Thursday, June 13, 2013

സുനിത ബാബു എന്ന ദളിദ് യുവതിയുടെ ആത്മഹത്യ - പോലീസ് പീഡനം മൂലം - വസ്തുതാ പഠനം -

എറണാകുളം ജില്ലയിലെ, തൃപ്പൂണിത്തുറ എരൂർ ഭാഗത്ത്‌, താമസിച്ചിരുന്ന സുനിത ബാബു എന്ന ദളിദ് യുവതിയുടെ ആത്മഹത്യ അതർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ , മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്തു. ക്രിമിനലായ തന്റെ ഭർത്താവിന്റെ വിവരങ്ങൾ ചോർത്തിക്കൊടുക്കേണ്ടി വന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്നതായാണ് മാധ്യമങ്ങളിൽ വന്നത്. അതിൽ അത്ര വലിയ അപാകതയൊന്നും സമൂഹം കണ്ടില്ല. എന്നാൽ കുറ്റാരോപിതനായ ബാബുവിന്റെ കുടുംബത്തിൽ രണ്ടാഴ്ചക്കാലം പോലീസ് യുണിഫോമിലും അല്ലാതെയും കയറിയിറങ്ങുകയും, കുടുംബത്തിലെ സ്ത്രീകളോട്, ഒളിവിൽ പോയ പുരുഷന്മാരുടെ വിവരങ്ങൾ തിരക്കാനെന്ന വ്യാജേന, സ്ത്രീകളുടെയും കുട്ടികളുടെയും മേൽ നടത്തിയ വേട്ട കലാശിച്ചത് കേസിൽ ഒരു രീതിയിൽ പോലും പങ്കാളിയോ സാക്ഷി പോലുമല്ലാത്ത, നിരപരാധിയായ സുനിതയുടെ ദാരുണമായ അന്ത്യത്തിലാണ്. എന്നാൽ ഈ സംഭവത്തിന്റെ പുറകിലെ ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത വസ്തുതകൾ ചുവടെ ചേർക്കുന്നു.

2013 ഏപ്രിൽ 30 നു എരൂർ മാത്തൂർ ഗേറ്റിന് സമീപം ടി. വി. രാമചന്ദ്രന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന വിമൽ ബസാറിലെ ദിവസക്കൂലിക്കാരനാണ് ചന്ദ്രനെന്ന ആൾ. അയാൾ ഈ ദിവസം രാവിലെ ഭക്ഷണം കഴിക്കുന്നതിനായി രാമചന്ദ്രന്റെ അമ്മാവന്റെ സൈക്കിൾ കടയിൽ  നിന്നും അനുവാദത്തോടെ കൊണ്ട് പോയി. ഇയാൾ വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, സഹോദരന്റെ കുട്ടികൾ അമ്പലത്തിൽ പോകുവാനായി ഈ സൈക്കിൾ കൊണ്ടുപോയി, ഇതിനിടയിൽ റോഡിലൂടെ നടന്നു വരികയായിരുന്ന രാമചന്ദ്രന്റെ അമ്മാവൻ യാദൃശ്ചികമായി അമ്പലത്തിനു മുൻപിൽ സൈക്കിൾ ഇരിക്കുന്നത് കണ്ടു എടുത്തു കൊണ്ട് പോയി. കുട്ടികൾ അമ്പലത്തിനു പുറത്ത് വരുമ്പോൾ സൈക്കിൾ കാണുന്നില്ല അവർ സൈക്കിൾ അന്വേഷിച്ചു നടന്നു, ഒടുവിൽ അത് നഷ്ടപ്പെട്ടുവെന്നു ബോധ്യം വന്നപ്പോൾ, ചന്ദ്രനെ വിവരമറിയിക്കുകയും, ചന്ദ്രനും കുട്ടികളും ചേർന്ന് സൈക്കിൾ അന്വേഷിക്കുകയും ചെയ്തു. ഒടുവിൽ നിരാശനായി ഇവർ കടയിൽ ചെല്ലുമ്പോൾ കടയുടെ മുന്നിൽ സൈക്കിൾ ഇരിക്കുന്നത് കണ്ടു, കുട്ടികൾ രാമചന്ദ്രനോട് കാര്യം ചോദിക്കുവാൻ കടയിൽ പ്രവേശിക്കുമ്പോൾ , പുറത്തിറങ്ങടാ പുലയാടി മക്കളെ എന്ന് പറഞ്ഞ്  രാമചന്ദ്രൻ കുട്ടിളെ ജാതിപ്പേര് പറഞ്ഞു ചീത്ത വിളിച്ചു.


ഈ സമയം സുനിതയുടെ ഭർത്താവ്, തോട്ടംകരയിൽ ബാബു അതുവഴി പോകുമ്പോൾ, കുട്ടികൾ ഈ വിവരം ബാബുവിനോടു പറഞ്ഞു. ബാബു കടയിൽ  കയറി വിവരം തിരക്കുമ്പോൾ രാമചന്ദ്രൻ, ഇറങ്ങെടാ പുലയാടി മോനെ എന്ന് പറഞ്ഞു ബാബുവിനെ പിടിച്ചു തള്ളി, കൂടാതെ അനേകം ചീത്തയും വിളിച്ചു. കുപിതനായ ബാബു രാമചന്ദ്രന്റെ ഷർട്ടിനു കുത്തിപ്പിടിചപ്പോൾ രാമചന്ദ്രൻ ത്രാസെടുത്തു, ബാബുവിന്റെ മുഖത്തടിക്കുകയും, മർദിച്ച് വീഴ്ത്തുകയും ചെയ്തു.

അതിനു ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതിയെ വിവരമറിയിച്ചു, ബാബു കടയിൽ കയറി രാമചന്ദ്രനെ അടിച്ചു നിലംപരിശാക്കി, എന്ന ആരോപണത്തിൽ, അടുത്ത ദിവസം എല്ലാ വ്യാപാരികളോടും ഹർത്താലിനു ആഹ്വാനം ചെയ്യുകയും ചെയ്തു, കൂടാതെ ബാബുവിനെതിരെ thrippunithura പോലീസിൽ പരാതി നല്കി. പോലീസുകാർ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ 6 വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. ഇതറിഞ്ഞ ബാബു, സ്ഥലത്ത് നിന്നും മാറി നിന്ന് മുൻ‌കൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു.


ഇ കേസ് എടുത്ത അന്ന് മുതൽ thrippunithura പോലീസ്, ബാബുവിന്റെയും ജേഷ്ടന്റെയും തൊട്ടടുത്ത മറ്റു രണ്ടു ദളിദ് വീടുകളിലും കയറി ഇറങ്ങി അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും, പറയാൻ പറ്റാത്ത വിധത്തിലുള്ള ചീത്ത വിളികലുമായിരുന്നു, ബാബുവിന്റെ ചേട്ടന്റെ മകന്‌ ഡിഗ്രി പരീക്ഷക്ക്‌ പഠിക്കുവാൻ പോലും കഴിയാതെ ഒളിവിൽ പോകേണ്ടി വന്നു.

ബാബുവിന്റെ കുടുംബം CPM പ്രവർത്തകരാണ്. ബാബുവിന്റെ ചേട്ടന്റെ ഭാര്യ കുടുംബശ്രീ ADS ചെയർപേർസണ്‍ കൂടിയാണ്. അവരോടു ത്രിപ്പുണിതുറ SI, P. R. സന്തോഷ് , 'ഇവിടുത്തെ ആണുങ്ങളെയല്ല എനിക്ക് വേണ്ടത് നിന്നെയാണ് ' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചീത്ത വിളിയുമായിരുന്നു. കുട്ടികളുടെ മുൻപിൽ വച്ച് കേട്ടാൽ അറക്കുന്ന തെറി ആണ് പോലിസ് പറഞ്ഞുകൊണ്ടിരുന്നത്. കേസ് എടുത്ത മെയ്‌ 1 മുതൽ മെയ്‌ 16 )o തീയതി വരെ രാവും പകലും പോലിസ് ജീപ്പിന്റെ ഇരമ്പലിന്റെ ഭയത്താലാണ്, ഈ ദളിദ് കുടുംബംങൾ കഴിഞ്ഞത്‌ . ഈ ദിവസങ്ങൾക്കിടയിൽ , നടന്ന വിവരങ്ങൾ ഒന്നുമറിയാതെ, ബാബുവിനെ കാണാനായി വീട്ടിൽ  എത്തിയ ബാബുവിന്റെ സുഹൃത്ത്‌ , ബാബുവിന്റെ അമ്മയോട് സംസാരിച്ചു ഇരിക്കെ, പോലീസ് പാഞ്ഞെത്തി, ആ സുഹൃത്തിനെയും പിടിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി, ഒരു ദിവസം ലോകകപ്പിൽ ഇട്ടു ചോദ്യം ചെയ്തു !

16 )o തീയതി ഏകദേശം 11 മണിയോടെ ബാബുവിനെ അന്വേഷിച്ചു വീണ്ടും പോലീസ് കാർ വീട്ടിൽ ചെന്ന് ചീത്തവിളിയും ഭീഷണിയും മുഴക്കിക്കൊണ്ടിരിക്കുംപോൾ തന്നെ, 12മണിയോടെ SI യും വനിതാ പോലീസും ജീപ്പിൽ പാഞ്ഞെത്തി വീട്ടിൽ അതിക്രമിച്ചു കയറി ബാബുവിന്റെ ഭാര്യ സുനിതയെ , മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചിഴച്ചു , മർദ്ദിച്ചു ജീപ്പിൽ കയറ്റി. സുനിതയെ മർദ്ദിക്കരുത്, അവളെ കൊണ്ടുപോകരുതെന്ന് പറഞ്ഞു കരഞ്ഞ, തളർവാതം വന്നു പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാതിരുന്ന ബാബുവിന്റെ അമ്മയോട് 'തള്ള മിണ്ടാതിരുന്നോണം അല്ലെങ്കിൽ വായിൽ തുണി തിരുകി കയറ്റും' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ജീപ്പിൽ കയറ്റിക്കൊണ്ടു പോയ സുനിതയെ കൊടും കുറ്റവാളിയെ കൊണ്ട് പോകുന്ന രീതിയിൽ ജീപ്പ് ഓരോ ജംക്ഷനിലും നിർത്തി അവരെ ജനങ്ങൾക്ക്‌ മുൻപിൽ കാഴ്ച്ചവസ്തുവിനെപ്പോലെ പ്രദർശിപ്പിക്കുകയായിരുന്നു. സ്റ്റെഷനിൽ എത്തിച്ച ശേഷം സുനിതയെ മണിക്കൂറുകളോളം വെയിലത്ത്‌ നിർത്തി മാനസികമായി പീഡിപ്പിച്ചു അതിനു ശേഷം സ്റ്റെഷനുള്ളിൽ കസേരയിലിരുത്തി അവരുടെ നീണ്ട തലമുടി കസേരയോട് വരിഞ്ഞു കെട്ടി പിന്നെ മർദ്ദനം തുടങ്ങി. അവരെ മർദ്ദിച്ച് അവശയാക്കി ഭർത്താവ് എവിടെയുണ്ടെന്ന് പറയിപ്പിച്ചു. അതിനു ശേഷം നാളെ നിന്റെ ഫോട്ടോ പത്രത്തിൽ വരുന്നത് കാണാമെന്നു പറഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി, കുറച്ചു കഴിഞ്ഞപ്പോൾ ഏതോ പത്രക്കാരൻ അവിടെ വരുന്നത് അവർ കണ്ടു, സുനിതയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത് മുതൽ ബന്ധുക്കൾ സ്റ്റെഷനിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അവരെ കാണുവാൻ അനുവദിക്കാതെ , സുനിതയെ വിട്ടയച്ചെന്നു വീട്ടുകാരോട് പോലീസുകാർ കള്ളം പറഞ്ഞു. പിന്നീട് 6.30 നു അവരെ സ്റ്റെഷനിൽ നിന്നും പറഞ്ഞു വിട്ടു.


സുനിതയെ മർദ്ദിച്ച് ജീപ്പിൽ ഇട്ടു കൊണ്ട് പോയപ്പോൾ CPM ൽ അടിയുറച്ചു വിശ്വസിക്കുന്ന ബാബുവിന്റെ കുടുംബം അവിടുത്തെ CPM നേതാക്കളുടെ കാലിൽ വീണു തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു, എന്നാൽ ഈ വിഷയത്തിൽ കെ. ബാബു മന്ത്രി നേരിട്ട്  ഇടപെട്ട കേസ് ആയതു കൊണ്ട് തങ്ങൾക്ക്  ഒന്നും ചെയ്യാൻ കഴിയില്ലന്നു പറഞ്ഞു തടിതപ്പി.

7 മണിയോടെ തിരിച്ചെത്തിയ സുനിത, തന്നെ മാനസികമായി പീഡിപ്പിച്ചതും, മൂന്നാംമുറ പോലുള്ള മർദ്ദനമുറകൾ പ്രയോഗിച്ചു ഭർത്താവ് എവിടെയുണ്ടെന്ന് പറയിപ്പിച്ചതടക്കം വരെയുള്ള കാര്യങ്ങൾ രാത്രി 3 മണി വരെ പൊട്ടിക്കരഞ്ഞു കൊണ്ട് കുടുംബത്തോട് പറഞ്ഞു : നാളെ എന്റെ ഫോട്ടോ പത്രത്തിൽ വരുമോ ' എന്ന് കൂടെക്കൂടെ കുടുംബക്കാരോട് ചോദിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു. 3 മണി കഴിഞ്ഞപ്പോൾ അവളെ ആശ്വസിപ്പിച്ചു എല്ലാവരും ഉറങ്ങാൻ കിടന്നു. ആ സമയത്താണ് സുനിത തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ , ട്രെയിനിനു മുന്നിൽ  ചാടി ആത്മഹത്യ ചെയ്യുന്നത്.
പിറ്റേന്ന് രാവിലെ എറണാകുളം ഗവർന്മെന്റ് ആശുപത്രിയിലേക്ക് പൊസ്റ്റ്മൊർട്ടത്തിനു കൊണ്ട് പോയ മൃതശരീരത്തെ അനുഗമിക്കാൻ ബന്ധുക്കളെയാരെയും അനുവദിച്ചില്ല. ഈ സമയത്തൊക്കെ മന്ത്രി കെ. ബാബുവിന്റെ വലംകൈ ആയ സുരേഷ് റാഫി ആണ് മൃതദേഹത്ത്തോടൊപ്പം പോയത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം ബന്ധുക്കൾ എത്തുന്നതിനു മുൻപ്, സുരേഷ് റാഫി ഒപ്പിട്ടു വാങ്ങി ധൃതിയിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. നാളിതുവരെ സുനിതയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ബന്ധുക്കൾക്ക്, ലഭിച്ചിട്ടില്ല. പോലീസ്  സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണു പറയുന്നത് .


പോലീസ് വേട്ടയുടെ ഭാഗമായാണ് സുനിതക്ക് ജീവൻ ഒടുക്കേണ്ടി വന്നത് . 'ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും പൊതു ജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും, സഭ്യവും മാന്യവും ആയ ഭാഷ ഉപയോഗിക്കേണ്ടതുമാണ്,' എന്ന് കേരള പോലിസ് ആക്ടിൽ, പറയുന്നുണ്ട്. കൂടാതെ ക്രിമിനൽ നടപടി വകുപ്പ് 160 (1) പ്രകാരം, ഏതെങ്കിലും സ്ത്രീയെയോ 15 വയസിൽ താഴെയുള്ള ആണ്‍കുട്ടിയെയോ അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ, മറ്റേതെങ്കിലും സ്ഥലത്ത് ചോദ്യം ചെയ്യപ്പെടുവാൻ വേണ്ടി ഹാജരാക്കുവാൻ ആവശ്യപ്പെടാൻ പാടില്ലാത്തതാണ് . ഈ സാഹചര്യത്തിൽ ആണ് കേസിൽ ഒരു രീതിയിലും ഉൾപ്പെടാത്ത, പ്രതിയല്ലാത്ത സുനിതയെ, വീടിനുള്ളിൽ കയറി വിളിച്ചിറക്കി, ജീപ്പിൽ കയറ്റി കാഴ്ച വസ്തുവിനെപ്പോലെ, പൊതു സ്ഥലത്ത് കൂടെ പ്രദർശിപ്പിച്ചു, നിയമ വിരുദ്ധമായി, തടങ്കലിൽ മണിക്കൂറുകളോളം ഭേദ്യം ചെയ്തു, തെളിവെടുപ്പ് നടത്തിയത്. നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്.


കേരളം വളരെ സാമൂഹ്യ പുരോഗതി കൈവരിച്ചെന്നു അവകാശപ്പെടുമ്പോഴും, ജാതി ജന്മിത്തമെല്ലാം അവസാനിപ്പിച്ചെന്ന്  CPM, അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ വീമ്പിളക്കുംബോഴും ഇന്നും ദളിതുകളും ആദിവാസികളും സാമൂഹ്യമർദനവും, വിവേചനവും അനുഭവിക്കുന്നു,പുരുഷാധിപത്യ വ്യവസ്ഥിതിയുടെ കീഴിൽ സമൂഹത്തില സ്ത്രീകൾ ചൂഷണവും മർദ്ദനവും അനുഭവിക്കുമ്പോൾ, ദളിത്‌ ആദിവാസി സ്ത്രീകളുടെ കാര്യത്തിൽ, അവർ ഇരട്ട ചൂഷണമാണ് അനുഭവിക്കുന്നത്. ദളിതുകളെയും ആദിവാസികളേയും ക്രിമിനലുകളും മോഷ്ടാക്കളുമായി കാണുന്ന ബ്രാഹ്മണ്യ ബോധമാണ് പൊതുസമൂഹത്തിൽ ഇന്നും നിലനില്ക്കുന്നത്, ബ്രാഹ്മണ്യം ആശയശാസ്ത്രമായിട്ടുളള  ഭരണകൂടത്തിനു ദളിതുകളെയും ആദിവാസികളെയും എപ്പോൾ വേണമെങ്കിലും ക്രിമിനലുകളായും മോഷ്ടാക്കളായും ചിത്രീകരിച്ചു വേട്ടയാടിപ്പിടിക്കാം, 16 ദിവസത്തോളം ദളിത്‌ കുടുംബത്തെ നിരന്തരം വേട്ടയാടിയപ്പോൾ, അതിനെതിരെ രംഗത്ത്‌ വരാതിരുന്ന CPI, CPM, BJP, കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികൾ - ഭരണകൂടം വേട്ടയാടിപ്പിടിച്ച ഇരയുടെ രക്തം കുടിക്കാൻ ചെന്നായ്ക്കളെപ്പോലെ ഓടിയടുത്തു. ഇവർക്കും ഈ രക്തത്തിൽ പങ്കുണ്ട് .

ആവശ്യങ്ങൾ

S I യെ അന്വേഷണ വിധേയമായി ഉടനടി സസ്പെന്റ് ചെയ്യുക


സുനിതയുടെ മരണത്തിനു കാരണക്കാരായ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു, S I അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ, വിമൽ ബസാർ കടയുടമ രാമചന്ദ്രനടങ്ങുന്ന വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ മുതലായവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് എതിരെ കേസ് രജിസ്ടർ ചെയ്യുക, കൂടാതെ ടിയാന്മാര്ക്കെതിരെ I P C വകുപ്പുകൾക്ക്  പുറമേ, തടങ്കൽ പീഡനത്തിനും, പട്ടികജാതി പട്ടികവർഗ അതിക്രമതിനുമെതിരെയുള്ള  വകുപ്പുകൾ കൂടി ചുമത്തുക.

സുനിതയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉടനടി നല്കുക






സ്ത്രീക്കൂട്ടായ്മ


ജൂണ്‍ 11 ന് ഈ വിഷയത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഐ.ജി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്‌ .
'Suicide of Sunita Babu – Due to Police Harassment'
A fact-finding report on a Dalit woman's suicide in Kerala by Sthreekoottayma (A women's collective)
The suicide of Sunita Babu, a Dalit woman, in Eroor, Thrippunithara of Ernakulum District appeared and was discussed in the media, but not with the seriousness that it deserved. The media portrayed it as a case of suicide driven by the weight of having divulged to the police the whereabouts of her criminal husband. The society saw nothing amiss in this incident. However, the fact of the matter is that Sunita took her own life, having been driven to it by two weeks of harassment by the police hunting for the accused Babu. For two weeks, the police frequented the house of the accused in uniform and civilian clothes, and constantly harassed the women and the children in the guise of trying to get information about the absconding accused, resulting in a tragic end for Sunita who was neither involved in, nor was a witness to the incident. Below is an account of facts of this incident that has not come to light.
Sunita Babu
April 30, 2013
Chandran is a daily-wage employee working in Vimal Bazaar, owned by T.V. Ramachandran near Mathoor gate in Eroor, Thrippunithura. On the said day, he borrowed a bicycle (that belonged to Ramachandran's uncle) from this shop, to go home for his breakfast. While he was having food at home, Chandran's nephews took the bicycle to visit the temple. While the children were inside the temple, the bicycle was left outside, where it was spotted by its owner, Ramachandran's uncle who was walking along the road. He took the bicycle. When the children came out of the temple, they didn't see the cycle and went around searching for it. When they were certain that they had lost it, they informed Chandran, their uncle and all of them together started searching for it. Having lost hope of finding it, they went to Ramachandran's shop, where they saw the cycle in front of the shop. When the children tried to get inside the shop to ask what had happened, Ramachandran said 'Get out, pulayadimakkale' (this is considered an expletive in Kerala and is a casteist abuse .). Ramachandran abused the children calling caste names.
At this time, Babu, Sunita's husband was passing by, and the children told him about this incident. Babu went inside the shop when Ramachandran shoved him and abused him too similarly saying 'Get out, pulayadimakkale', and called him many other expletives. Annoyed by this Babu grabbed Ramachandran by his shirt collar and Ramachandran hit Babu on his face with the weighing scale, and beat him down.
Afterwards, the Vyapari Vyavasayi Ekopana Samiti (Kerala's organization of traders and businessmen) was informed. On the accusation that Babu assaulted and beat down Ramachandran, a hartal of all traders was called for the next day. Also, a complaint was lodged against Babu in the Trippunithura police station. Six charges, including non-bailable offences were filed against Babu by the police. When Babu got to know about this, he went into hiding and tried to get an anticipatory bail.
From the day this case was charged (on May 1, 2013), Trippunithura police started frequently visited the homes of Babu, his elder brother, and two other neighbouring Dalit families, and threatened the women and children in the households. They used abusive language that cannot even be reproduced. Babu's elder brother's son, who was preparing for his degree examination was unable to study, and was forced to go into hiding.
Babu's family are CPM activists. His elder brother's wife is ADS chairperson of the Kudumbashree (Area Development Societies are the second tier of the three-tier organization of Kudumbashree, the state's network of women's self help groups). This lady was much abused by the Trippunithura Sub-Inspector P.R. Santhosh who threatened her saying "It's not the men in this household that I want, it is you". The abuses showered on them by the police were of the kind that one shudders to utter in front of children. These families lived in terror from May 1, the day the case was charged, till May 16, afraid of the rumbling and growling of the police jeeps day in and day out. Meanwhile, on one of those days, a friend of Babu's, unaware any of these incidents, came to visit Babu's bedridden mother. While he was talking to Babu's mother, the police rushed into the home, took away the clueless friend and questioned him for one whole day in lock-up.
On 16th of May, around 11 a.m. the police jeep came and as usual the police started harassing and threatening the household. By 12 noon, S.I. Santhosh, and the Women S.I. sped to the place in a jeep, and barged into the house, and dragged Babu's wife Sunita holding her by her hair, pummelled her into the jeep. Babu's paralyzed mother, who cannot even sit up without help, cried and implored them not to beat Sunita and take her away. This old paralyzed woman was threatened saying "Shut up, or we will shove a gag into your mouth". Sunita, who was taken in the jeep, was treated like a hardened criminal and the jeep stopped at all junctions where she was displayed in front of the people like a showpiece.
After reaching the police station, she was made to stand in the hot sun for hours to mentally (and physically) harass her. After that she was made to sit in a chair inside the station; she was tied with her long hair around the chair, and the police started to beat her up. After she was tortured, her husband's whereabouts was forced out of her. After that she was again threatened that her photo will appear in the next day's newspapers. After some time, some other personalities who appeared to be journalists also came there. Sunita's relatives who tried to visit her in the station were not even allowed to meet her, and the police lied to them that she had been let off. Later, at 6:30 p.m., Sunita was sent away from the police station with her relatives.
Babu's family, who were staunch believers in the CPM party's ideology, pleaded at the feet of the CPM leaders in the area to help them when Sunita was taken away. However, they excused themselves from offering help saying that the minister K.Babu was directly involved in the case and they couldn't do anything.
Sunita reached back her home by 7 p.m., and narrated to her family amidst tears and wailing about how the police mentally tortured her, and used techniques similar to third grade torture to extract from her the information about Babu. She was crying till 3 a.m. in the morning, and kept asking the family members: "Will my photo appear in tomorrow's newspapers?". After 3 a.m. in the morning, having consoled her as best as they could, the family went to sleep. After that, Sunita went to the near-by railway tracks and killed herself by jumping in front of a train.
Her body was taken to Ernakulum Government Hospital for post-mortem the next day morning. None of the relatives were allowed to accompany the body. At this time, the minister K.Babu's right-hand man Suresh Rafi accompanied the dead body. After the post-mortem, before the relatives could arrive, Suresh Rafi signed and received her body. But he has not visited Sunitha's house at least once after that. Till date, her family has not yet received her post-mortem report also.
Sunita had to end her life after being hunted by the police. The Kerala Police Act says that 'All police officers in duty should exhibit good manners and polite behaviour and compassion befitting the circumstances, and should use language that is decent and polite'. Additionally, according to Criminal Law 160(1), any woman or boy below 15 years of age cannot be asked to appear for questioning in any place other than where they live. It was in this circumstances that Sunita, who was not involved in this case in any manner, and not an accused, was taken away from her home forcefully, and displayed in public places in the police jeep, and was detained and interrogated for hours in prison. This is a blatant violation of all laws.
While Kerala claims to have achieved progress, and while leftist parties including the CPM claim to have put an end to casteism, the Dalit and Adivasi communities face torture and discrimination even today. Under a patriarchal order, even as women experience exploitation and violence, Dalit-Adivasi women experience double-exploitation. Brahminism continues as the public consciousness of the society that sanctions viewing Dalits and Adivasis as criminals and thieves. The state also portrays Dalits and Adivasis as criminals conveniently, and hunts them. The political parties, including the CPI, CPM, BJP, and the Congress, that did not stand up for the Dalit families when they were hunted for 16 days also have the blood of these victims of the state on their hands.
Demands
• Suspend the S.I. subject to enquiry.
• Register the charges of abetting suicide against Excise Minister K. Babu, Police officers including the Sub Inspector, Vimal Bazaar owner Ramachandran and other officials of the Vyapari Vyavasayi Ekopana Samiti. Additionally, apart from under the IPC sections, also book them for Prison torture, and under the Prevention of Atrocities against SC/ST Act.
• Immediate and appropriate compensation to Sunita's family.
~ Sthreekoottayma
~~~
 'Sthreekoottayma' is a collective of woman activists working in different organizations and areas, based in Ernakulam.

No comments:

Post a Comment