ഇതില്‍ പരം രാജ്യദ്രോഹം മറ്റെന്താണ് ? പാടം നികത്തലെന്ന രാജ്യദ്രോഹത്തിനെതിരെ അണിനിരക്കുക
കൃഷിഭൂമി നീര്‍ത്തട സംരക്ഷണനിയമത്തെ ഭേദഗതി ചെയ്യാനുള്ള യു.ഡി.എഫ് .സര്‍ക്കാര്‍ തീരുമാനം പടയ്ക്കകത്തുതന്നെ ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ് .എന്നാല്‍ ഈ എത
ിര്‍പ്പുകള്‍ എത്രത്തോളം
പാടം നികത്തലിനെ തടയാന്‍ പര്യാപ്തമാണ് ? ജീവന്നാധാരമായ, അങ്ങിനെ ഏതൊരു
സമൂഹത്തിന്റെയും നിലനില്‍പ്പിന്റെ തന്നെ അടിത്തറയായ കാര്‍ഷിക ഭൂമേഖലയെയാണ്
വയല്‍നിരത്തിലൂടെ തകര്‍ത്തെറിയുന്നത് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല
.തല തിരിഞ്ഞ വികസന നയത്തോളം തന്നെ ഇതിന് പഴക്കമുണ്ട് .ആഗോള മുതല്‍മുടക്ക്
മേളയാണ് ഇതില്‍ സാരമായ പങ്കു വഹിച്ചിട്ടുള്ളത് .വികസനത്തിന്റെ പേരില്‍
ആര്‍ക്കോ വേണ്ടി ഭൂമാഫിയകള്‍ സമൂഹത്തില്‍ ഇന്ന് സജീവമാണ് .പരിമിതമായ
വരുമാനമുള്ള ഫലഭൂയിഷ്ടമായ നെല്‍വയലുകള്‍ നികത്തി വിറ്റാല്‍
പ്രതീക്ഷിക്കാന്‍ കഴിയാത്ത വിലയാണ് ലഭിക്കുന്നത് .അങ്ങിനെയാണ് തൃശൂര്‍
പുഴക്കല്‍ പാടശേഖരങ്ങള്‍ ഭൂമാഫിയകള്‍ കൈവശമാക്കുന്നതും നികത്തുന്നതും
വീണ്ടും വീണ്ടും കൈമാറ്റപ്പെടുന്നതും അവിടെ "ശോഭാസിറ്റി " എന്ന
കോണ്ക്രീറ്റ് തോട്ടങ്ങള്‍ ഉയര്‍ന്നിട്ടുള്ളതും .ടൂറിസം വികസനത്തിന്റെ
പേരില്‍ ഇത്തരം ശോഭാസിറ്റികള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമായി ഇന്ന് പാടം
നികത്തല്‍ തകൃതിയാണ് .പാടം നികത്തല്‍ നിയന്ത്രിക്കാനുള്ള 2008 ലെ നിയമം
നിലനില്‍ക്കെ തന്നെയാണ് അതിനെ നോക്കുകുത്തിയാക്കികൊണ്ട് ഈ സാമൂഹ്യ ദ്രോഹം
അരങ്ങേറിയത് .ഇന്ന് അതിനു സാധുത നല്‍കാനുള്ള യു.ഡി.എഫ് .സര്‍ക്കാര്‍
തീരുമാനം ഫലത്തില്‍ ആ നോക്കുകുത്തിയെയും പറിച്ചു
മാറ്റലായിരിക്കും.കേരളത്തിനാവശ്യമായ ഭക്ഷ്യ ധാന്യത്തില്‍ 18 % മാത്രമേ
ഉല്‍പാദിപ്പിക്കുന്നുള്ളൂ കാരണം നേരത്തെ ഉണ്ടായിരുന്ന കൃഷിഭൂമി ഇപ്പോള്‍ 5 %
ആയി ചുരുങ്ങിയിരിക്കുകയാണ് ( ഇതൊരു പഴയ കണക്ക് ).ഭക്ഷ്യ ധാന്യത്തിന്റെ
പേരില്‍ കേരളീയ സമൂഹം പരാശ്രിതമായത്തിന്റെ തിക്തഫലം എന്തെന്ന് നമുക്കറിയാം
.പാടം നികത്തലിലൂടെ ഏക്കറു കണക്കിന് നെല്‍ വയലുകലാണ് ഇല്ലാതാകുന്നത് ഇതില്‍
പരം രാജ്യദ്രോഹം മറ്റെന്തെന്നാണ് .?സാമൂഹ്യ മനസ്സാക്ഷി ഇതിനെതിരായി
ഉണര്ന്നെഴുന്നെല്‍ക്കുക വഴിയല്ലാതെ ഭൂമി നികത്തലിനെയും അതിനു കൂട്ട്
നില്‍ക്കുന്ന ഭൂമാഫിയകളെയും അതിനു സംരക്ഷണം നല്‍കുന്ന ഭരണ രാഷ്ട്രീയ
ദല്ലാളന്മാരേയും നിലയ്ക്ക് നിര്‍ത്ത്താനാകില്ല.
പിന്‍കുറിപ്പ് :-തോട്ടങ്ങള്‍ കയ്യടക്കിയിരിക്കുന്ന ഭൂമിയില്‍ 5 % മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അനുവദിക്കുന്ന യൂ.ഡി.എഫ്.ഉത്തരവ് വഴി ആകെ മാറുന്നത് 90 ,000 ഹെക്ടര്‍ ( 2 ,25 , 000 ഏക്കര്‍ ) കേരളത്തിലെ മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും": ഒരേക്കര്‍ "വച്ചു കൊടുക്കാനുള്ളത്ര വരുമിത്
പിന്‍കുറിപ്പ് :-തോട്ടങ്ങള്‍ കയ്യടക്കിയിരിക്കുന്ന ഭൂമിയില്‍ 5 % മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അനുവദിക്കുന്ന യൂ.ഡി.എഫ്.ഉത്തരവ് വഴി ആകെ മാറുന്നത് 90 ,000 ഹെക്ടര്‍ ( 2 ,25 , 000 ഏക്കര്‍ ) കേരളത്തിലെ മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും": ഒരേക്കര്‍ "വച്ചു കൊടുക്കാനുള്ളത്ര വരുമിത്
No comments:
Post a Comment