കൂടംകുളം ആണവനിലയത്തെക്കുറിച്ചു അരുന്ധതി റോയ് , നോം ചോസ്കി , ബിനായക് സെന്‍ , തുടങ്ങിയവരുടെ പ്രസ്താവനകള്‍ ....
വ്യവസായ മാലിന്യം തൊട്ട് നഗരങ്ങളിലെ ഓടകളിലൊഴുകുന്ന മലിന വസ്തുക്കള്‍ വരെ,എന്തിനധികം പറയണം , ദിവസം തോറും നമുക്ക് ചുറ്റും കുമിഞ്ഞു കൂടുന്ന മാലിന്യം സംസ്കരിക്കാന്‍ പോലും പ്രാപ്തരല്ലെന്ന് നമ്മുടെ സര്‍ക്കാര്‍ കാണിച്ചു തന്നു കഴിഞ്ഞു .ആണവനിലയങ്ങളിലെ മാലിന്യ പ്രശ്നം തങ്ങള്‍ തരണം ചെയ്യുമെന്ന് അവര്‍ പിന്നെയെങ്ങിനെ പറയും ?
ഇന്ത്യയിലെ ആണവനിലയങ്ങള്‍ സുരക്ഷിതമെന്ന് അവര്‍ എങ്ങിനെ വാദിക്കും ?യൂണിയന്‍ കാര്‍ബൈഡുമായി(ഇപ്പോള്‍ ഡോ കെമിക്കല്‍സ് )ഒത്തുകളിച്ച് ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് നീതി ലഭിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ കളിച്ച കളിയെല്ലാം നമുക്കറിയാം പക്ഷെ എത്ര വന്‍തുക നഷ്ടപരിഹാരമായി കൊടുത്താലും ശരിയാക്കുവാന്‍ പറ്റാത്ത തെറ്റായിരിക്കും ഒരാണവ ദുരന്തം.വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കുറ്റകൃത്യങ്ങളാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു
അരുന്ധതി റോയ് .
കുടംകുളം ഇന്ത്യയുടെ മറ്റൊരു ഭോപ്പാല്‍ ദുരന്തമാകും.ഇന്ത്യ പോലൊരു രാജ്യത്ത് ആണവകേന്ദ്രങ്ങള്‍ ജനവാസമേഖലകളില്‍ സ്ഥിതിചെയ്യുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും.വ്യാവസായിക ദുരന്തങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലുണ്ട്.ഭോപ്പാല്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് .കുടംകുളം സമരക്കാര്‍ക്ക് ധൈര്യംപകരാന്‍ സഹായകമാകട്ടെ എന്റെ പിന്തുണ.
നോം ചൊംസ്‌കി.
"The Koodan kulam Nuclear Power Project will have serious health consequences,not only for the local people, but also for the people of the entire region.This will be accompanied by large scale loss of livelihood for the fisher folk communities of the entire area.The long term risks of a nuclear accident are unpredictable."
Dr. Binayak Sen.
No comments:
Post a Comment