other female artist. A visit to the Museo Frida Kahlo is like taking a step back in time. All of her personal effects are displayed throughout the house and everything seems to be just as she left it. One gets the feeling that she still lives there but has just briefly stepped out to allow you to tour her private sanctuary. She is gone now but her legacy will live on forever…. 

(Active communits, Kahlo and Rivera befriended Leon Trotsky  after he received political asylum in Mexico from Joseph Stalin's regime in the Soviet Union during the late 1930s. During 1937, Trotsky lived initially with Rivera and then at Kahlo's home (where he had an affair with Kahlo). Trotsky and his wife then relocated to another house in Coyoacan where, in 1940, he was assassinated.)

                                                              Frida (Film )

                                            


Frida is a 2002 Miramax/Ventanarosa biographical film which depicts the professional and private life of the surrealist Mexican painter Frida Kahlo. It stars Salma Hayek in her Academy Award nominated portrayal as Kahlo and Alfred Molina as her husband, Diego Rivera.

The movie was adapted by Clancy Sigal, Diane Lake, Gregory Nava, Anna Thomas and Edward Norton (uncredited) from the book Frida: A Biography of Frida Kahlo by Hayden Herrera. It was directed by Julie Taymor. It won Oscars for Best Makeup and Best Original Music Score (recipient: Elliot Goldenthal).




Directed by     Julie Taymor
Produced by     Sarah Green
Salma Hayek
Jay Polstein
Screenplay by     Clancy Sigal
Diane Lake
Gregory Nava
Anna Thomas
Based on     Frida: A Biography of Frida Kahlo by
Hayden Herrera
Starring     Salma Hayek
Alfred Molina
Antonio Banderas
Music by     Elliot Goldenthal
Cinematography     Rodrigo Prieto
Editing by     Françoise Bonnot
Studio     Ventanarosa
Distributed by     Miramax Films

Release date(s)
  • August 29, 2002
Running time 123 minutes
Country Canada
Mexico
United States
Language English
Spanish
French
Russian
Budget $12 million
Box office $25,885,000 (US-Canada)
$30,413,474 (rest of world)
$56,298,474 (total)
More videos for frida kahlo movie trailer »







Saturday, October 27, 2012

"ആണവനിലയം ഇനി ഞങ്ങളുടെ ശവത്തിന്‌ മുകളിലൂടെ മാത്രം ."

ഒരു നാടുമുഴുവന്‍ നശിച്ചാലും ,ഭാവിതലമുറകള്‍ വികലാംഗരയാലും എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിക്കില്ല എന്ന് ശഠിക്കുന്ന ഒരു ഭരണകൂടവും ഇതിനു കൂട്ടായി ചില ശാസ്ത്രഞ്ജരും തങ്ങളാല്‍ കഴിയുന്ന ഒത്താശകള്‍ ചെയ്തുകൊടുത്തു കൊണ്ട് ഇവിടെ നിലനില്‍ക്കുന്നു.അണുശക്തിയുടെ കാര്യവും ഇതുപോലെ തന്നെ .അണുശക്തിയെക്കുറിച്ച് ജനങ്ങള്‍ക്കൊന്നും അറിഞ്ഞുകൂടന്നും ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ മുഴുവന്‍ അണുശക്തിയിലൂടെയാണെന്നും എല്ലാം അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

വ്യെവസ്ഥ മുതലാളിത്തമോ സോഷിലിസമോ ഏതുമാകട്ടേ അതില്‍ ആണവനിലയത്തിന് ന്യായികരണമില്ല;കാരണം അണുശക്തി അടിസ്ഥാനപരമായും സംഹാരത്മകമാണ് എന്നതുതന്നെ .

പക്ഷേ,ഇന്ത്യ എന്ന 'നമ്മുടെ മഹത്തായ ജനാധിപത്യരാജ്യം'ആണവപരിപാടികളുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുതനെയാണ് കുതിക്കുന്നത് .പ്രധാനമന്ത്രിയുടെയും ആണവവക്താക്കളുടെയും വാക്കുകള്‍ കേട്ടാല്‍ ലോകത്തില്‍ ഏറ്റവുമധികം ആണവസുരക്ഷാക്രമികരണങ്ങളും ഏറ്റവും സുരക്ഷിതമായ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ആണവനിലയം നിര്‍മ്മിക്കുന്നത് ഇവിടെ മാത്രമാണെന്ന് തോന്നിപോകും .സാങ്കേതികവിദ്യയുടെ  കാര്യത്തില്‍ അതിവിദഗ്ദ്ധരായ ജപ്പാന്‍ക്കാര്‍ക്ക് സാധിക്കാതിരുന്നത് ഇന്ത്യയെപ്പോലൊരു  രാജ്യത്തിന്‌ സാധിക്കുമോ ? ( ആളില്ലാ റെയില്‍വേ  ലെവല്‍ ക്രോസില്‍  സുരക്ഷാ സംവിധാനമൊരുക്കാന്‍ കഴിയാത്തവര്‍ ആണ്  ആണവ സുരക്ഷിതത്വത്തെ കുറിച്ച് സംസാരിക്കുന്നത് എന്നോര്‍ക്കണം ..!! )


ആണവരംഗം പൊതുവില്‍ വളരെ രഹാസ്യാത്മകമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു സംവിധാനമാണ് .പ്രധാനമന്ത്രി ഉള്‍പ്പെടുന്ന വളരെ ചുരുക്കം വ്യെക്തികള്‍ക്ക് മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയൂ .സാധാരണക്കാരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കാനാണ് ആണവനിലയം  എന്ന അവകാശവാദവുമായി വരുന്നവര്‍ എന്തിനാണ് ഇത്രയുമധികം രഹസ്യങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളില്‍ ആരുടേയും കണ്ണില്‍പ്പെടാതെ,ഒളിച്ചിരുന്ന് ആണവകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ? ( ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവസാങ്കേതികവിദ്യയ്ക്കേ കഴിയൂ എന്ന വ്യാജധാരണ സൃഷ്ട്ടിച്ച് ഇന്ത്യയെ ആണവാശ്രിത രാജ്യമായി എക്കാലത്തും നിലനിര്‍ത്തുന്ന ഇന്‍ഡോ -അമേരിക്കന്‍ ആണവകരാര്‍ തന്നെ രഹസ്യം ആണല്ലോ..!! )

ഊര്‍ജജ പ്രതിസന്ധി ഉയര്‍ത്തികാട്ടി അധികമായ ഊര്‍ജജ ഉപഭോഗം ആവശ്യമായി വരുന്ന ന്യൂനപക്ഷത്തിന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് ഒരു ജനതയെത്തന്നെ ബലിയാടക്കേണ്ടതുണ്ടോ?
( മുംബയില്ലേ മുകേഷ് അംബാനിയുടെ മണിമാളികയ്ക്കു തന്നെ വേണം ഒരുമാസം 6 ലക്ഷം യൂണിറ്റ് വൈദ്യുതി.. !!

ലോകത്തെല്ലായിടത്തും ആണവോര്‍ജത്തിനെതിരായി ഉയരുന്ന ശബ്ദത്തിന്റെ ശക്തി കൂടിയിട്ടുണ്ട്.ലോകജനത അവരുടെ സര്‍ക്കാരുകളെക്കൊണ്ട് ആണവപരിപാടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ ചെലുത്തുന്ന സമ്മര്‍ദത്തിനും ശക്തി കൂടിയിട്ടുണ്ട് .എന്നാല്‍ ഇന്ത്യയില്‍ ആണവവിരുദ്ധത എന്നാല്‍ രാജ്യദ്രോഹമാണ്  എന്ന് പോലും പ്രചരിപ്പിക്കുവാന്‍ മടിയില്ലാത്ത ആണവവാദികളായ ഭരണവര്‍ഗങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പാരമ്പര്യം, ഹിരോഷിമയിലാരംഭിച്ച് ഫുക്കുഷിമ കഴിഞ്ഞിട്ടും തുടരുന്ന ഒന്നാണ് എന്ന് നാം മനസ്സിലാക്കണം;അവരെ തുറന്നെതിര്‍ക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കാന്‍ കൂടുതല്‍ ജനങ്ങള്‍ മുന്നോട്ടുവരണം .
( ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലുള്ള കൊവാഡ പഞ്ചയാത്തില്‍ അമേരിക്കന്‍ സഹകരണത്തോടെയുള്ള ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ മുഴക്കിയ മുദ്രാവാക്യം "ആണവനിലയം ഇനി ഞങ്ങളുടെ ശവത്തിന്‌ മുകളിലൂടെ മാത്രം ." )